ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം സിനിമയിലെത്തിയ നിരവധി താരങ്ങളുണ്ട്. സുനില്‍ ഗാവസ്‌കറും വിനോദ് കാംബ്ലിയും ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും ഇര്‍ഫാന്‍ പഠാനുമെല്ലാം കളിക്കളത്തില്‍നിന്ന് സിനിമയിലെത്തിയവരാണ്. ആ നിരയില്‍ ഒരു പേര് കൂടി ചേരുകയാണ്, സുരേഷ് റെയ്‌ന. ഇന്ത്യയുടെ മുന്‍ ബാറ്റര്‍.
തമിഴ് സിനിമയിലൂടെയാണ് റെയ്‌നയുടെ അരങ്ങേറ്റം. പുതുമുഖമായ ലോഗനാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ക്രിക്കറ്റ് അടിസ്ഥാനമാക്കിയായിരിക്കും സിനിമ ഒരുക്കുക എന്നാണ് സൂചന.
തമിഴ്‌നാട്ടില്‍ ഏറെ ആരാധകരുള്ള താരമാണ് റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച ഇടങ്കയ്യന്‍ ബാറ്റരെ 'ചിന്ന തല' എന്നാണ് ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്. നേരത്തെ ബോളിവുഡില്‍നിന്നടക്കം റെയ്‌നക്ക് ഓഫറുകളുണ്ടായിരുന്നു.
'ഞാന്‍ വര്‍ഷങ്ങളായി ചെന്നൈയില്‍ കളിക്കുന്നു. ഇവിടത്തെ ആരാധകര്‍ക്ക് ഒരുപാട് സ്‌നേഹമുണ്ട്. പിന്നെ എന്തുകൊണ്ട് സിനിമാ അരങ്ങേറ്റം തമിഴില്‍നിന്ന് തുടങ്ങിക്കൂടാ''- റെയ്‌ന പറഞ്ഞു. തമിഴ് പാട്ടുകളും സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റെയ്‌ന. ‘സില്ലുനു ഒരു കാതൽ’ എന്ന സിനിമയില്‍ 'മുന്‍പേ വാ' റെയ്‌നയുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്. സൂര്യ ഇഷ്ടപ്പെട്ട നടനും.
ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളും 78 ട്വന്റി-20 യും 18 ടെസ്റ്റും കളിച്ച താരമാണ് റെയ്‌ന. 2011 ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിലംഗമായ താരം 2020 ഓഗസ്റ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Former Indian cricketer Suresh Raina makes his acting debut in a Tamil film. The film, directed by Logan, is expected to be cricket-based.
Published: 10 Jul 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented