ബോളിവുഡിലെ പേരെടുത്ത നടനായിരുന്നു രാജേഷ് ഖന്ന. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ പലപ്പോഴും സഹപ്രവർത്തകർക്ക് ഇഷ്ടമായിരുന്നില്ലെന്ന് പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. മണിക്കൂറുകളോളം ഷൂട്ടിങ് നിർത്തിവെപ്പിക്കുന്നതടക്കമുള്ള അദ്ദേഹത്തിന്റെ രീതികൾ ഒപ്പം പ്രവർത്തിച്ചവരെ പലപ്പോഴും അസ്വസ്ഥരാക്കി.
ആ കാലഘട്ടത്തിലെ മുൻനിര താരമായിരുന്ന ഹേമ മാലിനിയും അങ്ങനെയുള്ള ചില അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. പക്ഷേ, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഹേമയും രാജേഷും 13 സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. അതിനൊരു കാരണം അക്കാലത്ത് രാജേഷ് ഖന്നയെ വിവാഹം കഴിച്ചിരുന്ന ഡിംപിൾ കപാഡിയയുമായുള്ള ഹേമയുടെ സൗഹൃദമായിരുന്നുവത്രേ.
രാജേഷ് ഖന്നയെ വിവാഹം ചെയ്യുമ്പോൾ ഡിംപിൾ ഒരു കൗമാരക്കാരിയായിരുന്നു. ഹേമ അവരേക്കാൾ ഒൻപത് വയസ്സിന് മുതിർന്നയാളും. നടിയായി അരങ്ങേറ്റം കുറിച്ചയുടനെ വിവാഹിതയായതിനാൽ ഡിംപിൾ സിനിമകളുപേക്ഷിക്കാൻ നിർബന്ധിതയായി.
ഭർത്താവിനൊപ്പം ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തിയിരുന്ന ഡിംപിളിനെ ഹേമ സ്ഥിരമായി കാണുമായിരുന്നു. രണ്ടുപേരും വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്ന സമയമായിരുന്നു അത്, അവർക്കിടയിൽ പെട്ടെന്ന് സൗഹൃദമുണ്ടായി. ഇരുവരും പരസ്പരം രഹസ്യങ്ങൾ പങ്കുവെക്കാനും തുടങ്ങി.
റാം കമൽ മുഖർജിയുടെ 'ഹേമ മാലിനി: ബിയോണ്ട് ദ ഡ്രീം ഗേൾ' എന്ന ജീവചരിത്രത്തിൽ, രാജേഷ് ഖന്ന തന്നോട് വിചിത്രമായി പെരുമാറുമാറിയതിനെപ്പറ്റി ഹേമ പറയുന്നുണ്ട്. താൻ പ്രത്യേക പരിഗണന നൽകാത്തതിനാൽ രാജേഷ് ഖന്ന തന്നെ അഹങ്കാരിയായിയായിട്ടാണ് കണ്ടതെന്നും.
ഡിംപിളിന് 16-ഉം രാജേഷിന് 32-ഉം വയസ്സുള്ളപ്പോഴാണ് അവർ വിവാഹിതരായത്. വിവാഹത്തിൽ തുടക്കം മുതലേ പ്രശ്നങ്ങളായിരുന്നു. ഹേമ ഇതെല്ലാം അടുത്തുനിന്ന് കണ്ടു. വിവാഹിതനും നാല് കുട്ടികളുടെ അച്ഛനുമായ ധർമ്മേന്ദ്രയുമായി പ്രണയത്തിലായിരുന്ന ഹേമയ്ക്കും കഠിനമായ സമയമായിരുന്നു അത്.
കുഞ്ഞുസഹോദരിയെപ്പോലെയാണ് ഡിംപിളിനെ കണ്ടതെന്ന് ഹേമ പറഞ്ഞിട്ടുണ്ട്. "ആ കുട്ടി വലിയൊരു സാരിയിൽ പൊതിഞ്ഞ്, മുടി കെട്ടിവച്ച്, കൈനിറയെ വളകളുമിട്ടിരിക്കും. അധികം വൈകാതെ അവൾക്കൊരു കുഞ്ഞും ജനിച്ചു," നവവധുവായ ഡിംപിളിന്റെ ഏകാന്തതയെക്കുറിച്ച് വിവരിക്കവെ ഹേമ ഓർത്തെടുത്തു.
"ഔട്ട്‌ഡോർ ലൊക്കേഷനുകളിൽ അവൾ പുകവലിച്ചും മദ്യപിച്ചുമിരിക്കും, പക്ഷേ എനിക്കൊരിക്കലും അത് തെറ്റായോ മോശമായോ തോന്നിയിട്ടില്ല. അവൾ വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും എനിക്കറിയാമായിരുന്നു. രാജേഷ് ദിവസം മുഴുവൻ ഷൂട്ടിങ്ങിലായിരിക്കും, സുഹൃത്തുക്കളോടൊപ്പം രാത്രി വൈകിയും സംസാരിച്ചും മദ്യപിച്ചുമിരിക്കും. അവൾക്കാരും കൂട്ടിനുണ്ടായിരുന്നില്ല" ഹേമാ മാലിനി ഓർത്തു.
ഡിംപിൾ ആരുടെയെങ്കിലും കൂട്ടുകെട്ട് ആഗ്രഹിച്ചു. ഹേമ മിക്കപ്പോഴും മാതാപിതാക്കളോടൊപ്പമാണ് യാത്ര ചെയ്തിരുന്നത്, ഡിംപിൾ അവരോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചു. തന്റെ വ്യക്തിജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഉപദേശത്തിനായി അവർ ഡിംപിളിനെ ആശ്രയിച്ചിരുന്നു.
"ആ ദിവസങ്ങളിൽ വ്യക്തിജീവിതത്തിൽ ഞാനൊരുപാട് പിരിമുറുക്കങ്ങൾ അനുഭവിച്ചു, അതെല്ലാം ഡിംപിളുമായി ചർച്ച ചെയ്യാറുണ്ടായിരുന്നു. നോക്കൂ, അന്ന് ഞാൻ വിവാഹിതയല്ല, അവൾ വിവാഹിതയായിരുന്നു. അതുകൊണ്ട് അവൾക്ക് ചില ഉപദേശങ്ങൾ നൽകാൻ കഴിഞ്ഞു"-അവർ പറയുന്നു. അതേസമയം, ധർമ്മേന്ദ്ര ഒരിക്കലും ഹേമയെ വിവാഹം കഴിക്കില്ലെന്നാണ് ഡിംപിൾ വിശ്വസിച്ചത്. അതേ പുസ്തകത്തിൽ, ഡിംപിൾ ഇക്കാര്യം പറയുന്നുണ്ട്.
"ആ ദിവസങ്ങളിൽ ഞാൻ വലിയ എടുത്തുചാട്ടക്കാരിയായിരുന്നു, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ഞാൻ വല്ലാതെ ആശങ്കപ്പെടും, 'ഈ മനുഷ്യൻ (ധർമ്മേന്ദ്ര) നിങ്ങളെ ഒരിക്കലും വിവാഹം കഴിക്കാൻ പോകുന്നില്ല. നിങ്ങൾ ഉണർന്നുപ്രവർത്തിക്കണം എന്ന് ഞാൻ പറയുമായിരുന്നു". അതേസമയം, ധർമ്മേന്ദ്രയും ഹേമയും 1980-ൽ വിവാഹിതരാവുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hema Malini recounts her friendship with Dimple Kapadia, discussing Dimple`s personal struggles, including smoking and drinking in private, and finding solace amidst marital issues.
Published: 18 Oct 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented