നടി ഊർമിള മധോൺകർ 'രംഗീല'യ്ക്കുമുമ്പും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എങ്കിലും അവരുടെ കരിയറിൽ ബ്രേക്കായത് ഈ സിനിമ തന്നെ. 'രംഗീല'യിലൂടെ ഊർമിളയെ പ്രശസ്തിയിലേക്കുയർത്തിയ രാം ഗോപാൽ വർമയുടെ ഒട്ടേറെ ചിത്രങ്ങളിൽ അവർ തുടർച്ചയായി അഭിനയിച്ചു. അനഗനഗ ഒക്ക റോജ, ദൗഡ്, സത്യ, കോൻ, മസ്ത്, ജംഗിൾ, പ്യാർ തൂനെ ക്യാ കിയാ...ഇങ്ങനെ എത്രയെത്ര ചിത്രങ്ങൾ. രാം ഗോപാൽ വർമ സംവിധാനം ചെയ്ത 'കമ്പനി'യിൽ ഐറ്റംഡാൻസറായും അവർ പ്രത്യക്ഷപ്പെട്ടു.
രാം ഗോപാൽ വർമയ്ക്ക് കടുത്ത ആരാധനയായിരുന്നു ഊർമിളയോട്. ''ഊർമിളയുടെ സൗന്ദര്യത്തിൽ ഞാൻ മയങ്ങിപ്പോയി. അവളെ സംബന്ധിച്ചിട്ടുള്ളതെല്ലാം ദൈവീകമായിരുന്നു. എനിക്കൊരിക്കലും അവളെ ഒരു മനുഷ്യസ്ത്രീയായി പരിഗണിക്കാൻ കഴിയില്ല'' എന്നാണ് ആർ.ജി.വി പലപ്പോഴും പറഞ്ഞത്. അതിനിടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും പരന്നു. ഇക്കാര്യമറിഞ്ഞ രാം ഗോപാൽ വർമയുടെ ഭാര്യ, ഊർമിളയുടെ മുഖത്തടിച്ചെന്നും വാർത്തകൾ വന്നു. പിന്നാലെ അവർ വിവാഹമോചിതരാവുകയും ചെയ്തു.
Also Read
ആർ.ജി.വി.യും ഊർമിളയും തമ്മിൽ പ്രണയത്തിലായിരുന്നോ എന്ന കാര്യത്തെക്കുറിച്ച് ഇരുവരും ഒരിക്കലും തുറന്നുപറഞ്ഞതേയില്ല. പക്ഷേ, അവർ രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്ന് പറയുകയാണ് മുംബൈയിലെ മാധ്യമപ്രവർത്തകനായ ജ്യോതി വെങ്കിടേഷ്. സിദ്ധാർഥ് കണ്ണന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നോട് ഇക്കാര്യം പറഞ്ഞത് നടൻ ചിരഞ്ജീവിയാണെന്നും ജ്യോതി പറയുന്നു. ആന്ധ്രയിലെ ഒരു ക്ഷേത്രത്തിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹമെന്നും ചിരഞ്ജീവി വെളിപ്പെടുത്തിയത്രേ.
ബോളിവുഡിലെ പല വാർത്തകളും റിപ്പോർട്ട് ചെയ്തിട്ടും, ആ വിവാഹത്തെക്കുറിച്ച് വാർത്ത നൽകാതിരുന്നതിനെക്കുറിച്ച് ചിരഞ്ജീവി തന്നോട് ചോദിച്ചതായി ജ്യോതി പറഞ്ഞു. ''ചിരഞ്ജീവി എന്നോട് ചോദിച്ചു, 'ജ്യോതി, ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ നിങ്ങൾ എല്ലാ കാര്യങ്ങളെക്കുറിച്ചും എഴുതാറുണ്ടല്ലോ; പിന്നെ എന്തുകൊണ്ടാണ് രാം ഗോപാൽ വർമ്മയും ഊർമിളയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് നിങ്ങൾ എഴുതാതിരുന്നത്?''
ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലാണ് ആ വിവാഹം നടന്നതെന്ന് ചിരഞ്ജീവി തന്നോട് പറഞ്ഞതായും, ചടങ്ങ് നടത്തിയെന്ന് പറയപ്പെടുന്ന പൂജാരിയുടെ ഫോൺ നമ്പർ പോലും അദ്ദേഹം തനിക്ക് നൽകിയതായും വെങ്കിടേഷ് അവകാശപ്പെട്ടു. ആ റിപ്പോർട്ട് തയ്യാറാക്കുന്നതിനുമുമ്പ് ജ്യോതി, ഊർമിളയെ വിളിച്ചു. വാർത്ത സ്ഥിരീകരിക്കുന്നതിനുവേണ്ടിയായിരുന്നുവത്. ഊർമിളയുടെ മറുപടി ഇങ്ങനെയായിരുന്നുവത്രേ, ''എന്നെക്കുറിച്ച് അത്തരത്തിൽ എങ്ങനെ എഴുതാൻ നിങ്ങൾക്ക് കഴിയും? ഞാൻ ഈ മേഖലയിൽ എത്തിയത് മുതൽ നിങ്ങൾക്ക് എന്നെ അറിയാവുന്നതല്ലേ?''. ഈ വിഷയവുമായി ബന്ധപ്പെട്ട് രാം ഗോപാൽ വർമ്മയെ ബന്ധപ്പെട്ടുവെങ്കിലും, അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചതായും ജ്യോതി പറഞ്ഞു.
രാം ഗോപാൽ വർമ്മയുമായുള്ള ബന്ധം വിവാഹത്തിലൂടെ ഔദ്യോഗികമാക്കാൻ ഊർമിള ആഗ്രഹിച്ചിരുന്നുവെങ്കിലും, അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഈ അഭിപ്രായവ്യത്യാസമാണ് ഒടുവിൽ അവരുടെ വേർപിരിയലിന് കാരണമായതെന്നും ജ്യോതി വെളിപ്പെടുത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Journalist Jyothi Venkatesh claims RGV and Urmila had a secret temple wedding in Andhra Pradesh. Actor Chiranjeevi reportedly confirmed the incident to the journalist. Urmila Matondkar denied the allegations when approached for confirmation.
Published: 02 Aug 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented