ഡേറ്റിങ്ങുമായും റിലേഷന്‍ഷിപ്പുമായും ബന്ധപ്പെട്ട പലവിധ ട്രെന്‍ഡുകള്‍ നമ്മള്‍ നിരന്തരം പരിചയപ്പെടുന്നു. അതിലൊന്നാണ് പേപ്പര്‍ ക്ലിപ്പിങ്. പങ്കാളിയില്‍ നിന്ന് ആഴ്ചകളോ മാസങ്ങളോ അപ്രത്യക്ഷമായ ശേഷം ക്രമരഹിതമായി വീണ്ടും പ്രത്യക്ഷപ്പെടുന്ന പെരുമാറ്റത്തെയാണ് പേപ്പര്‍ ക്ലിപ്പിങ് എന്ന് വിളിക്കുന്നത്. സന്ദേശങ്ങള്‍ സാധാരണയായി അവ്യക്തമോ, ഗൃഹാതുരത്വമോ, പ്രണയമോ ആയിരിക്കും, പക്ഷേ അവ ഒരിക്കലും യഥാര്‍ത്ഥമായിരിക്കില്ല.
പലപ്പോഴും അത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും അല്‍പ്പം അലോസരപ്പെടുത്തുകയും ചെയ്‌തേക്കാം. സാധാരണയായി സന്ദേശങ്ങള്‍ അയയ്ക്കുന്ന വ്യക്തിക്ക് മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളൂ. ലക്ഷ്യം നിങ്ങളുടെ മനസിലെ മുറവുണക്കുകയോ സുഖപ്പെടുത്തുകയോ ബന്ധം പുനഃസ്ഥാപിക്കുകയോ അല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ അയാള്‍ക്കുള്ള പ്രസക്തി ഓര്‍മപ്പെടുത്തുക എന്നതാണ്.
പഴയ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ആയ ക്ലിപ്പിയില്‍ നിന്നാണ് പേപ്പര്‍ ക്ലിപ്പിങ്ങിന് ഈ പേരുവന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് അവതരിപ്പിച്ച ക്ലിപ്പി, ഉപയോക്താക്കള്‍ക്ക് സഹായം നല്‍കിയിരുന്ന ഒരു ആനിമേറ്റഡ് പേപ്പര്‍ക്ലിപ്പ് അസിസ്റ്റന്റായിരുന്നെങ്കിലും, പലപ്പോഴും ഒരു ശല്യമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതുപോലെയാണ് മുന്‍ കാമുകന്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് നിങ്ങളുടെ ദിവസം തടസ്സപ്പെടുത്തുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നത്.
പേപ്പര്‍ക്ലിപ്പ് ചെയ്യുന്ന ആളുകള്‍ പലപ്പോഴും ഏകാന്തത, അരക്ഷിതാവസ്ഥ അല്ലെങ്കില്‍ പ്രതിബദ്ധതയെക്കുറിച്ചുള്ള ഭയം എന്നിവയുമായി പൊരുതാറുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിങ്ങള്‍ ഇപ്പോഴും പ്രതികരിക്കുന്നുണ്ടെന്ന് അറിയുന്നതിന്റെ വൈകാരിക ആശ്വാസം അവര്‍ ആസ്വദിക്കുന്നു. പക്ഷേ ഒരു യഥാര്‍ത്ഥ ബന്ധം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുന്നു.
എന്നാല്‍ മുന്‍ കാമുകനില്‍ നിന്നുള്ള എല്ലാ സന്ദേശങ്ങളും വിഷലിപ്തമല്ല. ചിലപ്പോള്‍ ആളുകള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കാനോ, ആരോഗ്യകരമായ ബന്ധങ്ങളില്‍ വീണ്ടും ബന്ധപ്പെടാനോ അല്ലെങ്കില്‍ പ്രധാനപ്പെട്ട വാര്‍ത്തകള്‍ പങ്കിടാനോ ആഗ്രഹിക്കുന്നു. പ്രധാന വ്യത്യാസം സ്ഥിരതയാണ്. വീണ്ടും ബന്ധപ്പെടാന്‍ ശരിക്കും ആഗ്രഹിക്കുന്ന ഒരാള്‍ പരിശ്രമം, വ്യക്തത, തുടര്‍നടപടികള്‍ എന്നിവ കാണിക്കും.
പേപ്പര്‍ ക്ലിപ്പിങ്ങിനെ നേരിടാനുള്ള ആരോഗ്യകരമായ വഴികള്‍ ഉണ്ട്. ആദ്യം ഇത് സ്ഥിരമായ പെരുമാറ്റമാണോ അതോ ഒറ്റത്തവണയുള്ള സന്ദേശമാണോ എന്ന് പരിശോധിക്കുക. അവരുടെ സന്ദേശങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കില്‍, നിങ്ങളുടെ വികാരത്തിന് മുന്‍ഗണന നല്‍കുക. അതിരുകള്‍ നിശ്ചയിക്കുക. 'ഞാന്‍ വീണ്ടും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ല' എന്നതുപോലുള്ള വ്യക്തവും മാന്യവുമായ സന്ദേശം തിരിച്ച് അയയ്ക്കുക.
ആക്സസ് പരിമിതപ്പെടുത്തുക. ഈ സ്വഭാവം തുടരുകയാണെങ്കില്‍ അതിനെ പൂര്‍ണമായും അവഗണിക്കാവുന്നതാണ്. വിശ്വസ്തനായ ഒരു സുഹൃത്തിനോട് കാര്യങ്ങള്‍ തുറന്നു പറയുന്നതും പഴയ ജീവിതചക്രങ്ങളിലേക്ക് തിരികെ പോകുന്നത് ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. വൈകാരിക അകലം സൃഷ്ടിക്കുന്നതിലൂടെ ഇതില്‍ നിന്ന് വീണ്ടും ആഘാതങ്ങളുണ്ടാകാതെ രക്ഷിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: understand paperclipping, a dating trend where exes reappear randomly with vague messages. Learn to identify and handle this behavior to protect your emotional well-being.
Published: 26 Nov 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented