സംഗീതസംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം ഉപേക്ഷിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഞായറാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തെ നേരിടാൻ സ്വകാര്യത നൽകണമെന്നും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ പ്രസ്താവനയിൽ പറഞ്ഞു.

To advertise here,

"കഴിഞ്ഞ കുറച്ച് ആഴ്ചകളായി എൻ്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്, ഈ സമയത്ത് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ തികച്ചും സ്വകാര്യത താത്പര്യപ്പെടുന്ന വ്യക്തിയാണ്, അങ്ങനെ തന്നെയിരിക്കാനാണ് ആഗ്രഹിക്കുന്നത്, പക്ഷേ വിവാഹം റദ്ദാക്കിയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. നിങ്ങളും അങ്ങനെ ചെയ്യണമെന്നും ഞാൻ അഭ്യർഥിക്കുന്നു. ഈ സമയത്ത് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ ദയവായി മാനിക്കണം. കാര്യങ്ങൾ മനസ്സിലാക്കാനും മുന്നോട്ട് പോകാനും സമയം നൽകണം. നമ്മെ എല്ലാവരെയും നയിക്കുന്നത് ഒരു ഉന്നതമായ ലക്ഷ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, എൻ്റെ കാര്യത്തിൽ അത് എപ്പോഴും എൻ്റെ രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുന്നതാണ്. ഇന്ത്യക്കായി സാധ്യമായത്രയും കാലം കളിക്കാനും ട്രോഫികൾ നേടാനും സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിലായിരിക്കും എപ്പോഴും എൻ്റെ ശ്രദ്ധ. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി"- അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi