നടൻ അർജുൻ കപൂറുമായി ദീർഘകാലം ലിവിങ് ടുഗതറിലായിരുന്നു നടി മലൈക അറോറ. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയ ചർച്ചയായിരുന്നു. തന്നേക്കാൾ പതിനൊന്ന് വയസ്സിനിളയ അർജുനെ ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ മലൈക വലിയ വിമർശനം നേരിട്ടു. ഏറെക്കാലത്തെ പ്രണയം അവസാനിപ്പിച്ച് ഒരുവർഷം മുമ്പ് ഇരുവരും വേർപിരിയുകയും ചെയ്തു.
സൽമാൻ ഖാന്‍റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക അറോറ വിവാഹം ചെയ്തിരുന്നത്. 1998-ൽ, 25 വയസ്സുള്ളപ്പോഴായിരുന്നു അവർ വിവാഹജീവിതത്തിലേക്ക് കടന്നത്. അർഹാൻ ഖാൻ മകനാണ്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2017-ൽ മലൈകയും അർബാസും വിവാഹമോചനം നേടിയത് എല്ലാവർക്കും വലിയ ഞെട്ടലായിരുന്നു. പിന്നീട് അർബാസ് ഖാൻ, ഷൂറ ഖാനെ വിവാഹം ചെയ്തു. ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഈ പശ്ചാത്തലത്തിലാണ് മലൈക രണ്ടാം വിവാഹം സംബന്ധിച്ച നയം വ്യക്തമാക്കിയത്.
താൻ രണ്ടാം വിവാഹം എന്ന ആശയത്തിന് എതിരല്ലെന്ന് മലൈക പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ പ്രണയത്തെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഒരാളാണ്. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. പ്രണയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു'- അവർ പറഞ്ഞു. അർജുൻ കപൂറുമായുള്ള വേർപിരിയലിന് ശേഷം നടി വീണ്ടും പ്രണയത്തിലായോ എന്ന ആകാംഷ ഇതോടെ ആരാധകരിലുണ്ടായി.
ചെറുപ്പത്തിലെ തനിക്ക് എന്ത് ഉപദേശം നൽകുമെന്ന ചോദ്യത്തിന് 'വിവാഹം കഴിക്കാൻ സമയമെടുക്കൂ' എന്നായിരുന്നു മലൈകയുടെ മറുപടി. 'എൻ്റെ ചെറുപ്പത്തോട് ഞാൻ തീർച്ചയായും അത് പറയുമായിരുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്, പെൺകുട്ടികൾ എന്തിനാണ് ഇത്ര തിടുക്കത്തിൽ വിവാഹം കഴിക്കുന്നതെന്ന് എനിക്കറിയില്ല. കുറച്ച് ജോലി ചെയ്യുക, ജീവിതയാത്രയെക്കുറിച്ച് കുറച്ചുകൂടി മനസ്സിലാക്കുക, അതിനുശേഷം മാത്രം ആ വലിയ തീരുമാനമെടുക്കുക. ഞാൻ വിവാഹം കഴിക്കുമ്പോൾ വളരെ ചെറുപ്പമായിരുന്നു.'
2017-ൽ അർബാസ് ഖാനിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് നടി അർജുൻ കപൂറുമായി പ്രണയം തുടങ്ങുന്നത്. ആറ് വർഷത്തിലേറെ ആ ബന്ധം നീണ്ടു. എന്നാൽ, കഴിഞ്ഞ വർഷം താനും മലൈകയും വേർപിരിഞ്ഞതായി അർജുൻ സ്ഥിരീകരിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Malaika Arora opens up about the possibility of a second marriage after her breakup with Arjun Kapoor. Will she find love again?
Published: 17 Aug 2025, 11:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented