കഴിഞ്ഞ ഫെബ്രുവരി 21-നാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഐറിഷ് പ്രൊഫഷണൽ പ്രൊഡക്റ്റ് കൺസൾട്ടന്റായ സോഫി ഷൈനും വിവാഹിതരായത്. ഡൽഹി എൻസിആറിൽ നടന്ന ലളിതമായ ചടങ്ങിൽ രോഹിത് ശർമ്മ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയ സഹതാരങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. മെൽബൺ സ്വദേശിയായ ഐഷ മുഖർജിയുമായുള്ള ആദ്യ വിവാഹബന്ധം 2021-ൽ വേർപിരിയുകയും 'മാനസിക ക്രൂരത'യുടെ അടിസ്ഥാനത്തിൽ 2023-ൽ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തിരുന്നു. രണ്ടാം വിവാഹത്തിന് പിന്നാലെ, മുൻഭാര്യയുമായുള്ള നിയമപോരാട്ടത്തിൽ ധവാന് ഇപ്പോൾ വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്.
ഐഷയുമായുള്ള ഒൻപത് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞ ധവാന് തന്റെ മകൻ സൊരാവറിനെ കാണാനും വീഡിയോ കോളിലൂടെ സംസാരിക്കാനും കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ കോടതിയുടെ വിധിപ്രകാരം 'പ്രോപ്പർട്ടി സെറ്റിൽമെന്റ്' എന്ന പേരിൽ ശിഖർ ധവാൻ, ഐഷയ്ക്ക് നൽകിയ 5.72 കോടി രൂപ തിരികെ നൽകാൻ ഡൽഹിയിലെ കുടുംബ കോടതി ഇപ്പോൾ ഉത്തരവിട്ടു.
ഓസ്‌ട്രേലിയൻ നിയമപ്രകാരമുള്ള ഇത്തരം സാമ്പത്തിക കൈമാറ്റങ്ങൾ ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ജഡ്ജി ദേവേന്ദർ കുമാർ ഗാർഗ് നിരീക്ഷിച്ചു. കൂടാതെ, ഐഷ ആവശ്യപ്പെട്ട 16.9 കോടി രൂപ നൽകാൻ ധവാന് ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
മകൻ സൊരാവറുമായി സംസാരിക്കുന്നതിൽ നിന്ന് തന്നെ തടഞ്ഞിരിക്കുകയാണെന്ന് 2025-ൽ ധവാൻ വെളിപ്പെടുത്തിയിരുന്നു. മകനെ നേരിട്ട് കണ്ടിട്ട് രണ്ട് വർഷവും സംസാരിച്ചിട്ട് ഒരു വർഷവും ആയെന്നും, എങ്കിലും ആത്മീയമായി മകനോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം മുൻപ് വികാരാധീനനായി പങ്കുവെച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Indian cricketer Shikhar Dhawan gets relief in legal fight with ex-wife Ayesha Mukherjee. Court orders return of Rs 5.72 crore. Read details.
Published: 25 Feb 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented