താരങ്ങളായ ധനുഷും മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് കുറച്ചുനാളായി. ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇരുവരും വിവാഹം കഴിക്കുമെന്നുള്ള വാർത്തകളും പുറത്തുവന്നു. താരങ്ങൾ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ മൃണാളിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ചയാവുകയാണ്. പലതവണ ബ്രേക്കപ്പുകളുണ്ടായ കാര്യം മുമ്പ് പല അഭിമുഖങ്ങളിലും മൃണാൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു മുൻ കാമുകൻ തന്നിൽനിന്ന് ഓടിപ്പോയ കാര്യവും അവർ ഓർത്തെടുത്തു. ''അവൻ ഓടിപ്പോയി. അതിനുമുമ്പ് അവൻ പറയുകയും ചെയ്തു, 'നീ എടുത്തുചാടി തീരുമാനങ്ങളെടുക്കുന്നവളാണ്. അതെനിക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല', 'നീയൊരു നടിയാണ്, അതെനിക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല'. വളരെ യാഥാസ്ഥിതികമായ പശ്ചാത്തലത്തിൽനിന്നുള്ളയാളായിരുന്നു അവൻ. ഞാനവനെ കുറ്റപ്പെടുത്തുന്നില്ല. അവൻ അങ്ങനെയാണ് വളർന്നത്. ആ അധ്യായം അവസാനിച്ചത് നന്നായി. ആ ബന്ധം തകർന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. കാരണം ഭാവിയിൽ ഞങ്ങൾക്ക് കുട്ടികളുണ്ടായാൽ, അവരെ വളർത്തുമ്പോൾ, കുട്ടികളോടുള്ള ഞങ്ങൾ രണ്ടുപേരുടെയും സമീപനം വ്യത്യസ്തമായിരിക്കും. അവരെ ഞങ്ങൾ വളർത്തുന്നതും വ്യത്യസ്തരീതിയിലായിരിക്കും''.
മൃണാൾ സ്വകാര്യജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാൻ താത്പര്യപ്പെടാത്തയാളാണ്. നേരത്തെ നടൻ സിദ്ധാന്ത് ചതുർവേദി, ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ എന്നിവരുമായും താരം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതെല്ലാം മൃണാൾ തള്ളിക്കളയുകയും ചെയ്തിരുന്നു.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോൾ മൃണാൾ. ദോ ദീവാനെ ശെഹർ മേം, ഡകോയിറ്റ്: എ ലവ് സ്‌റ്റോറി, ഹെ ജവാനി തോ ഇഷ്‌ക് ഹോനാ ഹെ, പൂജാ മേരി ജാൻ എന്നിവയാണ് അവരുടെ റിലീസാവാനിരിക്കുന്ന ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mrunal Thakur candidly discusses past breakups, a former boyfriend`s fears about her acting career, and why she`s happy those relationships ended
Published: 24 Jan 2026, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented