ചുവപ്പ് ട്രൗസറും മഞ്ഞ ഷൂസുമിട്ട മിക്കി മൗസിനെയാണ് നമുക്ക് കണ്ടു പരിചയം. ട്രാസറിന് പകരം ചിലപ്പോഴൊക്കെ പാന്റുമിടും. അതിന് സ്‌റ്റൈല്‍ കൂട്ടാന്‍ ഒരു മഞ്ഞ ബോയുമുണ്ടാവും. 

To advertise here,

എന്നാല്‍, മിക്കി മൗസ് ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ എന്തായിരിക്കും വസ്ത്രം? ആ ചിന്തയില്‍നിന്ന് മിക്കിക്കൊരു ഇന്ത്യന്‍ ടച്ച് കൊടുത്തിരിക്കുകയാണ് പ്രമുഖ ഡിസൈനറായ സബ്യസാചി. ഡിസ്‌നിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സബ്യസാചി ഈ ഐഡിയയുമായെത്തിയത്. അങ്ങനെ സബ്യസാചിയുടെ ഡിസൈനര്‍മാര്‍ തയ്യാറാക്കിയ ഇന്ത്യന്‍ മിക്കി ഇപ്പോള്‍ ആളുകളുടെ ശ്രദ്ധനേടുകയാണ്. 

താജ്മഹലിനുമുന്നിലാണ് ഈ മിക്കി രാജാവിനെപ്പോലെ നില്‍ക്കുന്നത്. ചുവപ്പ് കുര്‍ത്തയും മഞ്ഞപാന്റും ഗ്ലൗസും ഷൂസുമെല്ലാമുണ്ട്, അതിനൊപ്പം അസ്സലൊരു തലപ്പാവും. ഒപ്പം മനോഹരമായ മാലയുമുണ്ട്. ഹാന്‍ഡ് പെയിന്റിങ്ങും എംബ്രോയ്ഡറിയും പാച്ച് വര്‍ക്കുമൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സര്‍ദോസി വര്‍ക്കും ബീഡ്‌സുമാണ് ഇതിന്റെ മനോഹാരിത കൂട്ടുന്നത്. 

'നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമുള്ള സംസ്‌കാരം മിക്കിയിലൂടെ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. ഇതിന് നമസ്‌തെ മിക്കി എന്നാണ് പേരിട്ടിരിക്കുന്നത്'', സബ്യസാചി പറയുന്നു.