സൗന്ദര്യമത്സരത്തിലൂടെ ബോളിവുഡ് സിനിമയില്‍ രംഗപ്രവേശം നടത്തിയ പ്രിയങ്കാ ചോപ്ര ഇന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്ന താരമാണ്. ഉത്തര്‍പ്രദേശിലെ ബറേലിയാണ് പ്രിയങ്കയുടെ നാട്. 2000-ല്‍ ലോകസുന്ദരിപ്പട്ടം ചൂടിയ പ്രിയങ്ക ചോപ്രയെ സ്വന്തം നാട് അംഗീകരിച്ചിരുന്നില്ലെന്നും വളരെ മോശമായിട്ടാണ് കണ്ടിരുന്നതെന്നും തുറന്നുപറയുകയാണ് അമ്മ മധു ചോപ്ര. ആ സമയത്ത് സൗന്ദര്യമത്സരത്തെ നാട്ടുകാര്‍, ഇന്നത്തേതുപോലെയല്ല, വളരെ മോശമായിട്ടാണ് കണ്ടിരുന്നതെന്നും.
''മത്സരവിജയത്തിന് ശേഷം പ്രിയങ്ക ആദ്യം വന്നത് ബറേലിയിലേക്കാണ്. പക്ഷേ, സൗന്ദര്യമത്സരങ്ങളെല്ലാം സ്ത്രീകളെ ചൂഷണം ചെയ്യാനുമുള്ളതാണെന്നും അവര്‍ സ്ത്രീകളെ മെറ്റീരിയലുകളാക്കുകയും അപമാനിക്കുകയുമാണെന്ന് ആളുകള്‍ കരുതി, സൗന്ദര്യറാണിമാര്‍ മോശക്കാരാണെന്നും.
Also Read
പക്ഷേ അവള്‍ ലോകസുന്ദരിയായി. ഉത്തര്‍പ്രദേശിലേക്ക് അവളെ സ്വാഗതം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. ആര്‍മി ഏരിയയില്‍, ആര്‍മി ഓഫീസര്‍മാര്‍ മാത്രമുള്ള, സാധാരണക്കാരില്ലാതെ ചടങ്ങിലാണ് അവള്‍ക്ക് സ്വീകരണപ്പാര്‍ട്ടി നല്‍കിയത്. രാജ്യത്തിന് വേണ്ടി ഇത്രയും വലിയ കിരീടം നേടിയത് വലിയ കാര്യമാണ്, അവള്‍ മില്ലേനിയം മിസ് വേള്‍ഡ് ആയിരുന്നു. സ്വന്തം സംസ്ഥാനം അവളെ സ്വാഗതം ചെയ്തില്ല. പക്ഷേ അവള്‍ വിഷമിച്ചില്ല. അവള്‍ക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു.''-അമ്മ പറഞ്ഞു.
''ചിലര്‍ അവരുടെ തെറ്റായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കും. പക്ഷേ പ്രിയങ്കയ്ക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നില്ല; ഒരിടത്തും ചൂഷണമില്ലായിരുന്നു. അവള്‍ക്ക് അവസരം ലഭിച്ചു, അവളത് ചെയ്യുകയും ചെയ്തു. സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനുപകരം, എന്തിനാണ് ഇത്ര മനോഹരമായ ഒരു കാര്യത്തെ കുറ്റകരമാക്കുന്നത്?''- മധു ചോപ്ര ചോദിച്ചു.
എന്നിരുന്നാലും, സൗന്ദര്യമത്സരങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാവാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ''അതിനും ഒരു മറുവശമുണ്ട്... പെണ്‍കുട്ടികള്‍ എടുത്തുചാട്ടം കാണിച്ചേക്കാം, ഒന്നും ചെയ്യാനാവാതെ നിരാശരാകുമ്പോള്‍, അവര്‍ തെറ്റായ, മോശം തിരഞ്ഞെടുപ്പുകള്‍ നടത്തിയേക്കാം. എന്നാല്‍, ഉറച്ച വിശ്വാസവും ആത്മവിശ്വാസവുമുള്ള പെണ്‍കുട്ടികള്‍ ഇത്തരം മത്സരങ്ങള്‍ പരീക്ഷിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം തീരുമാനത്തില്‍ നിങ്ങള്‍ വളരെ ശക്തരായിരിക്കണം, അവസരങ്ങള്‍ എല്ലായ്പ്പോഴുമുണ്ട്.''
അക്കാലത്തെ ബറേലിയും മുംബൈയും തമ്മിലുള്ള വ്യത്യാസവും മധു ചൂണ്ടിക്കാട്ടി. ''മുംബൈയില്‍ പ്രിയങ്കയെ ആവേശത്തോടെയാണ് സ്വീകരിച്ചത്, സിനിമകളില്‍ ഒപ്പിടാന്‍ ആളുകള്‍ ഒഴുകിയെത്തി. എങ്കിലും, തുടക്കത്തില്‍, പ്രിയങ്കയ്ക്ക് സിനിമ താത്പര്യമുണ്ടായിരുന്നില്ല. സിനിമാ ജീവിതത്തേക്കാള്‍ പഠനത്തിനാണ് അവള്‍ മുന്‍ഗണന നല്‍കിയത്. ബുദ്ധിമതിയായ പെണ്‍കുട്ടിയാണവള്‍. അവളുടെ ലക്ഷ്യം ക്രിമിനല്‍ സൈക്കോളജിസ്റ്റും എയറോനോട്ടിക്കല്‍ എഞ്ചിനീയറുമൊക്കെ ആവുകയായിരുന്നു. പക്ഷേ വിധിക്ക് വേറെ പദ്ധതികളുണ്ടായിരുന്നു''-മധു പറഞ്ഞു.
Content Highlights: madhu chopra reveals priyanka chopra was mistreated by her hometown
Published: 02 Dec 2024, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented