യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായും നടിയും മോഡലുമായ ആകൃതി അഗർവാളും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആകൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില പോസ്റ്റുകളാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിമാറ്റിയത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തങ്ങൾ ഇപ്പോഴും ഒന്നിച്ചാണെന്നും വാർത്തകൾ വെറും വ്യാജമാണെന്നും ആകൃതി വ്യക്തമാക്കുന്നു.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആകൃതി കാര്യങ്ങൾ വിശദീകരിച്ചത്. ആ പോസ്റ്റ് പൊതുജനങ്ങൾക്കായി ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്ന് പറയുന്നു: "എനിക്ക് ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ട്. ഞാൻ എന്റെ ഫിയാൻസെയുടെ (പൃഥ്വി ഷാ) പേര് ഒരിടത്തും പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിശ്ചയം കഴിഞ്ഞ കാര്യവും ഞങ്ങൾ വേർപിരിഞ്ഞെന്നുമൊന്നും പറഞ്ഞിട്ടില്ല. എന്നാൽ ആളുകൾ അത് അവനെക്കുറിച്ചാണെന്ന് സ്വയം ഊഹിച്ചെടുക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു, ഇപ്പോഴും എൻഗേജ്ഡ് ആണ്. ഒരു പബ്ലിക് ഫിഗറിന്റെ ഇമേജിനെ സോഷ്യൽ മീഡിയയിലെ ഊഹങ്ങൾ എത്ര എളുപ്പത്തിലാണ് ബാധിക്കുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു," ആകൃതി കുറിച്ചു.
Also Read
പേരോ സന്ദർഭമോ ഇല്ലാതെ പങ്കുവെച്ച ഒരു പോസ്റ്റിനെ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. പങ്കാളിയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിൽ വാർത്തകൾ വന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും.
ആ തെറ്റ് പങ്കാളിയുടെ പേര് ചീത്തയാക്കി
തന്റെ അശ്രദ്ധ കാരണം പൃഥ്വിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടതിൽ ആകൃതിക്ക് വിഷമമുണ്ട്. "ആ സ്റ്റോറി എന്റെ ക്ലോസ് ഫ്രണ്ട്സിന് വേണ്ടി മാത്രം ഇട്ടതായിരുന്നു. എനിക്ക് പറ്റിയ ഒരു ചെറിയ തെറ്റ് ഞാൻ സ്നേഹിക്കുന്ന ആളുടെ സൽപേരിനെ ബാധിച്ചു. ആ പോസ്റ്റ് യഥാർത്ഥത്തിൽ ആരെക്കുറിച്ചായിരുന്നുവെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ കർമ്മയിൽ വിശ്വസിക്കുന്നു. ദൈവത്തിന്റെ കോടതിയിൽ അതിനുള്ള നീതി ലഭിക്കും."
അഭ്യൂഹങ്ങൾക്ക് കാരണമായ പോസ്റ്റ്
കഴിഞ്ഞ ഞായറാഴ്ചയാണ് ആകൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി വലിയ ചർച്ചയായത്. "ഞാൻ ഒരുപാട് തവണ വഞ്ചിക്കപ്പെട്ടു, എന്നിട്ടും ഞാൻ ഒരക്ഷരം മിണ്ടിയില്ല. എന്നിട്ടും ഒരു പടികൂടി മുന്നോട്ട് പോയതിന് ശേഷം..." എന്നായിരുന്നു താരം കുറിച്ചത്. തൊട്ടുപിന്നാലെ "അവനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ ഗോസിപ്പുകളും സത്യമാണ്" എന്നും താരം കുറിച്ചിരുന്നു.
ഇതോടെയാണ് പൃഥ്വി ഷാ, ആകൃതിയെ വഞ്ചിച്ചുവെന്ന രീതിയിൽ സൈബർ ലോകം കഥകൾ മെനഞ്ഞത്. തൊട്ടുപിന്നാലെ 'പലരും എന്നെ തെറ്റിദ്ധരിച്ചു' എന്നൊരു പോസ്റ്റും ആകൃതി ഇട്ടിരുന്നു.
ഈ വർഷം മാർച്ചിലായിരുന്നു പൃഥ്വി ഷായുടെയും ആകൃതിയുടെയും വിവാഹനിശ്ചയം. ഗ്രൗണ്ടിലെ സിക്സറുകൾ പോലെ ജീവിതത്തിലും തനിക്ക് കിട്ടിയ പെർഫെക്റ്റ് ഇന്നിങ്സ് ആണ് ആകൃതിയെന്നാണ് അന്ന് പൃഥ്വി കുറിച്ചത്. മെയ് മാസത്തിൽ ആകൃതിയുടെ ജന്മദിനത്തിലും പൃഥ്വി മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം ഇപ്പോഴും ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ തന്നെയുണ്ട്. ആകൃതിയുടെ വിശദീകരണത്തോടെ ആരാധകരുടെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akriti Agarwal clarifies that she and Prithvi Shaw are still engaged and living together happily., The viral Instagram story was intended for 'Close Friends' only and was misinterpreted by the public., Akriti expressed regret that her private post led to negative speculation about Prithvi Shaw's reputation., The couple got engaged in March and continues to maintain their relationship status.
Published: 07 Jul 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented