പുകവലി ഒരു വ്യക്തിഗതമായ ശീലമാണെങ്കിലും, പല വീടുകളിലും അസ്വാരസ്യങ്ങള്‍ ഉണ്ടാകാനുളള പ്രധാന കാരണമാകാറുണ്ട്. അത് ദൈനംദിന ജീവിതത്തെയും വികാരങ്ങളെയും ബാധിക്കുന്ന ഒരു കുടുംബപ്രശ്‌നമായി മാറുന്നു. ഒരു അഭിമുഖത്തില്‍, ജാന്‍വി കപൂര്‍ തന്റെ അച്ഛന്‍ ബോണി കപൂറിന്റെ പുകവലി, വീട്ടിലെ ജീവിത സാഹചര്യങ്ങളെ എത്രത്തോളം ബാധിച്ചു എന്നും, താനും സഹോദരിയും എങ്ങനെയാണ് അതില്‍ ഇടപെടാന്‍ ശ്രമിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.
“അച്ഛന്‍ ഒരുപാട് പുകവലിക്കുമായിരുന്നു. അത് 'നോ എന്‍ട്രി' എന്ന സിനിമയുടെ ചിത്രീകരണ സമയത്തും അതിനുശേഷവും ആയിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അങ്ങനെയെന്തോ ഒന്ന് അദ്ദേഹത്തിന് ആ സമയത്ത് ആവശ്യമായിരുന്നു. എല്ലാ ദിവസവും രാവിലെ ഞാനും സഹോദരി ഖുഷിയും അദ്ദേഹത്തിന്റെ സിഗരറ്റ് പാക്കറ്റുകള്‍ നശിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുമായിരുന്നു,” അവര്‍ പറയുന്നു. ഈ ശീലം തകര്‍ക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് അവര്‍ വിശദീകരിച്ചു. “ഒന്നുകില്‍ ഞങ്ങള്‍ പോയി അദ്ദേഹത്തിന്റെ സിഗരറ്റുകള്‍ മുറിച്ചുകളയും, അല്ലെങ്കില്‍ ഞാന്‍ അത് തുറന്ന് ടൂത്ത് പേസ്റ്റ് നിറയ്ക്കും. എല്ലാ ദിവസവും ഞങ്ങള്‍ ഓരോരോ കാര്യങ്ങള്‍ ചെയ്യുമായിരുന്നു.”
എന്നാല്‍ അവരുടെ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. കുടുംബത്തില്‍ പിരിമുറുക്കം വര്‍ധിച്ചു എന്നും താരം പറഞ്ഞിരുന്നു. “ഒന്നും ഫലം കണ്ടില്ല, അമ്മയും അച്ഛനുമായി വഴക്കിടുമായിരുന്നു. അച്ഛൻ പുകവലി നിര്‍ത്തുന്നത് വരെ അമ്മ നോണ്‍-വെജ് കഴിക്കില്ല എന്ന് പറഞ്ഞ് സസ്യാഹാരിയായി.”
എങ്കിലും, അമ്മയുടെ ഈ തീരുമാനം ഡോക്ടര്‍മാരുടെ ഉപദേശവുമായി പൊരുത്തപ്പെടുന്നില്ലായിരുന്നു. “ഡോക്ടര്‍മാര്‍, ‘ഇങ്ങനെ ചെയ്യരുത്. നിങ്ങള്‍ വളരെ ദുര്‍ബലയാണ്, കൂടുതല്‍ ഭക്ഷണം കഴിക്കണം' എന്ന് പറഞ്ഞു.' 'എന്നാല്‍ അമ്മ അത് കേട്ടിരുന്നില്ല. അച്ഛനും ഇക്കാര്യം അമ്മയോട് അപേക്ഷിക്കുമായിരുന്നു.” കുടുംബത്തിൽ വൈകാരിക പിരിമുറുക്കം പ്രകടമായിരുന്നു എന്ന് ജാന്‍വി കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷം, ശ്രീദേവിയുടെ ദാരുണമായ വിയോഗത്തിന് ശേഷം സാഹചര്യങ്ങളില്‍ മാറ്റം വന്നു. “അവള്‍ (ശ്രീദേവി) എന്റെ പുകവലി നിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നു. അന്ന് എനിക്ക് കഴിഞ്ഞില്ല, ഞാന്‍ ഇപ്പോള്‍ ചെയ്യുമെന്ന് 4-5 വര്‍ഷം മുന്‍പ് അച്ഛൻ പറഞ്ഞു, അങ്ങനെ അദ്ദേഹം പുകവലി നിര്‍ത്തി” പിങ്ക് വില്ലയുമായുള്ള അഭിമുഖത്തില്‍ ജാന്‍വി ഓര്‍മ്മിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Janhvi Kapoor reveals how her father Boney Kapoor`s smoking habit impacted their family life and her efforts to quit.
Published: 09 Dec 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented