ഹിന്ദി സൂപ്പര്‍സ്റ്റാര്‍ ദിലീപ് കുമാറും മധുബാലയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സിനിമാസെറ്റില്‍ തുടങ്ങിയ പ്രണയം, വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഇരുവരുടെയും തീരുമാനം. പക്ഷേ, പാതിവഴിയില്‍ പിരിഞ്ഞു. എങ്കിലും പ്രത്യേകമായൊരു അടുപ്പം ഇരുവരും കാത്തുസൂക്ഷിച്ചു. ദിലീപ് കുമാറിന്റെ ജീവിതസഖിയായ സൈറ ബാനു അവരുടെ സൗഹൃദത്തെ ഒരിക്കലും എതിര്‍ത്തിരുന്നുമില്ല.
44-ാം വയസ്സിലാണ് ദിലീപ് കുമാര്‍ 22-കാരിയായ സൈറ ബാനുവിനെ വിവാഹം ചെയ്യുന്നത്. 1966-ല്‍ വിവാഹത്തിനു തൊട്ടുപിന്നാലെ മധുബാലയില്‍ നിന്ന് ദിലീപ് കുമാറിന് ഒരു സന്ദേശം ലഭിച്ചു. പെട്ടെന്നു തന്നെ ഒന്നു കാണാന്‍ പറ്റുമോ എന്നായിരുന്നു സന്ദേശം. ഇക്കാര്യമറിഞ്ഞ സൈറ എതിര്‍ത്തില്ല, ദിലീപ് കുമാറിനോട് മധുബാലയെ തീര്‍ച്ചയായും പോയിക്കാണണമെന്നാണ് സൈറ പറയുകയും ചെയ്തു. ഓര്‍മക്കുറിപ്പായ 'ദി സബ്‌സ്റ്റാന്‍സസ് ആന്‍ഡ് ദി ഷാഡോ: ആന്‍ ഓട്ടോബയോഗ്രഫി' യിൽ ദിലീപ് ഇക്കാര്യം തുറന്നുപറയുന്നുണ്ട്. സൈറയിലുണ്ടായിരുന്ന ഒരുപാട് നല്ല കാര്യങ്ങളില്‍ ഒന്നായിരുന്നു അതെന്നും ദിലീപ് പറയുന്നു. പഴയ കാര്യങ്ങളില്‍ കുരുങ്ങിക്കിടക്കാതെ ഇപ്പോഴെന്താണോ അതിലാണ് അവള്‍ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
മധുബാലയെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ അവര്‍ അവശനിലയിലായിരുന്നെന്ന് ദിലീപ് പുസ്തകത്തില്‍ ഓര്‍ക്കുന്നു. 'അവളുടെ അവസ്ഥ കണ്ട് വേദന തോന്നി. എന്നെ കണ്ടതില്‍ വളരെ സന്തോഷമുണ്ടായിരുന്നു. 'നമ്മുടെ രാജകുമാരന് അവന്റെ രാജകുമാരിയെ കിട്ടി, ഞാന്‍ വളരെ സന്തോഷവതിയാണെ'ന്ന് മധു പറഞ്ഞു. വ്യക്തിപരമായ ചില കാര്യങ്ങളില്‍ അവള്‍ക്ക് ഉപദേശം ആവശ്യമുണ്ടായിരുന്നു, അതിനു വേണ്ടിയാണ് വിളിപ്പിച്ചത്. അക്കാര്യം ഞങ്ങള്‍ ചര്‍ച്ചചെയ്തു, അവള്‍ക്ക് സമാധാനമായി. അവസാനമായി മധുബാലയെ കാണുന്നത് അപ്പോഴാണ്.'-ദിലീപ് കുമാര്‍ പറയുന്നു. 1969 ഫെബ്രുവരിയില്‍ മധുബാല വിടവാങ്ങി.
മധുബാലയുടെ അച്ഛന്റെ ഇടപെടലുകളാണ് ഇരുവരെയും തമ്മില്‍ അകറ്റിയതെന്ന് പറയപ്പെടുന്നു. 1960-ല്‍ മധുബാല കിഷോര്‍ കുമാറിനെ വിവാഹം ചെയ്തു.
Content Highlights: madhubala ex-lover dilip kumar saira banu
Published: 11 Oct 2024, 05:02 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented