നെറ്റ്ഫ്ലിക്സിൻ്റെ 'ദേശി ബ്ലിങ്' ഷോയിൽ പ്രതിശ്രുത വരനും വധുവുമായി എത്തിയതോടെയാണ് കരൺ കുന്ദ്രയും തേജസ്വി പ്രകാശും ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിഗ് ബോസ് സീസൺ 15-ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലുമായി. തങ്ങളുടെ വിവാഹ പദ്ധതികളെക്കുറിച്ച് അടുത്തിടെ ഇരുവരും തുറന്നു സംസാരിച്ചിരുന്നു. വിവാഹനിശ്ചയത്തിന് മുമ്പ് ഒരുമിച്ച് താമസിക്കാൻ തേജസ്വിയുടെ അമ്മയാണ് തങ്ങളെ പ്രോത്സാഹിപ്പിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തി.
അംഗദ് ബേദിയും നേഹ ധൂപിയയുമായുള്ള യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കവെ കരൺ പറഞ്ഞു, "അവളുടെ അമ്മ പറഞ്ഞത് തൻ്റെ മകളെ തീരെ വിശ്വാസമില്ലെന്നും ചിന്തിക്കാൻ ഞാൻ സമയമെടുക്കണമെന്നുമാണ്. അവളുടെ അച്ഛന് ഞങ്ങളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നില്ല."
Also Read
"അദ്ദേഹത്തിന് സൗകര്യപ്രദമാണെന്ന് ഉറപ്പുവരുത്താൻ അമ്മയാഗ്രഹിച്ചു. വിവാഹിതരാകാൻ തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ ഒരുമിച്ച് താമസിക്കണമെന്ന് (live-in) നിർബന്ധം പിടിച്ചത് എൻ്റെ അമ്മയാണ്. പലരും ഇതിനെ എതിർക്കുന്നുണ്ടെങ്കിലും, ഞങ്ങൾ ഒരുമിച്ച് താമസിച്ച് കാര്യങ്ങൾ വിലയിരുത്തണമെന്ന് എൻ്റെ അമ്മ കരുതി."-തേജസ്വി പറഞ്ഞു.
"ബിഗ് ബോസിലാണ് ഇഷ്ടം തുടങ്ങിയത്," പ്രണയത്തിൻ്റെ ആദ്യ നാളുകൾ ഓർത്തെടുത്ത് കരൺ പറഞ്ഞു. "അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞപ്പോൾ, സത്യസന്ധനാണെന്ന് തോന്നി. പരീക്ഷിക്കാൻ ഞാൻ സമയമെടുത്തു. പറയുന്നത് സത്യമാണോയെന്ന് ഉറപ്പുവരുത്തണമായിരുന്നു, ഓരോ തവണയും അദ്ദേഹമത് തെളിയിച്ചു."-തേജസ്വി പറഞ്ഞു.
തുടക്കത്തിൽ പലർക്കും ഈ ബന്ധത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. തങ്ങളെപ്പറ്റി പല ഊഹാപോഹങ്ങളും പ്രചരിച്ചുവെന്നും രണ്ടാഴ്ചയിലധികം ബന്ധം നീണ്ടുനിൽക്കില്ലെന്ന് പലരും പറഞ്ഞെന്നും ഇരുവരും വെളിപ്പെടുത്തി. തങ്ങളെല്ലാം അതിജീവിച്ചുവെന്നും അവർ പറഞ്ഞു.
'ദേശി ബ്ലിങ്' ഷോയിൽ, ദമ്പതികൾക്കിടയിൽ ചില വഴക്കുകളും നാടകീയ നിമിഷങ്ങളും ഉണ്ടായിരുന്നു. ഇത് വേർപിരിയൽ അഭ്യൂഹങ്ങൾക്കും വഴിതെളിച്ചു. ദുബായിൽ ഒരു സ്വപ്നസമാനമായ പശ്ചാത്തലത്തിൽ തേജസ്വിയെ കരൺ പ്രൊപ്പോസ് ചെയ്തതോടെ ഊഹാപോഹങ്ങൾക്ക് വിരാമമായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tejasswi's mother encouraged a live-in relationship to test compatibility., Karan Kundrra and Tejasswi Prakash got engaged on Netflix’s Desi Bling., The couple addressed long-standing rumors about their relationship longevity., Their romance began in the Bigg Boss 15 house and has grown stronger since.
Published: 23 May 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented