ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാന്‍വികപൂര്‍. ഫാഷന്‍ ലോകത്ത് എപ്പോഴും തന്റേതായ ഇടം കണ്ടെത്താന്‍ ജാന്‍വിക്ക് സാധിച്ചിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ പരം സുന്ദരിയുടെ പ്രമോഷന്റെ ഭാഗമായി ജാന്‍വി ധരിച്ച ക്രോഷെ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ച.
പിങ്കും ഓഫ് വെെറ്റും കലര്‍ന്ന സാരിയിൽ മനോഹരമായ മുല്ലപ്പൂക്കള്‍ വിതറിയ പ ല്ലുവാണ് ഏറ്റവും വലിയ ആകര്‍ഷണം. മനോഹരമായ ത്രെഡ് വർക്കിൽ പിങ്കും വെള്ളയും പൂക്കൾ ലുക്കിനെ കൂടുതൽ ആകർഷകമാക്കി.
നൂഡില്‍സ് സ്ട്രാപ്പുകളും ഇറങ്ങിയ സ്വീറ്റ്ഹാര്‍ട്ട് നെക്ക്ലൈനും ഉള്ള പിങ്ക് എംബ്രോയിഡറി ബ്രേലെറ്റ് ബ്ലൗസ് ജോടിയാക്കി. മനോഹരമായ പൂക്കളും ബീഡുകളും സാരിയിലേക്ക് ഏവരുടെയും ശ്രദ്ധയെത്തിച്ചു. റോസ് തീം ഡിസൈനുകളുള്ള സ്‌കല്ലോപ്പ്ഡ് ബോര്‍ഡറുകള്‍ സ്‌റ്റൈലിനെ കൂടുതൽ മനോഹരമാക്കി.
ഇതോടൊപ്പം പേൾ ഇയർറിങ്സും ഫ്ളവർ മോഡലിലുള്ള മോതിരവും സ്റ്റെെൽ ചെയ്തിട്ടുണ്ട്. വളരെ സിംപിളെന്നു തോന്നിക്കുമെങ്കിലും ഫിനിഷ്ഡ് മേക്കപ്പാണ് ജാന്‍വി ഈ ഔട്ട്ഫിറ്റിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്. പിങ്ക് ഷേയ്ഡ് ലിപ്സ്റ്റിക്കും വേവി ഹെയർ പാറ്റേണും. പുതിയ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വെെറലായി. ഇതാണ് യഥാർഥ സുന്ദരി എന്ന തരത്തിലായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ.
എന്നാല്‍ മുല്ലപ്പൂ വസ്ത്രം ഒരു വര്‍ഷം മുമ്പ് നമുക്ക് പരിചിതമാണ്. 2024-ല്‍ രാധിക മര്‍ച്ചന്റിന്റെ ഹല്‍ദി ചടങ്ങിനിടെ അവര്‍ ധരിച്ച മഞ്ഞ എംബ്രോയ്ഡറി ചെയത് ലെഹങ്ക ഇത്തരത്തിലൊന്നായിരുന്നു. നിറയെ വര്‍ക്കുകളുള്ള മഞ്ഞ ലെഹങ്ക ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസും. മുല്ലമൊട്ടുകളും ചെണ്ടുമല്ലിയും മനോഹരമായി കോര്‍ത്ത ദുപ്പട്ട. ആയിരക്കണക്കിന് മുല്ലമൊട്ടുകളും 90 ചെണ്ടുമല്ലികളും ഇതില്‍ ഉപയോഗിച്ചിരുന്നു.
സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡിയായ ചിത്രം ഓഗസ്റ്റ് 29-ന് തിയേറ്ററുകളിലെത്തും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Janhvi Kapoor stuns in a crochet saree during the promotions of her upcoming film, Param Sundari.
Published: 12 Aug 2025, 11:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented