റിലേഷൻഷിപ്പുകളെക്കുറിച്ചും മുൻ പങ്കാളികളുമായുള്ള സൗഹൃദത്തെക്കുറിച്ചുമുള്ള തന്റെ വേറിട്ട നിലപാട് തുറന്നുപറഞ്ഞ് നടി അദിതി റാവു ഹൈദരി. വേർപിരിഞ്ഞതിന് ശേഷം മുൻ പങ്കാളികളുമായി നല്ലൊരു സൗഹൃദം സൂക്ഷിക്കാൻ കഴിയില്ലെന്ന പൊതുധാരണയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണവർ. പങ്കാളികളായിരുന്നവർ വേർപിരിഞ്ഞാലും അവർ തമ്മിൽ പ്രണയരഹിതമായ, കേവലം നിഷ്കളങ്കമായ സൗഹൃദം (Platonic friendship) നിലനിർത്താൻ സാധിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. തന്റെ പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദിതി നിലപാട് വ്യക്തമാക്കിയത്.
"മുൻ പങ്കാളിയുമായി ഒരിക്കലും കേവലം സുഹൃത്തുക്കളായി മാത്രം തുടരാൻ കഴിയില്ലെന്ന വാദത്തോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. വേർപിരിഞ്ഞ ശേഷവും ആ ബന്ധം പ്ലാറ്റോണിക് ആയി (ശാരീരിക ആകർഷണം ഇല്ലാത്ത) കൊണ്ടുപോകാൻ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ പഠിച്ചത് ഒരു കോ-എഡ്യൂക്കേഷൻ ബോർഡിങ് സ്കൂളിലാണ്," അദിതി കൂട്ടിച്ചേർത്തു.
Also Read
നടൻ സിദ്ധാർത്ഥും അദിതിയും 2024-ലാണ് വിവാഹിതരായത്. 2021-ൽ പുറത്തിറങ്ങിയ 'മഹാസമുദ്രം' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടക്കത്തിൽ സ്വകാര്യമായി സൂക്ഷിച്ച പ്രണയം പിന്നീട് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഇരുവരും ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. 2024 മാർച്ചിൽ നിശ്ചയം കഴിഞ്ഞ ഇരുവരും, സെപ്റ്റംബർ 16-ന് തെലങ്കാനയിലെ വനപർത്തിയിലുള്ള 400 വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിൽ വെച്ചാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
അദിതിയെക്കുറിച്ചുള്ള സിദ്ധാർത്ഥിന്റെ വാക്കുകളും അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. "ഞാൻ അദുവിനെ (അദിതി) കണ്ടുമുട്ടിയത് പ്രണയത്തിൽ വിശ്വസിച്ചതുകൊണ്ടാണ്. അദു എന്റെ സോൾമേറ്റ് ആണ്. നിങ്ങൾക്ക് ഒരു സോൾമേറ്റിനെ വേണമെങ്കിൽ പ്രണയത്തിൽ വിശ്വസിക്കണം. പ്രപഞ്ചം നമ്മൾ പറയുന്നത് കേൾക്കുന്നുണ്ട്. അദു ജനിച്ചതിന് ഞാൻ ദിവസവും നന്ദി പറയാറുണ്ട്. അവളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം അർത്ഥശൂന്യമാകുമായിരുന്നു," - സിദ്ധാർത്ഥ് പറഞ്ഞു.
സിനിമയ്ക്കപ്പുറം വ്യക്തിജീവിതത്തിലും പക്വതയുള്ള കാഴ്ചപ്പാടുകളും പരസ്പരബഹുമാനവും പുലർത്തുന്ന ഈ ദമ്പതികളുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ കൈയടി നേടുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aditi Rao Hydari believes maintaining a platonic friendship with ex-partners is entirely possible., She expressed her views during an interview with Netflix India., Aditi and actor Siddharth got married in September 2024 after dating for a few years., Siddharth's appreciation and heartfelt words for Aditi have also gained significant social media attention.
Published: 12 Oct 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented