റെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വീട് നിര്‍മ്മാണത്തിന് ഇറങ്ങിപ്പുറപ്പെടുന്ന നമുക്ക് നല്ലൊരു ആര്‍ക്കിടെക്ടിനെയോ ഡിസൈനറെയോ മാത്രം കിട്ടിയതുകൊണ്ടായില്ല. സ്ഥലപരിമിതിയും ക്ലയന്റിന്റെ ആവശ്യങ്ങളും അകത്തള സൗകര്യങ്ങളും ഭംഗിയും ഒത്തിണക്കി ഡിസൈന്‍ ചെയ്‌തൊരു പ്ലാനിനെ വികൃതമാക്കാതെ, വാസ്തു നോക്കാന്‍ അറിയുന്ന ഒരു വാസ്തു കണ്‍സള്‍ട്ടന്റ് കൂടി വീട് നിര്‍മ്മാണത്തിന് ഒപ്പം ഉണ്ടാവേണ്ടതുണ്ട്. വാസ്തു നോക്കുന്നതില്‍ അല്പം വിശ്വാസമുള്ളവരും അമിത വിശ്വാസമുള്ളവരുമുണ്ട്. ചിലരൊക്ക എനിക്ക് വിശ്വാസമില്ല പക്ഷേ ഭാര്യ വിശ്വാസിയാണ്, അമ്മയ്ക്ക് വാസ്തു നിര്‍ബന്ധം ആണെന്നൊക്കെ പറയാറുണ്ട്. കഴിവതും ഡിസൈന്‍ ചെയ്ത പ്ലാന്‍ ഫൈനല്‍ ആക്കുന്നതിനു മുന്‍പ് നിങ്ങളുടെ ആവശ്യംപോലെ വാസ്തു വിദഗ്ധനെ കാണിക്കാം. ഇത് വാസ്തുവിനെ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് നന്നായി ചെയ്‌തൊരു പ്ലാനിന് കൂടുതല്‍ പരിക്ക് പറ്റാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ മാത്രമാണ്.

To advertise here,

പലപ്പോഴും ഇവരുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും ഒരുപോലെയല്ല എന്നത് ഏറെ പ്രയാസം ഉണ്ടാക്കാറുണ്ട്. ഉദാ: ടോയ്ലറ്റ് വഴി സൂത്രം പോകുന്നത് ചിലര്‍ സമ്മതിക്കില്ല. മറ്റു ചിലര്‍ ചെറിയൊരു ഹോള്‍ ഇടാന്‍ പറയും. കാഴ്ചകള്‍ മറയ്ക്കാന്‍ അതില്‍ സ്‌പോഞ്ച് ഇടാന്‍ നിര്‍ദ്ദേശിച്ച വാസ്തു വിദഗ്ധര്‍ വരെയുണ്ട്. ഇങ്ങനെയുള്ളവരെക്കൊണ്ട് ബുദ്ധിമുട്ടില്ല. ചില കടുംപിടുത്തക്കാര്‍ ഉപദ്രവകാരികള്‍ തന്നെയാണ്. ഏരിയ കുറച്ച് വീട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെട്ട് ചെയ്‌തൊരു പ്ലാന്‍ വാസ്തു നോക്കി തിരിച്ചു വരുമ്പോള്‍ സ്‌ക്വയര്‍ ഫീറ്റ് കൂടിയാലും ക്ലയന്റിനു പ്രശ്‌നമില്ലാത്ത സാഹചര്യങ്ങളുണ്ടാവാറുണ്ട്. ഒരു വീട് തന്നെ ആരംഭത്തിലും നിര്‍മ്മാണഘട്ടത്തിലും അതിനുശേഷവും മൂന്ന് വാസ്തു വിദഗ്ധരെ കണ്‍സള്‍ട്ട് ചെയ്യുമ്പോള്‍ മൂന്ന് അഭിപ്രായം വരുന്നത് എന്തുകൊണ്ടാണെന്നത് ചിന്തിക്കേണ്ട കാര്യമാണ്. 

വാസ്തുവിദഗ്ധര്‍ പരിശോധിച്ചു കഴിയുമ്പോള്‍ എന്റെ വീടിന് ഒരു കുഴപ്പവുമില്ല എന്നൊരു തോന്നല്‍, വിശ്വാസം അത് തന്നെയാണ് ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സമാധാന അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുന്നത്. അവരുടെ വിശ്വാസത്തെ തകര്‍ക്കാതെ നല്ലൊരു പ്ലാന്‍ തയ്യാറാക്കാന്‍ ഏതൊരു ഡിസൈനറും തയ്യാറാകും. എന്നാല്‍ ഈ വാസ്തു വിദഗ്ധന്‍ നമ്മുടെ പോസ്റ്റില്‍ തുടര്‍ച്ചയായി ഗോള്‍ വര്‍ഷിച്ചുകൊണ്ടിരുന്നാല്‍ കളി കഴിയുമ്പോള്‍ നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം നഷ്ടപ്പെട്ട് ഒരു 'അഡ്ജസ്റ്റ്‌മെന്റ് നിര്‍മ്മിതി' മാത്രമായി പോകും നിങ്ങളുടെ 'ഡ്രീം ഹോം'.

വാസ്തു അനുസരിച്ച് വീട് നിര്‍മ്മിക്കുന്നതിനുമുമ്പ് ഈ കാര്യങ്ങളൊന്ന് ഓര്‍ത്തോളൂ... 
* ഒരു വാസ്തു വിദഗ്ധനെ ആദ്യമേ ഭൂമി കാണിച്ച് ചുറ്റളവ്, ഓരോ മുറിയുടെ സ്ഥാനം എന്നിവ ചോദിച്ചറിയുക.
* ആര്‍ക്കിടെക്ടിനോട് ഈ വിവരം പറഞ്ഞു മനസ്സിലാക്കി പ്ലാന്‍ ഡിസൈന്‍ ചെയ്യുക.
* ഡിസൈന്‍ ചെയ്ത പ്ലാന്‍ വീണ്ടും വാസ്തു വിദഗ്ധനെ കാണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ഫൈനല്‍ പ്ലാന്‍ തയ്യാറാക്കാം.
* വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്ന വാസ്തു വിദഗ്ധന്‍ അല്ലെങ്കില്‍ ഡിസൈനര്‍ക്ക് ചെറിയ പ്ലോട്ടില്‍ നല്ല പ്ലാന്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം ശ്രദ്ധിക്കുക.
* അമിതമായ വാസ്തു വിശ്വാസം ക്ലയന്റിന് ഉണ്ടാകുമ്പോള്‍ വാസ്തു വിദഗ്ധനും കൂടുതല്‍ വാസ്തു പ്രശ്‌നങ്ങള്‍ മുന്നോട്ട് വെക്കും എന്നറിഞ്ഞ് ഇവരെ സമീപിക്കുക.
* വീട് നിര്‍മ്മിക്കുന്ന സമയത്തോ ശേഷമോ വീണ്ടും മറ്റൊരു വാസ്തു വിദഗ്ധന്റെ ഉപദേശം തേടാതിരിക്കുക.
* ലളിതവും സുന്ദരവും സൗകര്യമുള്ളതും നല്ല വായു സഞ്ചാരവും വെളിച്ചവുമെല്ലാം ഒത്തിണങ്ങിയ പ്ലാനാണ് വേണ്ടത് എന്ന് സ്വയം തീരുമാനിച്ചശേഷം മാത്രം വാസ്തുവില്‍ വിശ്വസിക്കുക.