ജെന്‍സീകളുടെ ബാഗിയും ഹോബോയും തരംഗമാകുമ്പോള്‍ ചിലപ്പോഴെങ്കിലും ആ ശൈലി നമ്മളെ സ്വാധീനിച്ചിട്ടുണ്ടാകാം. ജെന്‍സീ ഇഷ്ടങ്ങൾക്ക് 90കളിലെയും 2000-കളുടെ തുടക്കത്തിലെയും ഹിപ്പ് ഹോപ്പ്, സ്‌പോര്‍ട്‌സ്, റേവ് സംസ്‌കാരം എന്നിവയില്‍ നിന്നുള്ള സ്വാധീനമുണ്ട്. വിന്റേജ് ഫാഷനെ സ്വാധീനിക്കുന്ന ജെന്‍സീ ഫാഷന്‍ ട്രെന്‍ഡ് പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ വാഡ്രോബിൽ ചില മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതി.
ബാഗി, പാരച്യൂട്ട് ആന്റ് ജോഗേഴ്‌സ്
സ്‌കിന്നി ഫിറ്റും സ്ലിം ഫിറ്റും മാറ്റി ലൂസ് ഫിറ്റുകളാണ് ജെന്‍സീയുടെ വാഡ്രോബ് കളക്ഷന്‍. അയഞ്ഞ പാന്റുകളായ ബാഗിയും കാര്‍ഗോയും പാരച്യൂട്ടും ജെന്‍സീയുടെ ഇഷ്ട വേഷം. ക്രോപ്പ് ടോപ്പുകളോ റേസര്‍ബാക്ക് ടാങ്കുകളോ ഉപയോഗിച്ച് സ്‌റ്റൈല്‍ ചെയ്യാവുന്ന വലിപ്പമുള്ള ബലൂണ്‍ ശൈലിയിലുള്ള പാന്റുകളാണിവ.
ലോ റൈസ് ജീന്‍സ്
ലോ റൈസ് ജീന്‍സിനൊപ്പം ക്രോപ്പ് ടോപ്പുകള്‍, ടാങ്ക് ടോപ്പുകള്‍, ബേബി ടീസ് എന്നിവ ധരിക്കുന്നത് മറ്റൊരു ജെന്‍സീ ആകര്‍ഷണീയതയാണ്.
വിന്റേജ് ടീ്‌സ് ആന്റ് ഗ്രാഫിക് ടീ ഷര്‍ട്ട്
റെട്രോ ബോളിവുഡ് പോസ്റ്ററുകളും അന്താരാഷ്ട്ര റോക്ക് ബാന്‍ഡുകളും വ്യക്തിത്വത്തെയും പോപ്പ് സംസ്‌കാരത്തെയും സൂചിപ്പിക്കുന്നതുമായ വിന്റേജ് ടീഷര്‍ട്ടുകളാണ് മറ്റൊരു ഐറ്റം.
ലെറ്റര്‍ ഗ്രാഫിക് ക്രോപ് ടോപ് വിത്ത് കോണ്‍ട്രാസ്റ്റ് പൈപ്പിങ്
ഇന്‍സ്റ്റാഗ്രാം സ്റ്റോറുകളിലും D2C ബ്രാന്‍ഡുകളിലും കാണപ്പെടുന്നവയാണിവ. റീലുകള്‍ക്കും ആഘോഷങ്ങള്‍ക്കും ഇത് ബെസ്റ്റാണ്.
ഷീര്‍ ലെയറുകള്‍
എത്‌നിക് ബ്ലൗസിനും ഗ്രാഫിക് ടാങ്ക് ടോപ്പിനും മുകളിലൂടെ ധരിക്കുന്ന ഷീര്‍ ലെയറുകളാണ് ജെൻസീയുടെ പ്രധാന കളക്ഷൻ.
ഡ്രോപ് ഷോള്‍ഡര്‍ ഓവര്‍സൈസ്ഡ് ടീ ഡ്രസ്സ്
ഒരു പ്രധാന കാമ്പസ് വസ്ത്രമാണിത്. എളുപ്പവും, തിളക്കവും, സ്‌റ്റൈലിഷുമായ ടീ ഡ്രസ്സ്. പലപ്പോഴും ഹൈ-ടോപ്പ് സ്നീക്കറുകളുമായോ ഡാഡ് സാന്‍ഡലുകളോ ഇതിനോടൊപ്പം സ്റ്റൈല്‍ ചെയ്യുന്നു.
ഗ്ലിറ്റര്‍ വസ്ത്രങ്ങൾ
മേക്കപ്പ് ആയാലും, റൈന്‍സ്റ്റോണുകളായാലും, ആക്‌സസറികളിലായാലും തിളക്കമുള്ളവയാണ് ജെന്‍സീയുടെ പട്ടികയില്‍ മുന്നില്‍. സ്ട്രീറ്റ് സ്‌റ്റൈലിനും ഹൈ ഫാഷനും ഇടയില്‍ തിളക്കമുള്ള വസ്ത്രങ്ങളും രൂപവും ആകർഷണീയത കൊണ്ടുവരുന്ന ഒന്നാണ്.
മിനി ഹോബോ ബാഗ്
യുവാക്കള്‍ വീണ്ടും ഉപയോഗിച്ച മറ്റൊരു വിന്റേജ് എൈറ്റമാണ് 2000 ത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ഹോബോ ബാഗുകള്‍. വ്യത്യസ്ത ആകൃതികളിലും രൂപങ്ങളിലും കാണപ്പെടുന്നവയാണിവ. ക്ലാസിക് ശൈലി മൂലം ഇതൊരു കാഷ്വല്‍ ആക്‌സസറിയായും ഉപയോഗിച്ചുവരുന്നു.
കാഫ് ലെങ്ത് സോക്‌സുകള്‍
കണങ്കാല്‍ വരെ നീളമുള്ള സോക്‌സുകള്‍ ഉപേക്ഷിച്ച് കൂടുതല്‍ പ്രാധാന്യമുള്ള കാഫ്-ലെങ്ത് സോക്‌സുകള്‍ ജെന്‍സീയുടെ മറ്റൊരു പ്രത്യേകതയായി കണക്കാക്കാം.
റെട്രോ സ്‌നീക്കറുകള്‍
റെട്രോ സ്‌നീക്കറുകള്‍ എന്നാല്‍ പഴയകാല ഡിസൈനിലുള്ള ഷൂസുകൾക്ക് ഫാഷന്‍ ലോകത്ത് ഇപ്പോഴും ഇവയ്ക്ക് വലിയ പ്രചാരമുണ്ട്. അഡിഡാസ് സാംബ, കണ്‍വേഴ്സ് ചക്ക് ടെയ്ലര്‍ ഓള്‍ സ്റ്റാര്‍, നൈക്ക് എയര്‍ഫോഴ്‌സ് 1 തുടങ്ങിയവ ചില ജനപ്രിയ റെട്രോ സ്‌നീക്കര്‍ മോഡലുകളാണ് ജെൻസീയുടെ വാഡ്രോബും ഭരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Update your style with Gen Z fashion trends
Published: 05 Jul 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented