ഓരോ പുതിയ വീടും കണ്ട് സ്വന്തം വീട്ടിലെത്തുമ്പോള്‍ പലപ്പോഴും നമുക്ക് തോന്നാറുണ്ട് നമ്മുടെ വീട് പഴഞ്ചനായെന്ന്. വീടിന്റെ അകത്തളം എത്ര മനോഹരമാണോ ആ സന്തോഷം നമ്മുടെ ജീവിതത്തെയും ബാധിക്കും. എളുപ്പവഴികളിലൂടെ വീടിന്റെ അകത്തളങ്ങളില്‍ നമുക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ പറ്റും. ചുരുങ്ങിയ ചെലവില്‍ വീടിന്റെ അകത്തളം ഭംഗിയാക്കാന്‍ ചില എളുപ്പവഴികളിതാ...
To advertise here,
- ഇന്‍ഡോര്‍ പ്ലാന്റുകളാണ് അകത്തളങ്ങളിലെ പുതിയ ട്രെന്‍ഡ്. വീടിന്റെ ആകര്‍ഷണീയത കൂട്ടാനും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കാനും മണിപ്ലാന്റുകള്‍ പോലുള്ള ഇന്‍ഡോര്‍ സസ്യങ്ങള്‍ സഹായിക്കും. കുറഞ്ഞ സൂര്യപ്രകാശത്തില്‍ എളുപ്പത്തില്‍ വളരുന്ന സസ്യങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അതല്ലെങ്കില്‍ കൃത്രിമ സസ്യങ്ങളും തെരഞ്ഞെടുക്കാം. വിലകൂടിയ ബോണ്‍സായ് മരങ്ങളോ ഓര്‍ക്കിഡുകളോ ഒന്നും വേണ്ട, പച്ചപ്പ് നിറയ്ക്കുന്ന സാധാരണ ഇലച്ചെടികള്‍ക്ക് പോലും ലുക്കില്‍ കാര്യമായ മാറ്റം കൊണ്ടുവരാനാകും.
- വര്‍ഷാവര്‍ഷം വീട് പെയിന്റ് ചെയ്യുക എന്നത് വലിയ സാമ്പത്തികഭാരമാണ്. ഈ പ്രശ്‌നത്തെ എളുപ്പത്തില്‍ പരിഹരിച്ചുകൊണ്ടാണ് വാള്‍പേപ്പറുകള്‍ രംഗപ്രവേശം ചെയ്തത്. പെയിന്റിങ്ങിനെക്കാള്‍ മികച്ചരീതിയില്‍ വാള്‍പേപ്പറുകള്‍ ഉപയോഗിച്ച് ചുമരുകള്‍ മോടികൂട്ടാം. ഫ്‌ളോറല്‍ പ്രിന്റുകള്‍ മുതല്‍ ജോമട്രിക്കല്‍ പാറ്റേണുകള്‍ വരെ അടങ്ങുന്ന വ്യത്യസ്ത ഡിസൈനും മികച്ച ഗുണമേന്മയുമുള്ള വാള്‍പേപ്പറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചുമരിന് പുതുമയുമാകും കീശ കാക്കുകയും ചെയ്യും.
- കുഷ്യന്‍ കവറുകളും തലയിണ കവറുകളും വ്യത്യസ്ത നിറങ്ങളിലാക്കാം. പ്രിന്റുകളും വ്യത്യസ്തമായിക്കോട്ടെ. ഇവയ്ക്ക് വീടിന്റെ ഭംഗി നിര്‍ണയിക്കുന്നതില്‍ സ്ഥാനമുണ്ട്. അവ ഓരോന്നും വ്യത്യസ്ത വര്‍ണത്തിലും ഡിസൈനിലും ഉള്ളതാണെന്ന് ഉറപ്പുവരുത്തുക. മെറ്റീരിയലിലുമാകാം പരീക്ഷണങ്ങള്‍. ഇത് വീടിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

കടപ്പാട്-shutterstock images - ഈട്ടിയുടെയും തേക്കിന്റെയും ഒക്കെ കസേരകള്‍ കൊണ്ട് വീടിന്റെ അകത്തളങ്ങള്‍ മോടിപിടിപ്പിച്ച കാലം കടന്നുപോയിരിക്കുകയാണ്. വ്യത്യസ്ത ഡിസൈനിലും കളറിലുമുള്ള ബീന്‍ ബാഗുകളാണ് പുതിയ വീടുകളിലെ താരം. വീടിന്റെ ഏതു കോണിലും എളുപ്പത്തില്‍ കൊണ്ടുപോകാനും ഇഷ്ടാനുസരണം ഉപയോഗിക്കാനും കഴിയുന്ന ബീന്‍ബാഗുകള്‍ കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കും. മരത്തില്‍ പണിത ഭാരിച്ച ഫര്‍ണീച്ചറുകളെപ്പോലെ ഇടയ്ക്കിടെ വാര്‍ണീഷ് ചെയ്യേണ്ട. പൂപ്പലും പിടിക്കില്ല. ബീന്‍ബാഗുകള്‍ക്ക് വിലയും താരതമ്യേന കുറവാണ്.
- വീട്ടില്‍ എത്തുന്ന ഏതൊരു അതിഥിയും ആദ്യം ശ്രദ്ധിക്കുന്നത് അകത്തളങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പരവതാനികളും കര്‍ട്ടനുകളുമാണ്. വീടിന്റെ എല്ലാ ഭാഗങ്ങളിലും പുത്തന്‍ ഡിസൈനും ക്വാളിറ്റിയുമുള്ള പരവതാനികളും കര്‍ട്ടനുകളും ഉപയോഗിക്കുക. ഓരോ മുറികളുടെയും വലുപ്പവും ചുമരിലും തറയിലും ഉപയോഗിച്ചിരിക്കുന്ന നിറങ്ങളും അടിസ്ഥാനമാക്കി വേണം കര്‍ട്ടനും കാര്‍പ്പറ്റും തെരഞ്ഞെടുക്കാന്‍.
Content Highlights: tips to improve interior
Published: 02 Dec 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented