ക്രിക്കറ്റ് ആരാധകർ ഐപിഎൽ ആവേശത്തിലാണ്. സ്റ്റേഡിയങ്ങളിൽ മത്സരാവേശം കൊടുമ്പിരികൊണ്ട് നിൽക്കുമ്പോഴും, ഗാലറിയിൽ താരപത്നിമാർ അണിയുന്ന ആഡംബര വാച്ചുകളും വസ്ത്രങ്ങളുമൊക്കെ പൊതുവെ ചർച്ചചെയ്യപ്പെടാറുണ്ട്. കളിക്കാരെ പ്രോത്സാഹിപ്പിക്കാൻ എത്തുന്നവർ അങ്ങനെ വാർത്തകളിലും നിറയാറുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ, സാക്ഷിയുടെ പുതിയ വാച്ചാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്.
മുംബൈയിൽ ഏപ്രിൽ 23-ന് നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) - മുംബൈ ഇന്ത്യൻസ് (MI) പോരാട്ടത്തിനിടയിലാണ് സാക്ഷി ധോണിയുടെ കൈയ്യിലെ തിളങ്ങുന്ന പച്ച നിറമുള്ള വാച്ച് ക്യാമറക്കണ്ണുകളിൽ ഉടക്കിയത്. സ്വിസ് ലക്ഷ്വറി ബ്രാൻഡായ റിച്ചാർഡ് മില്ലെയുടെ (Richard Mille) 'RM 67-02 വേയ്ഡ് വാൻ നീക്കെർക്ക്' എന്ന മോഡലാണ് സാക്ഷി ധരിച്ചിരുന്നത്. ഏകദേശം 3 കോടിക്ക് മുകളിലാണ് (334,000 യുഎസ് ഡോളർ) ഇതിന്റെ വില.
ദക്ഷിണാഫ്രിക്കൻ ഒളിമ്പിക് മെഡൽ ജേതാവ് വേയ്ഡ് വാൻ നീക്കെർക്കിനോടുള്ള ആദരസൂചകമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന മഞ്ഞ, പച്ച എന്നീ നിറങ്ങളാണ് വാച്ചിനുള്ളത്. ശ്രദ്ധയോടെയുള്ള എഞ്ചിനീയറിംഗും ഭാരം കുറഞ്ഞ ക്വാർട്സ് ടിപിടി (Quartz TPT) മെറ്റീരിയലുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൈകൊണ്ട് മിനുക്കിയെടുത്ത ഉപരിതലവും ഡയമണ്ട് കട്ടിംഗും ഇതിനെ ഒരു അപൂർവ്വ ശേഖരമാക്കി മാറ്റുന്നു. ബക്കിളുകളില്ലാതെ കൈത്തണ്ടയിൽ കൃത്യമായി ഇരിക്കുന്ന ഇലാസ്റ്റിക് സ്ട്രാപ്പാണ് മറ്റൊരു പ്രത്യേകത.
ഏപ്രിൽ 24-ന് നടന്ന ആർസിബി (RCB) - ഗുജറാത്ത് ടൈറ്റൻസ് (GT) മത്സരത്തിൽ അനുഷ്ക ശർമ്മയുടെ വാച്ചും ഇത്തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. 28 ലക്ഷം രൂപയിലധികം വിലമതിക്കുന്ന പാന്തർ ഡി കാർട്ടിയർ (Panthere de Cartier) വാച്ചാണ് താരം ധരിച്ചിരുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sakshi Dhoni spotted wearing a Rs 3 crore Richard Mille RM 67-02 during CSK vs MI match., The watch features Quartz TPT material and honors Wayde van Niekerk., Anushka Sharma showcased a Rs 28 lakh Panthère de Cartier watch during RCB vs GT., Luxury fashion trends among celebrity spouses at IPL 2026.
Published: 27 Apr 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented