കണ്ണുകളെ ബാധിക്കുന്ന ക്ഷീണം പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും. മതിയായ ഉറക്കം കിട്ടാതിരിക്കുക, തുടര്‍ച്ചയായി ഒരുപാടുനേരം കമ്പ്യൂട്ടറില്‍ നോക്കി പണിയെടുക്കുക, കുറേനേരം ടിവി കാണുക...അങ്ങനെ കാരണങ്ങളേറെയാണ്. അപ്പോള്‍ സ്വാഭാവികമായും കണ്ണുകള്‍ ഉറക്കംതൂങ്ങിയതുപോലിരിക്കും. കണ്ണുകളെ തിളക്കത്തോടെ നിലനിര്‍ത്താന്‍ ചില നുറുങ്ങുവഴികള്‍.

To advertise here,

മസാജ് ചെയ്യുക 
ചുളിവുകള്‍ നീക്കി കണ്‍തടത്തിലെ കറുപ്പും ക്ഷീണവും മാറ്റാന്‍, കണ്ണുകള്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇരുകൈകളും ചേര്‍ത്ത് നന്നായി തടവി ചൂടുപിടിപ്പിച്ചശേഷം കൈകള്‍ കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. പിന്നീട് വൃത്താകൃതിയില്‍ കണ്‍പോളകളില്‍ മൃദുവായി മസാജ് ചെയ്യുക.  പത്ത് മിനിറ്റോളം ഇങ്ങനെ ചെയ്യാം.

എന്നും ആരോഗ്യത്തോടെ  
ചൂടുകൂടിയ കാലാവസ്ഥയില്‍ കണ്ണുകള്‍ ചുവക്കുന്നതും ചൊറിച്ചിലുണ്ടാകുന്നതും സാധാരണമാണ്. ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നത് കണ്ണുകള്‍ ചുവക്കുന്നതിന് കാരണമാകും. കണ്ണുകളില്‍ ഇടക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. 

തണുപ്പ് കിട്ടാൻ
തണുപ്പിച്ച ഗ്രീന്‍ടീ പഞ്ഞിയിലോ കോട്ടണിലോ മുക്കി പത്ത് മിനിറ്റ് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. തണുപ്പിച്ച കുക്കുമ്പര്‍ കഷ്ണങ്ങള്‍ വയ്ക്കുന്നതും നല്ലതാണ്. റോസ് വാട്ടര്‍ കണ്ണുകളുടെ വീക്കം കുറയ്ക്കാനും കണ്ണുകള്‍ക്ക് തിളക്കം നല്‍കാനും സഹായിക്കും. ഒരു കഷണം കോട്ടണില്‍ റോസ് വാട്ടര്‍ ഒഴിച്ച ശേഷം കണ്ണിന്റെ ഭാഗത്ത് പുരട്ടുക. കണ്ണുകള്‍ക്ക് ഉന്മേഷവും തണുപ്പും ലഭിക്കും. 

പഴങ്ങളും പച്ചക്കറികളും ധാരാളം 
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ചീര പോലെയുള്ള ഇലക്കറികള്‍, ഓറഞ്ച്, കാരറ്റ് എന്നിവയും ശീലമാക്കാം.
ആരോഗ്യകരമായ കണ്ണുകള്‍ക്ക് നല്ല ഉറക്കം അത്യാവശ്യമാണ്. കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഉറങ്ങാം. ഉറങ്ങുന്നതിനു മുമ്പ് ചായ, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുകയും വേണം. കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് നോക്കിയിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇരുപത് മിനിറ്റ് വീതമുള്ള ഇടവേളകളില്‍ സ്‌ക്രീന്‍ ബ്രേക്കുകള്‍ എടുക്കുക.