ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറും നടന്‍ സിദ്ദാന്ത് ചതുര്‍വേദിയും പ്രണയത്തിലാണെന്ന അഭ്യൂഹം ദിവസങ്ങള്‍ക്കു മുമ്പാണ് പ്രചരിച്ചുതുടങ്ങിയത്. പുതിയൊരു താരജോടികളെ ആഘോഷിക്കാനുള്ള പുറപ്പാടിലായിരുന്നു ബോളിവുഡും. എന്നാല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചെന്നതാണ് ഏറ്റവും പുതിയ വിവരം. ഇരുവരെയും പലതവണ ഒന്നിച്ച് കണ്ടതോടെയാണ് പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായത്. ഉടന്‍ വിവാഹിതരാകുമെന്നും പലരും അനുമാനിച്ചിരുന്നു. 

To advertise here,

അതേസമയം, സാറയും സിദ്ദാന്തും പരസ്പരം കുടുംബാംഗങ്ങളെ കണ്ടെന്നും ഇതിനു പിന്നാലെ സിദ്ദാന്ത് ആണ് പിരിയാനുള്ള തീരുമാനമെടുത്തതെന്നും വിവരമുണ്ട്. വേര്‍പിരിയലിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും കുടുംബങ്ങളെ കണ്ടതിനുശേഷമാണ് ഈ ഹ്രസ്വപ്രണയം അവസാനിച്ചതെന്നാണ് അനുമാനം.  

അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുമായി താന്‍ നേരത്തേ ഡേറ്റിങ്ങിലായിരുന്നെന്ന് സിദ്ദാന്ത് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം അവര്‍ വേര്‍പിരിഞ്ഞു. സാറ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി പ്രണയത്തിലാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഗില്‍ തന്നെ നിഷേധിച്ചു. പ്രൊഫഷനിലാണ് ശ്രദ്ധിക്കുന്നതെന്നും ആരുമായും ഡേറ്റ് ചെയ്യുന്നില്ലെന്നും ഗില്‍ തുറന്നുപറഞ്ഞു. അപ്പോഴെല്ലാം സാറ മൗനം പാലിച്ചു.

അതേസമയം, സാറയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ചും ദീര്‍ഘനാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒട്ടേറെ ഓഫറുകള്‍ ലഭിച്ചിട്ടും, അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്നാണ് സാറയുടെ നിലപാട്. ഫാഷന്‍ ലൈഫ്‌സ്റ്റൈല്‍ രംഗത്ത് ജോലി ചെയ്യുന്നത് ഇഷ്ടമാണെങ്കിലും, സിനിമകളുടെയും പ്രശസ്തിയുടെയും ലോകം തനിക്കു പറഞ്ഞതല്ലെന്നാണ് വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാറ പറഞ്ഞത്. ക്യാമറാ സാന്നിധ്യം ഭയപ്പെടുത്തുന്നുവെന്നും.

''അഭിനയം എനിക്ക് താല്‍പ്പര്യമുള്ള ഒന്നല്ല. ഞാന്‍ ഒരു അന്തര്‍മുഖയാണ്. ക്യാമറകള്‍ എന്നെ ഭയപ്പെടുത്തുന്നു. സിനിമയിലേക്ക് വന്ന എല്ലാ അവസരങ്ങളും ഞാന്‍ നിരസിച്ചു, കാരണം എനിക്ക് ആ ജോലിയോട് നീതി പുലര്‍ത്താനാവുമെന്ന് കരുതുന്നില്ല. സംതൃപ്തിയേക്കാല്‍ കൂടുതല്‍ ഉത്കണ്ഠയാണ് എനിക്കത് നല്‍കുക.''