സ്വന്തം അച്ഛനെ മാറ്റിപ്പറഞ്ഞയാളോട് പത്തുവയസ്സുകാരന്റെ വിശദീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അമേരിക്കയിലെ പേരെടുത്ത മീഡിയാ പേഴ്‌സണാണായ കോര്‍ട്‌നി കര്‍ദാഷിയാന്റെ പ്രണയങ്ങളും ജീവിതവും മാധ്യമങ്ങൾ പലപ്പോഴും ചർച്ചചെയ്തിട്ടുണ്ട്. കോര്‍ട്‌നിയുൾപ്പെടുന്ന പ്രശസ്ത കര്‍ദാഷിയാന്‍ സഹോദരിമാർ ലോകപ്രശസ്തരാണ്. ടെലിവിഷന്‍ താരം സ്‌കോട്ട് ഡിസിക്ക് ആയിരുന്നു  കോര്‍ട്‌നിയുടെ ആണ്‍സുഹൃത്ത്. പത്തുവര്‍ഷത്തെ ദാമ്പത്യത്തിൽ മൂന്നുമക്കളും പിറന്നു. പത്തു വയസ്സുകാരന്‍ റീനും 15 വയസ്സുള്ള മേസണും 12 കാരിയായ പെനിലോപും. പരസ്പരം ഒത്തുപോവാൻ സാധിക്കാതെ വന്നതോടെ 2015-ല്‍ കോര്‍ട്‌നിയും സ്‌കോട്ടും പിരിയുകയും ചെയ്തു.  കുട്ടികൾ അപ്പോഴും അച്ഛനുമായുള്ള ബന്ധം നിലനിർത്തി.

To advertise here,

ഇരുവരും വേർപിരിഞ്ഞതിനു പിന്നാലെ കുറഞ്ഞ കാലത്തേക്ക് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറുമായി കോര്‍ട്‌നിക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് പാപ്പരാസികൾ പറഞ്ഞെങ്കിലും അത് വെറുമൊരു അടുപ്പമായിരുന്നെന്നും അതില്‍ക്കവിഞ്ഞ് ഒന്നുമില്ലെന്നും ജസ്റ്റിന്‍ ബീബര്‍ തുറന്നുപറഞ്ഞു. എന്നാൽ, ഗോസിപ്പുകൾ കുടുംബത്തെ വിടാതെ പിന്തുടർന്നു, പത്തുവയസ്സുകാരന്‍ റീന്‍ ഡിസിക്ക് ജസ്റ്റിന്‍, ബീബറിന്റെ മകനാണെന്ന അഭ്യൂഹം അവർ പറഞ്ഞുണ്ടാക്കി. റീനും ജസ്റ്റിനും തമ്മിലുള്ള ശ്രദ്ധേയമായ സാമ്യമാണ് ഇതിനു കാരണം. എന്നാല്‍ പിതൃത്വം സംബന്ധിച്ച ആരോപണങ്ങളോട് വളരെ ബോള്‍ഡായി പ്രതികരിച്ചിരിക്കുകയാണ് റീന്‍ ഇപ്പോള്‍. പത്തുവയസ്സുകാരന്റെ പ്രതികരണം കണ്ട് സോഷ്യല്‍ മീഡിയയും അന്തംവിട്ടു.

ഒരു ഇന്‍സ്റ്റഗ്രാം ലൈവില്‍ 'ബീബറായിരിക്കാം നിന്റെ അച്ഛന്‍' എന്നൊരാള്‍ കമന്റ് ചെയ്തു. അതിനു മറുപടിയായി, 'അല്ല, അല്ല, അദ്ദേഹമല്ല, ബ്രോ ഞാന്‍ ആണയിടാം. ജസ്റ്റിന്‍ ബീബര്‍ എന്റെ അച്ഛനല്ല, സ്‌കോട്ടി.. സ്‌കോട്ടി.. സ്‌കോട്ടിയാണ് എന്റെ അച്ഛന്‍.'-റീന്‍ പറഞ്ഞു. 

2014-ലാണ് റീന്‍ ജനിക്കുന്നത്. അതുകൊണ്ടുതന്നെ സമയക്രമം നോക്കിയാല്‍ അങ്ങനെയൊന്ന് സംഭവിക്കാന്‍ സാധ്യതയില്ലെന്ന് റീന്‍ വിശദീകരിക്കുന്നു. 'എന്റെ അമ്മയ്ക്ക് എത്ര പ്രായമുണ്ടായിരുന്നെന്ന് എനിക്കറിയില്ല. പക്ഷേ, ജസ്റ്റിന്‍ ബീബറിന് അന്ന് 16 വയസ്സാണ്. എന്റെ അമ്മ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.'-കുട്ടി പറഞ്ഞു.

31-കാരനായ ബീബറിന് റീന്‍ ജനിക്കുമ്പോള്‍ ഏകദേശം 20 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും. 45-കാരിയായ കോര്‍ട്‌നി ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ബീബറും കര്‍ദാഷിയാനും തമ്മില്‍ അടുപ്പം തുടങ്ങുംമുമ്പേ റീന്‍ ജനിച്ചിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, 2010-ല്‍ കര്‍ദാഷിയാന്‍ കുടുംബത്തെ പരിചയമുണ്ട്. 2015 അവസാനത്തോടെ ഈ അടുപ്പം ആഴത്തിലായെന്നും ഇടയ്ക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നന്നെുമാണ് കിംവദന്തികള്‍. ഇതിനെയെല്ലാം ബീബര്‍ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. ട്രാവിസ് ബാര്‍ക്കറാണ് കോര്‍ട്‌നിയുടെ പുതിയ കാമുകന്‍. ഈ ബന്ധത്തില്‍ റോക്കി എന്നുപേരുള്ള ഒരു മകനുണ്ട്.