തെലുഗു നടൻ പവൻ കല്യാണിന്റെ പുതിയ സിനിമയാണ് ഒ.ജി. സെപ്റ്റംബർ 25-നാണ് സിനിമ റിലീസ് ചെയ്യുക. ഇമ്രാൻ ഹാഷ്മി ആദ്യമായി തെലുഗുസിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനൊപ്പം പ്രിയങ്ക മോഹൻ, പ്രകാശ് രാജ്, ശ്രീയ റെഡ്ഡി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു.

250 കോടിയാണ് സിനിമയുടെ ബജറ്റ്. അതിൽ 100 കോടിയും പവൻ കല്യാണിന്റെ പ്രതിഫലമാണെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സിനിമയുടെ ടിക്കറ്റ് വിൽപനയാണ് ചർച്ചയാവുന്നത്. ഇന്നാണ് പവൻ കല്യാണിന്റെ പിറന്നാൾ. തങ്ങളുടെ താരത്തിന്റെ പിറന്നാൾ, വ്യത്യസ്തമായ രീതിയിലാണ് ആരാധകർ ആഘോഷിച്ചത്.

ഒ.ജിയുടെ ടിക്കറ്റ് വെച്ച് ആരാധകർക്കായി ഒരു ഓൺലൈൻ ലേലം നടത്തുകയായിരുന്നു അവർ. ആ ലേലത്തിൽ സിനിമയുടെ ആദ്യത്തെ ടിക്കറ്റ് വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ്. അഞ്ചുലക്ഷം രൂപയാണ് ഒരു ടിക്കറ്റിനായി നോർത്ത് അമേരിക്കയിലുള്ള ഒരാരാധകൻ ചെലവഴിച്ചത്. ഈ തുക പവൻ കല്യാണിന്റെ രാഷ്ട്രീയപാർട്ടിയായ ജനസേന പാർട്ടിയുടെ ഫണ്ടിലേക്ക് നൽകുമെന്ന് ആരാധകർ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi