ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു. വെള്ളിയാഴ്ചയാണ് തങ്ങളുടെ ആദ്യത്തെ ആദ്യകൺമണിയെ ദമ്പതിമാർ വരവേറ്റത്.

"അനുഗ്രഹീതൻ" എന്ന് കുറിച്ചുകൊണ്ട് വിക്കി കൗശൽ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.

43-കാരിയായ കത്രീനയും 37-കാരനായ വിക്കി കൗശലും സെപ്റ്റംബർ 15-നാണ് കുഞ്ഞിന്റെ വരവ് പ്രഖ്യാപിച്ചത്.

2021-ൽ രാജസ്ഥാനിലെ മനോഹരമായ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. വിശേഷാവസരങ്ങളിൽ സ്നേഹം പങ്കിട്ടുകൊണ്ടുള്ള ഇരുവരുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi