ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി പ്രണയത്തിലാണെന്ന് കുറച്ചുദിവസങ്ങളായി വാർത്തകളുണ്ടായിരുന്നു. മൊറോക്കൻ ഫുട്‌ബോളറായ അഷ്‌റഫ് ഹക്കീമിയുമായി നോറ ഡേറ്റിങ്ങിലാണെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനിടെ മൊറോക്കോ ദേശീയ ഫുട്‌ബോൾ ടീമിന്റെ കളി കാണാനായി നോറ മൊറോക്കോയിലെത്തിയിരുന്നു. അതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. അതിനുപിന്നാലെ നോറ സ്‌റ്റേഡിയത്തിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ആ ചിത്രങ്ങൾക്ക് ഹക്കീമി ലൈക്കടിക്കുകയും ചെയ്തതായി റെഡ്ഡിറ്റ് ഉപയോക്താക്കൾ പറയുന്നു. അതോടെ ഇരുവരും പ്രണയമാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി.
കുറച്ചുനാൾ മുമ്പ് ഏറെ പ്രിയപ്പെട്ട ഫുട്‌ബോൾ കളിക്കാരൻ ആരെന്ന ചോദ്യത്തിന് നോറ നൽകിയ മറുപടി 'ഹക്കീമി' എന്നായിരുന്നു. ആ അഭിമുഖവും അതോടെ പൊങ്ങിവന്നു. ഇതുവരെയും ഹക്കീമിയോ നോറയോ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കാനഡയിൽ ജനിച്ച നോറ, കരിയർ സ്വപ്‌നങ്ങളുമായാണ് ഇന്ത്യയിലെത്തിയത്. തുടക്കത്തിൽ കഷ്ടപ്പാടുകളായിരുന്നുവെങ്കിലും പിന്നീട് ഐറ്റംഡാൻസുകളിലൂടെ സിനിമയിലിടം പിടിച്ചു. മനോഹരീ, നൃത്തഗീതികളെന്നും, ഓ സാകി, ദിൽബർ, ഡോർ നമ്പർ തുടങ്ങിയവയാണ് അവരുടെ ഏറ്റവും പ്രശസ്തമായ ഐറ്റംനമ്പറുകൾ.
അതേസമയം ആഫ്രിക്കയിലെ തന്നെ ഏറ്റവും പ്രശസ്തരായ ഫുട്‌ബോൾ താരങ്ങളിലൊരാളാണ് ഹക്കീമി. 2023-ൽ ഫിഫ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തിയ മൊറോക്കോയുടെ നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഹക്കീമി. കഴിഞ്ഞ വർഷം ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം.
2020-ലാണ് സ്പാനിഷ് നടി ഹിബ അബൗക്കിനെ ഹക്കീമി വിവാഹം കഴിക്കുന്നത്. രണ്ടുകുട്ടികളുണ്ടായശേഷം 2023-ൽ വിവാഹമോചനവും നേടി. ഹക്കീമിക്കെതിരെയുള്ള ലൈംഗികപീഡനാരോപണത്തെ തുടർന്നാണ് ഭാര്യ വിവാഹമോചനമാവശ്യപ്പെട്ടതെന്ന് പറയപ്പെട്ടു. ഒരു 24-കാരിയാണ് ഹക്കീമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഫ്രാൻസിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ പേരിൽ താരത്തിനെതിരെ കേസെടുത്തു. എന്നാൽ, തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് അങ്ങനൊരു പരാതി വന്നതെന്നും ഹക്കീമി പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood dancer Nora Fatehi rumored to be dating Moroccan footballer Achraf Hakimi. Read details on their alleged romance and recent sightings
Published: 15 Jan 2026, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented