Skin Prep
ഏതൊരു മേക്കപ്പ് ലുക്കിന്റെയും ആദ്യ ഘട്ടം സ്‌കിന്‍ പ്രെപ്പ് ആണ്. സി.ടി.എം.പി എന്ന രീതിയിലാണ് സ്‌കിന്‍ പ്രെപ് ചെയ്യേണ്ടത്. ക്ലെന്‍സര്‍, ടോണര്‍, മോയിസ്ചറൈസര്‍, അവസാനം പ്രൊട്ടക്ഷന്‍ അഥവാ സണ്‍സ്‌ക്രീന്‍ എന്നിങ്ങനെ. മേക്കപ്പിന് മുന്‍പ് മാത്രമല്ല, ചര്‍മസംരക്ഷണ ദിനചര്യയുടെ ഭാഗമാക്കേണ്ടതാണ് സ്‌കിന്‍ പ്രെപ്. ഓയ്‌ലി, ഡ്രൈ, നോര്‍മല്‍ എന്നിങ്ങനെ ഓരോ ചര്‍മത്തിനും അനുസരിച്ച് പ്രെപ് ചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കളിലും മാറ്റമുണ്ട്. 

To advertise here,

ചര്‍മത്തിന് യോജിച്ച ഫേസ് വാഷ്, ക്ലെന്‍സിങ് മില്‍ക്ക് എന്നിവ ഉപയോഗിച്ച് മുഖം ക്ലെന്‍സ് ചെയ്യാം. ആദ്യം മുഖം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. അല്‍പം ക്ലെന്‍സിങ് മില്‍ക്ക് മുഖത്ത് പുരട്ടി വൃത്താകൃതിയില്‍ പതിയെ മസാജ് ചെയ്യുക. മൃദുവായ കോട്ടണ്‍ പാഡ് കൊണ്ട് തുടക്കുക. അല്ലെങ്കില്‍ അല്‍പം ക്ലെന്‍സിങ് മില്‍ക്ക് കോട്ടണ്‍ പാഡിലേക്ക് പകര്‍ത്തിയും മുഖം മസാജ് ചെയ്യാം.
 ക്ലെന്‍സിങ് ചെയ്യുമ്പോള്‍ മുഖചര്‍മത്തിലെ സുഷിരങ്ങള്‍ തുറന്നുവരും. അത് കുറക്കാനാണ് ടോണറുകള്‍ പുരട്ടുന്നത്. ഏതു ചര്‍മക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ് റോസ് വാട്ടര്‍ ടോണറുകള്‍. 

ടോണര്‍ ഉണങ്ങിയതിന് ശേഷമാണ് മോയിസ്ചറൈസര്‍ പുരട്ടേണ്ടത്. വരണ്ട ചര്‍മമുള്ളവര്‍ ക്രീമി മോയ്‌സ്ചറൈസര്‍ ഉപയോഗിക്കണം. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ വാട്ടര്‍ ബേസ്ഡ് മോയ്‌സചറൈസര്‍ വേണം പുരട്ടാന്‍. പുരട്ടിയ ശേഷം നന്നായി മസാജ് ചെയ്യണം. 
ചര്‍മം മോയിസ്ചറൈസര്‍ നന്നായി വലിച്ചെടുത്തതിന് ശേഷം സണ്‍സ്‌ക്രീന്‍ പുരട്ടാം. 

Base Makeup

  • സ്‌കിന്‍ പ്രെപ്പിന് ശേഷം ചര്‍മത്തിന് യോജിച്ച പ്രൈമര്‍ പുരട്ടണം.  
  •  മുഖത്ത് പാടുകള്‍, കരിവാളിപ്പ്, മുഖക്കുരു എന്നിവയുണ്ടെങ്കില്‍ കളര്‍ കറക്ടര്‍ ഉപയോഗിച്ച് അവ മായ്ക്കാം. കണ്ണിനടിയിലെ കറുപ്പ്, ഡാര്‍ക്ക് സര്‍ക്കിള്‍സ് എന്നിവയ്ക്ക് ഓറഞ്ച് കളര്‍ കറക്ടര്‍ ഉപയോഗിക്കാം. അല്‍പം നിറംകുറഞ്ഞ പാടുകള്‍ക്ക് യെല്ലോ കറക്ടറാണ് ഉപയോഗിക്കേണ്ടത്. മുഖക്കുരു പോലുള്ളവയ്ക്ക് ഗ്രീന്‍ കറക്ടറുകള്‍ ഉപയോഗിക്കാം. 
  • പാടുകള്‍ക്ക് മുകളില്‍ സ്‌കിന്‍ ടോണിന് യോജിച്ച കണ്‍സീലര്‍ പുരട്ടണം. ശേഷം യോജിച്ച ഫൗണ്ടേഷന്‍ പുരട്ടാം. 
  • കളര്‍ കറക്ടര്‍, കണ്‍സീലര്‍, ഫൗണ്ടേഷന്‍ എന്നിവയോരോന്നും ബ്യൂട്ടി ബ്ലെന്‍ഡറോ ഫ്‌ളാറ്റ് ബ്രഷോ ഉപയോഗിച്ച് ബ്ലെന്‍ഡ് ചെയ്യണം. ഇതാണ് മേക്കപ്പിന്റെ ബേസ്. 

Nude Makeup Style

  •  കനംകുറച്ച് നേര്‍ത്ത രീതിയിലാണ് ന്യൂഡ് മേക്കപ്പിലെ കണ്ണുകള്‍. 
  •  ബ്രൗണിന്റെ വളരെ ലൈറ്റ് ഷേഡാണ് ഐഷാഡോയായി ഉപയോഗിക്കേണ്ടത്. ശേഷം അപ്പര്‍ ഐലാഷ്‌ലൈനില്‍ (കണ്‍പീലിക്ക് മുകളില്‍) കാജല്‍കൊണ്ട് നേര്‍ത്ത ലൈന്‍ വരക്കുക. ഡാര്‍ക്ക് ബ്രൗണ്‍ ഐഷാഡോ അല്‍പമെടുത്ത് നന്നായി സ്മഡ്ജ് ചെയ്യുക. അതേ ഐഷാഡോ കൊണ്ട് ലോവര്‍ ലാഷ്‌ലൈനിലും സ്മഡ്ജ് ചെയ്യുക. ഇനി മസ്‌കാര പുരട്ടുക. ലൈറ്റ് ഷേഡിലുള്ള ബ്ലഷും ഹൈലൈറ്ററും ഇടുക. ന്യൂഡ് ഷേഡിലുള്ള ലിപ്സ്റ്റിക് ആണ് ഈ ലുക്കിന് ആവശ്യം. 
  •  ബ്രിക്ക് ന്യൂഡ്, പീച്ച് ന്യൂഡ്, ന്യൂഡ് പിങ്ക് തുടങ്ങിയവയും കോറല്‍, ഓറഞ്ച്, റെഡ് അണ്ടര്‍ടോണുകളിലുള്ളവയും ന്യൂഡ് ലിപ്സ്റ്റിക് ഷേഡുകളാണ്. 
  •  ജീന്‍സ്-ടോപ്പ്, കോര്‍ഡ് സെറ്റ് പോലുള്ള സിംപിള്‍ കാഷ്വല്‍ വെയറുകള്‍ക്ക് ഈ മേക്കപ്പ് ലുക്ക് അനുയോജ്യമാണ്. 

Matte Finish Makeup
പൗഡര്‍ സെറ്റിങ് ആണ് ഈ മേക്കപ്പിനെ വ്യത്യസ്തമാക്കുന്നത്. പൗഡര്‍ രൂപത്തിലുള്ള ബ്ലഷ്, കോണ്‍ടോര്‍ (Contour), ഹൈലൈറ്റര്‍ എന്നിവയാണ് മാറ്റ് ഫിനിഷ് ലഭിക്കാന്‍ ഉപയോഗിക്കേണ്ടത്. മാറ്റ് ലിക്വിഡ് ലിപ്സ്റ്റിക് ഉപയോഗിക്കാം. ലിപ് ഗ്ലോസ് ഉപയോഗിക്കരുത്. 

Bold Makeup Look

  • ബേസ് മേക്കപ്പിന് ശേഷം ബ്രൗണ്‍ ഷേഡിലെ ഐ ബ്രോ വൊളുമനൈസിങ് ജെല്‍ ഉപയോഗിച്ച് കനംകുറച്ച് പുരികത്തിന് ഷേപ്പ് നല്‍കാം.  
  •  പിങ്ക് ഷേഡിലുള്ള ഐ ഷാഡോ പുരട്ടി സ്മഡ്ജ് ചെയ്യുക. അപ്പര്‍ ലാഷ്‌ലൈനില്‍ മാത്രം കാജല്‍, ഐലൈനര്‍ എന്നിവ ഉപയോഗിച്ച് കട്ടിയില്‍ വരയ്ക്കുക. ചെറിയ വിങ്‌സ് വരച്ച് ഭംഗികൂട്ടാം. ലോവര്‍ ലാഷ്‌ലൈനില്‍ അതേ പിങ്ക് ഐഷാഡോ പുരട്ടി സ്മഡ്ജ് ചെയ്യുക. കണ്‍പീലിയില്‍ വൊളുമനൈസിങ് മസ്‌കാര പുരട്ടുക. 
  •  ഗ്ലിറ്ററി ആയ വസ്ത്രമാണെങ്കില്‍ വസ്ത്രത്തിന് യോജിച്ച ഷിമ്മറി ഐഷാഡോ പുരട്ടാം. 
  •  പിങ്ക് ബ്ലഷ് ഉപയോഗിക്കാം. റെഡ്, ബ്രൗണ്‍, ബര്‍ഗണ്ടി, പിങ്ക് തുടങ്ങിയ ഷേഡുകളിലുള്ള ലിപ്സ്റ്റിക് അണിയാം. 
  •  ചുവപ്പ് നിറത്തിലുള്ള ഫ്രോക്കുകള്‍ക്കും ബീജ്, ഐവറി, ഗ്രേ... നിറങ്ങളിലുള്ള ഗ്ലിറ്ററി ബോഡികോണ്‍ വസ്ത്രങ്ങള്‍ക്കൊപ്പവും ഈ മേക്കപ്പ് ലുക്ക് അണിയാം. 

Valentine Eyes
വ്യത്യസ്തമായ ബോള്‍ഡ് ഐ മേക്കപ്പുകളും പരീക്ഷിക്കാം. 
1. ഡബിള്‍ വിങ്‌സ്: അപ്പര്‍ ലാഷ്‌ലൈനില്‍ ഒരു വശത്തുനിന്നും മറുവശത്തേക്ക് ഐലൈനര്‍കൊണ്ട് ഔട്ട്‌ലൈന്‍ നല്‍കുക. ശേഷം നീളത്തില്‍ വിങ്‌സ് നല്‍കുക. വിങ്‌സ് വരയ്ക്കുമ്പോള്‍ പുറത്തുപോകാതിരിക്കാനായി ഐലൈനര്‍ സ്‌റ്റെന്‍സില്‍ ഉപയോഗിക്കാം. ഇനി മുകള്‍ഭാഗത്ത് വരയ്ക്ക് സമാന്തരമായി അല്‍പമകലെ ലോവര്‍ ലാഷ്‌ലൈനില്‍ ഒരു ലൈന്‍ വരയ്ക്കുക. മൂക്കിനോടുചേര്‍ന്ന മൂലയില്‍ അപ്പര്‍ ലാഷ്‌ലൈനും ലോവര്‍ ലാഷ്‌ലൈനും യോജിപ്പിക്കുന്ന വിധം ചെറിയ ത്രികോണാകൃതി വരയ്ക്കുക. മസ്‌കാര പുരട്ടുക. വ്യത്യസ്ത നിറത്തിലുള്ള ഐലൈനറുകള്‍ ഉപയോഗിച്ച് ഈ ഡബിള്‍ വിങ്ഡ് ഐലൈനര്‍ ലുക്ക് ചെയ്യാം. 

2. റിവേഴ്‌സ് കാറ്റ് ഐ: അപ്പര്‍ ലാഷ്‌ലൈനില്‍ നിന്നും വിങ്‌സ് വരച്ച സാധാരണ കാറ്റ് ഐ മേക്കപ്പിന്റെ നേരെ എതിര്‍രൂപമാണ് റിവേഴ്‌സ് കാറ്റ് ഐ. ആദ്യം അപ്പര്‍ ലാഷ്‌ലൈനില്‍ ഐലൈനര്‍കൊണ്ട് വരയ്ക്കുക. ഇനി ഐലൈനര്‍ പെന്‍സില്‍ കൊണ്ട് ലോവര്‍ ഐലാഷ് ലൈനിന്റെ മധ്യഭാഗത്തുനിന്നും അഗ്രഭാഗത്തേക്ക് (ചെവിയുടെ ഭാഗം) വരയ്ക്കുക. ചെറിയ ഫ്‌ളാറ്റ് ബ്രഷ് കൊണ്ട് അഗ്രഭാഗത്തേക്ക് സ്മഡ്ജ് ചെയ്ത് സ്‌മോക്കി വിങ്‌സ് തയ്യാറാക്കുക. ഈ വിങ്‌സ് ഷേപ്പ് ചെയ്ത് അപ്പര്‍ ഐലിഡുമായി യോജിപ്പിക്കുക. രണ്ട് ലാഷ്‌ലൈനുകളിലും സ്മഡ്ജ് ചെയ്തതിന് മുകളിലായി ഐലൈനര്‍കൊണ്ട് നീളത്തില്‍ കട്ടിയായി വരച്ച് വിങ്‌സ് ഷേപ്പ് ചെയ്യുക. കണ്‍പീലിയില്‍ വൊളുമനൈസിങ് മസ്‌കാര പുരട്ടി ലുക്ക് പൂര്‍ത്തിയാക്കാം.

ഗ്ലോയിങ്-ഹൈഡ്രേറ്റഡ് ഫിനിഷ് നല്‍കുന്ന മേക്കപ്പ് സ്‌റ്റൈലാണിത്.  ചര്‍മത്തിന്റെ സ്വാഭാവിക സവിശേഷതകളെ ഹൈലൈറ്റ് ചെയ്യുകയാണ് ഈ ലുക്കില്‍. ഡ്യൂവി മോയിസ്ചറൈസര്‍, ഡ്യൂവി ടോണര്‍, ഡ്യൂവി ഫൗണ്ടേഷന്‍ തുടങ്ങിയവ ഉപയോഗിച്ച് ഈ മേക്കപ്പ് ചെയ്യാം. 
 ഡ്യൂവി ടോണിലുള്ള സ്‌കിന്‍ പ്രെപ്പിന് ശേഷം ഡ്യൂവി അഥവാ ലുമിനസെന്റ് ഫൗണ്ടേഷന്‍ പുരട്ടുക. ഇനി ക്രീമി രൂപത്തിലുള്ള ബ്ലഷ്, കോണ്‍ടോര്‍, ഹൈലൈറ്റര്‍ എന്നിവ ഉപയോഗിക്കാം. ചുണ്ടില്‍ മോയിസ്ചറൈസിങ് ലിപ്ബാം പുരട്ടിയ ശേഷം ഷിമ്മറി ബോള്‍ഡ് ലിപ്സ്റ്റിക് പുരട്ടുക. ലിപ് ടിന്റോ ലിപ് ഗ്ലോസ്സോ ഉപയോഗിച്ച് ചുണ്ടിന് ഡ്യൂവി ഫിനിഷ് നല്‍കാം.

കടപ്പാട്
അശ്വതി പ്രശാന്ത്  
ബ്ലൂംസ് മേക്കോവര്‍