പ്രമുഖ ഫ്രഞ്ച് ബ്രാന്‍ഡായ ഹെര്‍മിസ് രൂപകല്പന ചെയ്ത ബിര്‍കിന്‍ ബാഗ് ലേലത്തില്‍ വിറ്റുപോയത് 10 മില്യണ്‍ ഡോളറിനാണ്. ഇതോടെ ലേലത്തില്‍ വിറ്റഴിക്കപ്പെട്ടതും യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ളതുമായ ഫാഷന്‍ ഇനമായി ഇത് മാറി. ജപ്പാനില്‍ നിന്നുള്ള വ്യക്തിയാണ് ലേലത്തിലൂടെ ബിര്‍കിന്‍ ബാഗ് സ്വന്തമാക്കിയത്. പരിമിതമായ അളവില്‍ നിര്‍മ്മിച്ച ഹെര്‍മിസ് ബാഗ് വിക്ടോറിയ ബെക്കാം, ജെന്നിഫര്‍ ലോപ്പസ്, കര്‍ദാഷിയന്‍സ് തുടങ്ങിയവരുടെ പ്രിയപ്പെട്ട ആക്സസറി കൂടിയാണ്.
ആദ്യ ബിര്‍കിന്റെ കഥ
ഫ്രഞ്ച് നടിയും ഗായികയും ഡിസൈനറുമായ ജെയ്ന്‍ ബിര്കിനു വേണ്ടി ഹെര്‍മിസ് രൂപകല്പന ചെയ്ത ബാഗാണ് ബിര്‍കിന്‍ ബാഗ്.
ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ജെയ്ന്‍ ബിര്ക്കിനും ഹെര്‍മിസിന്റെ അന്നത്തെ മേധാവി ജീന്‍ ലൂയിസ് ഡുമസും വിമാനയാത്രക്കിടെ യാദൃശ്ചികമായി കണ്ടുമുട്ടി. തന്നെപ്പോലുള്ളവരുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ബാഗ് നിര്‍മിക്കാന്‍ കഴിയാത്തതെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. ആ ചോദ്യത്തിന്റെ മറുപടി എന്നോണമാണ് 1984-ല്‍ ആദ്യ ബിര്‍കിന്‍ ബാഗ് പിറവിയെടുത്തത്.
സാഡില്‍-സ്റ്റിച്ച് ചെയ്ത് ജെറ്റ് ബ്ലാക്ക് ഷേഡിലുള്ളതാണ് ആദ്യ ബിർകിൻ ബാഗ്. പൂര്‍ണ്ണമായും തുകല്‍ കൊണ്ടാണ് നിര്‍മ്മിച്ച ഇതില്‍ സ്വര്‍ണ്ണ ഹാര്‍ഡ് വെയറുകള്‍ കാണപ്പെടുന്നു. 1994-ല്‍ ജെയ്ന്‍ ബിര്‍കിന്‍ ആദ്യമായി ലേലം ചെയ്തതിനുശേഷം യഥാര്‍ഥ ബിര്‍കിന്‍ ബാഗ് രണ്ടുതവണ വിറ്റുപോയതായും അതില്‍ നിന്നുള്ള വരുമാനം എയ്ഡ്സ് ചാരിറ്റിക്ക് നല്‍കിയതായും സോത്ത്ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് അവകാശപ്പെടുന്നു.
ഫോര്‍ബ്സിന്റെ കണക്കനുസരിച്ച്, ലേലത്തില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വിലകൂടിയ ഹാന്ഡ്ബാഗാണിത്.
ഇതിനുമുമ്പ്, വജ്രം പതിച്ച ഹെര്‍മിസ് കെല്ലി-28 ആയിരുന്നു ഈ റെക്കോര്‍ഡ്.
''ഫാഷന്‍ ലോകത്ത് ഒരു വസ്തു ട്രെന്‍ഡുകളെ മറികടന്ന് ഇതിഹാസമായി മാറുന്ന അപൂര്‍വ നിമിഷമാണിത്. ജെയ്ന്‍ ബിര്‍കിന്റെ ഒറിജിനല്‍ ബിര്‍കിന്‍ ബാഗ് അത്തരമൊരു നിമിഷമാണ്. ''സോത്ത്ബീസിന്റെ മേധാവി മോര്ഗന് ഹാലിമി പറഞ്ഞു. ഇത് 2023-ല്‍ അന്തരിച്ച ജെയ്ന്‍ ബിര്‍ക്കിന്റെ ഓര്‍മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 10 നായിരുന്നു ലേലം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: rare Hermès Birkin bag sold for a record-breaking 10 million at auction
Published: 11 Jul 2025, 06:00 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented