ആഡംബരങ്ങളോട് പുറംതിരിഞ്ഞുനിൽക്കാത്തയാളാണ് സൽമാൻ ഖാൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോസ്റ്റിയൂമുകളും ആക്‌സസറികളുമെല്ലാം എപ്പോഴും ചർച്ചകളാവാറുമുണ്ട്. ഇപ്പോൾ സൽമാന്റെ അത്തരത്തിലുള്ളൊരു ലുക്കാണ് ആളുകളെ ആകർഷിക്കുന്നത്.

To advertise here,

മുംബൈയിൽ വെറൈറ്റി ഇന്ത്യ മാസികയുടെ ലോഞ്ച് ഇവന്റിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റൈലിഷ് ലുക്കിൽ ബ്ലാക് ടീഷർട്ടും ജീൻസുമണിഞ്ഞാണ് സൽമാൻ പ്രത്യക്ഷപ്പെട്ടത്. പക്ഷേ ഫാഷനിസ്റ്റകളുടെ കണ്ണുകൾ നേരെ ചെന്നു പതിച്ചത് അദ്ദേഹം ധരിച്ച ജാക്കറ്റിലേക്കാണ്. പ്രീമിയം ബ്രയോണി ലെതർ ജാക്കറ്റാണ് അദ്ദേഹം ടീഷർട്ടിനുമുകളിലിട്ടത്.

വെറുമൊരു ജാക്കറ്റല്ല അത്. ലക്ഷങ്ങൾ വിലവരുന്ന സ്‌റ്റൈലൻ ജാക്കറ്റാണ്. അതിന്റെ വില കേട്ടപ്പോഴാണ് പക്ഷേ പലരും ഞെട്ടിയത്. റിപ്പോർട്ടുകൾ പ്രകാരം അതിന് 62 ലക്ഷം രൂപയാണ് വില. ഒരു ലക്ഷ്വറി എസ്.യു.വിനേക്കാൾ കൂടുതൽ വില. പലരും ടൊയോട്ടയുടെ ഫോർച്യൂണറുമായിട്ടാണ് സൽമാന്റെ ജാക്കറ്റിനെ താരതമ്യപ്പെടുത്തുന്നത്. ഫോർച്യൂണറിന്റെ വകഭേദങ്ങൾക്ക് 40 ലക്ഷം മുതൽ 62 ലക്ഷം വരെയാണ് വില.

വില കേട്ടതോടെ സോഷ്യൽമീഡിയയിൽ ഇതിനെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങി. പലരും ജാക്കറ്റിന്റെ വിലകേട്ട് ഞെട്ടിയപ്പോൾ, മറ്റു ചിലർക്ക് ഇത് ട്രോളുകൾക്കും മീമുകൾക്കുമുള്ള വിഷയമായി.

ലക്ഷ്വറിയും സ്‌റ്റൈലും ഒരുപോലെ ഒന്നിക്കുന്ന എംബോസ്ഡ് ജാക്കറ്റാണിത്. ലിമിറ്റഡ് എഡിഷനാണ് ബ്രയോണി ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നത്. കൈകൊണ്ടാണിത് നിർമിക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. ഹോളുവുഡ് താരങ്ങൾ, രാജകുടുംബാംഗങ്ങൾ തുടങ്ങിയവരാണ് കൂടുതലായും ഇത് ധരിക്കുന്നത്. എന്നാൽ, സൽമാൻ ഏത് ബ്രാൻഡാണ് ധരിച്ചതെന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികസ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi