ഹിപ്പി സംസ്‌കാരത്തിന്റെ കഥ പറഞ്ഞ സിനിമയാണ് 1971-ൽ പുറത്തിറങ്ങിയ ഹരേ രാമ ഹരേ കൃഷ്ണ. സിനിമയുടെ സംവിധാനം, നിർമാണം, തിരക്കഥ എന്നിവ നിര്‍വഹിച്ചതും പ്രധാനവേഷത്തിൽ അഭിനയിച്ചതും ദേവ് ആനന്ദ് ആണ്. സീനത്ത് അമന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് സിനിമയിലേത്. അക്കാലത്ത് കാര്യമായി വിജയിച്ചില്ലെങ്കിലും, പിന്നീട് സിനിമയ്ക്ക് ഒരു കൾട്ട് സ്റ്റാറ്റസ് കിട്ടി.
കാഠ്മണ്ഡുവിലേക്കുള്ള ഒരു യാത്രയ്ക്കിടയിൽ ദേവ് ആനന്ദിന് അവിടെയുള്ള ഹിപ്പി സമൂഹത്തെ കാണാനുള്ള അവസരമുണ്ടായി. അവിടെ കുറേ സ്ത്രീ-പുരുഷൻമാരെ അദ്ദേഹം കണ്ടു. അതിലൊരു പെൺകുട്ടിയെ കണ്ടപ്പോൾ, അവരെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹം തോന്നി. ആ പെൺകുട്ടി തന്നെയാണ് തന്റെ കഥ ദേവ് ആനന്ദിനോട് പറയുന്നത്. കാനഡയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. വിവാഹമോചിതരായ മാതാപിതാക്കളിൽനിന്ന്, ആ പെൺകുട്ടി കാഠ്മണ്ഡുവിലെത്തിയതാണ്. ഒടുവിൽ ഹിപ്പി സമൂഹത്തിലേക്കും വന്നു. ആ പെൺകുട്ടിയുടെ പേര് ജസ്ബീർ എന്നായിരുന്നു. ഈ കഥയാണ് 'ഹരേ രാമ ഹരേ കൃഷ്ണ'യെന്ന സിനിമയാവുന്നത്.
സിനിമ ശ്രദ്ധിക്കപ്പെടാനുള്ള പ്രധാനകാരണങ്ങളിലൊന്ന് സിനിമയിലെ പാട്ടുകളാണ്. ഹരേ രാമ ഹരേ കൃഷ്ണ, ദം മാരോ ദം തുടങ്ങിയ പാട്ടുകൾ. അതിലെ സീനത്ത് അമന്റെ കോസ്റ്റിയൂമും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു മാരിജുവാന പൈപ്പും പിടിച്ച് കണ്ണുകളിലും ചലനങ്ങളിലും മയക്കവുമായി നൃത്തംചെയ്യുന്ന നായിക. ധരിച്ചിരിക്കുന്നത് ലൂസ് ഫിറ്റ് ഡ്രസ്സും ചങ്കി സൺഗ്ലാസും വലിയ രുദ്രാക്ഷമാലയും ഇടയ്ക്ക് പൂക്കൾ കൊണ്ടുള്ള മാലയും വലിയ കമ്മലും...ഒപ്പം ഉലഞ്ഞമുടിയും. ചില സീനുകളിൽ സ്റ്റൈലിഷ് വെസ്റ്റേൺ ഷർട്ടിനൊപ്പം ഓവർസൈസ് ഗ്ലാസും ലൂസായിട്ടുള്ള കുങ്കുമകുർത്തയും കൈയിൽ രുദ്രാക്ഷം കൊണ്ടുള്ള ബ്രേസ്ലെറ്റും. ബെൽബോട്ടം പാന്റ്-ടോപ്പ്-ജാക്കറ്റ്, ബ്രൈറ്റ് പിങ്ക് കുർത്ത-ലുങ്കി, കുർത്ത-സ്‌കർട്ട് തുടങ്ങിയവയായിരുന്നു ചില സീനുകളിൽ. ഇന്ത്യയിൽ ഹിപ്പി ട്രെൻഡിന് തുടക്കം കുറിച്ചതുതന്നെ സീനത്താണെന്ന് പറയാം. സിനിമയ്ക്കായി സ്റ്റൈലിങ് ചെയ്തതും സീനത്ത് തന്നെയായിരുന്നു.
Content Highlights: zeenat aman costumes in hare rama hare krishna started hippie trend
Published: 28 Mar 2025, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented