പ്രശസ്തതാരമായ ജാക്കി ചാന്റെ മകനാണ് നടനും ഗായകനുമായ ജേസി ചാൻ. ഒരു പ്ലേബോയ് ഇമേജാണ് ജേസിക്കുള്ളത്. ചാനും ജേസിയും തമ്മിലുള്ള ബന്ധം ഒട്ടും നല്ലതായിരുന്നില്ല. പലപ്പോഴും പ്രശ്‌നങ്ങളിലൂടെ കടന്നുപോയി.
തന്റെ സമ്പാദ്യമൊന്നും മകന് നൽകില്ലെന്നുവരെ ഒരു ഘട്ടത്തിൽ ചാൻ പറഞ്ഞു. 2011-ൽ ഒരു അവാർഡ് ദാനചടങ്ങിൽവെച്ചാണ് തന്റെ സമ്പത്തിന്റെ പകുതിയും മകന് നൽകുന്നതിനുപകരം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ''അവന് കഴിവുണ്ടെങ്കിൽ പണം സമ്പാദിക്കും. ഇല്ലെങ്കിൽ എന്റെ പണമെല്ലാം പാഴാക്കും'', എന്നാണ് ചാൻ അന്ന് പറഞ്ഞത്.
അതും കഴിഞ്ഞ് മൂന്നുവർഷത്തിനുശേഷമാണ് മയക്കുമരുന്ന് കൈവശം വെച്ചതിന് ജേസി അറസ്റ്റിലാവുന്നത്. ജേസിയുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ പോലീസ് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. കഞ്ചാവ് സപ്ലൈ ചെയ്തുവെന്ന കുറ്റവും ജേസിക്കെതിരെ ഉണ്ടായി. അങ്ങനെ ഒരു വർഷത്തോളം ജയിലിൽ കിടന്നു. എട്ടുവർഷത്തോളമായി താൻ കഞ്ചാവ് ഉപയോഗിക്കുമായിരുന്നുവെന്ന് അന്ന് ജേസി സമ്മതിക്കുകയും ചെയ്തു. ഒരുവർഷത്തിനുശേഷമാണ് അദ്ദേഹം ജയിലിൽനിന്ന് പുറത്തുകടക്കുന്നത്.
ആ സംഭവത്തിനുശേഷമാണ് ചാനും ജേസിയും തമ്മിൽ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് സംസാരിക്കാൻ തുടങ്ങുന്നത്. മകനെ വളർത്തുന്നതിൽ തനിക്ക് പറ്റിയ തെറ്റുകളെക്കുറിച്ച് ജാക്കി ചാൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ''പണ്ട്, എന്റെ മകനെ കാണുമ്പോഴെല്ലാം ഞാൻ അവനെ ശകാരിച്ചിരുന്നു. ടെലിവിഷനിൽ ഞാൻ വരുമ്പോഴെല്ലാം അവനെ വിമർശിച്ചിരുന്നു, ഒരു ദയയുള്ള വാക്ക് പോലും പറഞ്ഞിട്ടില്ല. സത്യത്തിൽ ഞാൻ തെറ്റാണ് ചെയ്തത്. ഞാൻ അവന് കൂടുതൽ സ്വാതന്ത്ര്യം നൽകണമായിരുന്നു''. മകനെ മോശമായിട്ടാണ് താൻ വളർത്തിയതെന്നും അദ്ദേഹം സമ്മതിക്കുന്നു.
''ജേസി എന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസ നേരുമായിരുന്നു. ഒരിക്കൽ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ശകാരിച്ചു. ഞാൻ ഉദ്ദേശിച്ചത് അവൻ എന്നെ ഇടയ്ക്കിടെ വിളിക്കണമെന്നായിരുന്നു. പക്ഷേ ആ ശകാരം കേട്ടതോടെ അവൻ എന്നെ വിളിക്കുന്നത് പൂർണമായും നിർത്തി. ഒരുവർഷത്തോളം അങ്ങനെ പോയി''. ചാൻ ഓർക്കുന്നു.
പ്രായം കൂടുന്തോറും മാത്രമാണ് താൻ 'കർക്കശക്കാരനായ അച്ഛൻ' എന്ന സമീപനത്തിൽ അയവ് വരുത്താൻ തുടങ്ങിയതെന്ന് ജാക്കി സമ്മതിച്ചു. ''ഇന്ന് മകനിൽ പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്നില്ല. അവൻ സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതം നയിച്ചാൽ മാത്രം മതി''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jackie Chan reflects on his harsh parenting style towards son Jaycee, admitting mistakes and the impact of his strictness
Published: 06 Jan 2026, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented