തങ്ങളുടെ പ്രൊഡക്ടുകളിൽ നിരന്തരം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുകയാണ് ലൂയി വിറ്റൺ എന്ന ആഡംബര ഫാഷൻ ബ്രാന്റ്. അതിന്റെ ഭാഗമായി കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യൻ ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ഹാൻഡ്ബാഗ് കളക്ഷൻ കമ്പനി അവതരിപ്പിച്ചത്. ഇതേറെ ചർച്ചയായിരുന്നു. അത്തരം ചർച്ചകൾക്കു തൊട്ടു പിന്നാലെ ഇതാ പുതിയ കളക്ഷനും അവർ രംഗത്തിറക്കിയിരിക്കുന്നു, ലൈഫ്‌ബോയ് ബാഗ്. പുതിയ ലൈഫ്‌ബോയ് ആകൃതിയിലുള്ള ഹാൻഡ്ബാഗ് പുറത്തിറക്കി കൊണ്ട് പുതിയ കാലത്തെ ബാഗ് വിപണിയെ കീഴടക്കുകയാണ് ഈ ഫ്രഞ്ച് ആഡംബര ബ്രാൻഡിന്റെ ലക്ഷ്യം.
പേരിലും ഡിസൈനിലും മാത്രമല്ല ഇതിന്റെ വിലയും ഞെട്ടിക്കുന്നതാണ്. 8.6 ലക്ഷം രൂപയാണ് കമ്പനി ഇതിന് വിലയിട്ടിരിക്കുന്നത്. മാത്രമല്ല, ഇത് നിലവിൽ ലൂയി വിറ്റൺ വെബ്സൈറ്റിൽ കോൺടാക്റ്റ് കൺസേർജ് സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഇത് ഉടൻ വരുമെന്നോ അല്ലെങ്കിൽ ഇതിനകം തന്നെ ഉയർന്ന ഡിമാൻഡിലാണെന്നോ ആണ് സൂചിപ്പിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്ര വിലയേറിയതാവുന്നത്?
ആശ്ചര്യകരമെന്നു പറയട്ടെ, ഇത് വെറുമൊരു ശേഖരത്തിൽ വെക്കാനുള്ള വസ്തുവല്ല. ഈ ബാഗ് തികച്ചും ഉപയോഗപ്രദമാണ്. സിപ്പറുകളോടുകൂടിയ മൂന്ന് അറകളും, ശരീരത്തിന് കുറുകെയോ തോളത്തോ ഇടാൻ പാകത്തിൽ ക്രമീകരിക്കാവുന്ന ലെതർ സ്ട്രാപ്പുമുണ്ട്. ബ്രാൻഡിന്റെ തനതായ ലെതർ ക്യാൻവാസിൽ നിർമ്മിച്ച ഇതിൽ ഏറെ പ്രശസ്തമായ LV മോണോഗ്രാം പതിച്ചിരിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The luxury brand launches a Lifebuoy-shaped bag priced at ₹8.6 Lakhs. Learn more about its design, features, and availability.
Published: 16 Jul 2025, 05:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented