ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോക ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ളയാള്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കരിയറും വാര്‍ത്തയാകാറുണ്ട്. ഒരിക്കല്‍ ക്രിസ്റ്റ്യാനോക്കൊപ്പം വാര്‍ത്തകയില്‍ ഒരു ബോളിവുഡ് നടി കൂടി ഇടം നേടി. ബോളിവുഡിന്റെ സ്വന്തം ബിപ്‌സ് എന്ന ബിപാഷ ബസുവായിരുന്നു അത്.
2001-ലാണ് ബിപാഷ ‘അജ്‌നബി’ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയത്. മോഡലിങ്ങില്‍ നിന്ന് സിനിമയിലേക്കുള്ള വരവ് അത്ര സുഖകരമായിരുന്നില്ല. ആദ്യ സിനിമയുടെ സെറ്റില്‍ തന്നെ കരീനയുമായുണ്ടായ തര്‍ക്കം ബിപാഷയ്ക്ക് വിവാദത്തിന്റെ അകമ്പടിയേകി. പോരാത്തതിന് ഇരുനിറമുള്ള അഭിനേതാക്കളെ സ്വീകരിക്കാനുള്ള പക്വത അന്ന് പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നില്ല. 2003-ല്‍ ജോണ്‍ എബ്രഹാമിനൊപ്പം ‘ജിസം’ എന്ന വിജയചിത്രം പുറത്തിറങ്ങിയതോടെയാണ് ബിപാഷ ബോളിവുഡിന്റെ മുഖ്യധാരയിലെത്തുന്നത്. അധികം വൈകാതെ ജോണും ബിപാഷയും അവരുടെ പ്രണയത്തെ പരസ്യമാക്കി. ബോളിവുഡിലെ ഹോട്ടസ്റ്റ് ജോഡി എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്.

2007-ല്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രകമ്പനം തന്നെയുണ്ടാക്കി ബിപാഷ. ഫുട്ബോള്‍ സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോയെ ചുംബിക്കുന്ന ബിപാഷയുടെ ഫോട്ടോ വൈറലായി. ഒരു വേദിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നു. ഇരുവരും റിലേഷന്‍ഷിപ്പിലാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ബിപാഷയും ജോണും അന്ന് പ്രണയത്തിലായിരുന്നു. ഈ വാര്‍ത്തകള്‍ ജോണിനെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ ക്രിസ്റ്റ്യാനോയോ ബിപാഷയോ ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്തിയില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തെപ്പറ്റി ബിപാഷ സംസാരിച്ചത്. ‘’സ്വപ്നം പോലെയായിരുന്നു ആ കൂടിക്കാഴ്ച. ആ ചടങ്ങിന് ശേഷം ഞങ്ങള്‍ ക്ലബ്ബില്‍ പോയി, മനോഹരമായ അനുഭവം. അദ്ദേഹം വളരെ ക്യൂട്ടാണ്. അന്ന് അദ്ദേഹം എന്നെ ക്യൂട്ട് എന്ന് വിളിച്ചപ്പോള്‍ വിചിത്രാനുഭൂതി തോന്നി... ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ എല്ലാ മത്സരങ്ങള്‍ക്കും എനിക്ക് എന്നും സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞത്.’’
ഈ വിവാദങ്ങള്‍ക്ക് ശേഷവും ജോണും ബിപാഷയും ഒരുമിച്ചായിരുന്നു. ഗോസിപ്പുകള്‍ക്ക് മുളയ്ക്കാന്‍ കഴിയാത്ത ബന്ധമെന്ന് എല്ലാവരും ഇരുവരെയും വാഴ്ത്തി. എന്നാല്‍ 9 വര്‍ഷത്തെ റിലേഷന്‍ഷിപ്പിനൊടുവില്‍ 2011-ല്‍ ബിപാഷയും ജോണും വേര്‍പിരിഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bipasha Basu addresses viral kiss with Cristiano Ronaldo. Were they dating? Find out the truth behind the controversial photo and its impact on her relationship with John Abraham.
Published: 26 Jul 2025, 11:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented