നടൻ ആമിർ ഖാൻ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ സുഹൃത്തും പങ്കാളിയുമായ ഗൗരി സ്പ്രാറ്റ് ആണ് വധു. ഇന്ന് മുംബൈയിലെ ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിൽ കനത്ത മഴ തുടരുകയാണെങ്കിലും, അതൊന്നും വിവാഹപ്പൊലിമയെയോ അതിഥികളുടെ വരവിനെയോ ബാധിച്ചില്ല.
ആമിറും ഗൗരിയും തമ്മിൽ കഴിഞ്ഞ 25 വർഷമായി പരസ്പരം അറിയുന്നവരാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ആമിറിന്റെ പാലി ഹില്ലിലെ ബംഗ്ലാവിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 150 ഓളം പേർ മാത്രമാണ് പങ്കെടുത്തത്. ചില അതിഥികൾ വിദേശത്തുനിന്നും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആമിർ ഖാന്റെ മൂന്ന് മക്കളും ഗൗരിയുടെ മകനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Also Read
ശനിയാഴ്ച മുംബൈയിൽ പെയ്ത കനത്ത മഴയെ അവഗണിച്ചും ആമിറിന്റെ വീട് അലങ്കരിക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. മഴക്കോട്ട് ധരിച്ചാണ് ഇവർ ബംഗ്ലാവ് മുഴുവൻ വിളക്കുകളാൽ അലങ്കരിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആമിറിന്റെ സഹോദരി ഒരു ദിവസം മുൻപ് തന്നെ വിവാഹത്തിനായി വീട്ടിലെത്തിയിരുന്നു.
ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹമാണ്. 1986-ൽ റീന ദത്തയെ വിവാഹം കഴിച്ച ആമിറിന് ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002-ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ആസാദ് റാവു ഖാൻ. 2021-ൽ കിരണുമായുള്ള വിവാഹമോചനവും താരം പ്രഖ്യാപിച്ചു. തുടർന്ന് 2025 മാർച്ചിൽ, തന്റെ 60-ാം ജന്മദിനത്തിലാണ് ഗൗരിയുമായുള്ള ബന്ധം ആമിർ ഔദ്യോഗികമായി ലോകത്തെ അറിയിക്കുന്നത്. അതുവരെ ക്യാമറക്കണ്ണുകളിൽ പെടാതെ അതീവ രഹസ്യമായാണ് ഇവർ തങ്ങളുടെ പ്രണയം കൊണ്ടുപോയത്.
അടുത്തിടെ രാജ്കുമാർ ഹിരാനിയുടെ 'പ്രീതം ആൻഡ് പെഡ്രോ' (Pritam and Pedro) എന്ന സീരീസിന്റെ സ്ക്രീനിംഗിനിടെയാണ് ജൂലൈ 5-ന് തന്റെ വിവാഹമാണെന്ന കാര്യം ആമീർ സ്ഥിരീകരിച്ചത്. "ജൂലൈ 5-നാണ് വിവാഹം. വീട്ടിൽ വെച്ച് തന്നെയാണ് നടത്തുന്നത്. വളരെ ചെറിയൊരു ചടങ്ങായിരിക്കും ഇത്. ഞങ്ങളെ സംബന്ധിച്ച് 5-ാം തീയതി വളരെ സവിശേഷമായ ദിവസമാണ്. ഇരു കുടുംബങ്ങളും കുറച്ച് അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടാകൂ. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് വേണം," എന്ന് താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആമീർ ഖാന് ബോളിവുഡ് ലോകത്തുനിന്നും ആരാധകരിൽ നിന്നും ആശംസകളുടെ പ്രവാഹമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aamir Khan married long-time friend Gauri Sprat in a private Mumbai ceremony., The couple shared a 25-year-long friendship and a 2-year courtship., The wedding was held at Aamir's Bandra residence despite heavy Mumbai rains., This marks Aamir Khan's third marriage., The ceremony was attended by close family, including his children, and select friends.
Published: 05 Jul 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented