മുതിർന്ന എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറും നടി ശബാന ആസ്മിയും വിവാഹിതരായിട്ട് ഏകദേശം നാലു പതിറ്റാണ്ടു പിന്നിട്ടു. ജാവേദിന്റെ ആദ്യവിവാഹത്തെപ്പറ്റിയും തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ച കാര്യങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് ശബാന ആസ്മിയിപ്പോൾ. തിരക്കഥാകൃത്തായ ഹണി ഇറാനിയെയാണ് ജാവേദ് ആദ്യം വിവാഹം ചെയ്തിരുന്നത്. അവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും നടി സംസാരിച്ചു.
ജാവേദിന്റെ ബുദ്ധിശക്തിയും തമാശയും തന്നെ ആകർഷിച്ചിരുന്നുവെന്ന് ശബാന വെളിപ്പെടുത്തി. താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും തിളക്കമുള്ള മനസ്സുകളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്. അദ്ദേഹവും തന്റെ പിതാവും തമ്മിൽ വലിയ സാമ്യമുണ്ട്. ജാവേദിലൂടെ താൻ പിതാവിനെ വീണ്ടും കണ്ടെത്തുന്നതുപോലെ തോന്നിയെന്നും അവർ പറഞ്ഞു. "അവർക്ക് കൃത്യം ഒരേതരം പശ്ചാത്തലമാണുള്ളത്. മാതാപിതാക്കൾ പുരോഗമന എഴുത്തുകാരും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളവരുമായിരുന്നു. അവർ ഉറുദു കവിതകളെ സ്നേഹിച്ചു. ഞങ്ങളുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ച ഒന്നാകേണ്ടതായിരുന്നുവെന്ന് പലരും കരുതിയിട്ടുണ്ട്. ജാവേദും ഞാനും തമ്മിൽ വലിയ വഴക്കുകൾ (huge fights) ഉണ്ടാകാറുണ്ട്. എല്ലാം വളരെ സുഗമമാണെന്നല്ല. എന്നാൽ സൗഹൃദം വളരെ ശക്തമാണ്, ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒന്നാണ്. ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ ഒന്നാണ്. അതാണ് പ്രധാനപ്പെട്ടതെന്ന് ഞാൻ കരുതുന്നു. ഏത് കൂട്ടത്തിലും സംതൃപ്തിയോടെ ഇരിക്കാൻ കഴിയുന്ന വ്യക്തിയാണദ്ദേഹം. ആളുകളുമായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് വലിയ കഴിവുണ്ട്, നീതിമാനായ ഒരു വ്യക്തിയാണ്, അദ്ദേഹത്തിലുള്ള ആ ഗുണത്തെ ഞാനേറെ ബഹുമാനിക്കുന്നു."
ഹണി ഇറാനിയെ ജാവേദ് വിവാഹം കഴിച്ചിരുന്നതിനാൽ, ശബാനയും ജാവേദും വിവാഹിതരായപ്പോൾ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. സാഹചര്യം എളുപ്പമല്ലാതിരുന്നിട്ടും ഹണി അത് പക്വതയോടെ കൈകാര്യം ചെയ്തതിനെ ശബാന പ്രശംസിച്ചു. വ്യക്തിപരമായ വേദനകൾക്ക് അതീതമായി ആളുകൾക്ക് എങ്ങനെ ഉയരാം എന്നതിന്റെ ഉദാഹരണമാണ് ഹണിയുമായുള്ള തന്റെ ബന്ധമെന്നും അവർ പറഞ്ഞു.
"എന്നെ സംബന്ധിച്ചിടത്തോളം ഹണി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ്. ജാവേദിന് അവരൊരു സഹോദരിയെപ്പോലെയും. ഞങ്ങളുടെ ബന്ധം വളരെ ആരോഗ്യകരമാണ്. അവരൊരിക്കലും കുട്ടികളുടെ മനസ്സിൽ എന്നോട് വെറുപ്പുണ്ടാക്കിയിട്ടില്ല. കുട്ടികളുടെ മുന്നിൽവെച്ച് ഭർത്താവിനെപ്പറ്റി മോശമായി സംസാരിക്കാറില്ല. കുട്ടികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചില്ല.ബുദ്ധിയുള്ളവരാണവർ. ഹണിയുടെ ഔദാര്യവും ബുദ്ധിയും കാരണമാണ് എനിക്ക് കാര്യങ്ങൾ വളരെ എളുപ്പമായത്. ഞാൻ അഗാധമായി ബഹുമാനിക്കുന്ന വ്യക്തിയാണവർ. "-അവർ കൂട്ടിച്ചേർത്തു.
ഹണി-ജാവേദ് ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്- ചലച്ചിത്ര നിർമ്മാതാവ് സോയ അക്തറും നടനും സംവിധായകനുമായ ഫർഹാൻ അക്തറും. ഹണിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1984-ലാണ് ജാവേദ് ശബാനയെ വിവാഹം ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shabana Azmi and Javed Akhtar have been married for over four decades., Shabana admitted they have huge fights and their marriage is not always hunky-dory., Shared values, ideologies, and a strong friendship keep their relationship intact., Shabana praised Javed's former wife Honey Irani for her maturity and lack of bitterness.
Published: 29 Aug 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented