ഫെബ്രുവരി 26-നാണ് താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായത്. (virosh wedding) ഉദയ്പൂരിൽവെച്ച് തികച്ചും സ്വകാര്യമായിട്ടായിരുന്നു രണ്ട് വ്യത്യസ്തരീതിയിലുള്ള വിവാഹ ചടങ്ങുകൾ.
വിവാഹശേഷവും കുടുംബപരമായ ചടങ്ങുകളും മറ്റുമായി തിരക്കിലാണ് താരദമ്പതികൾ. അതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ തുമ്മൻപേട്ടയിലെ വിജയ്യുടെ ഗ്രാമത്തിൽ നിർമിച്ച അവരുടെ പുതിയ വീട്ടിൽ താരങ്ങൾ മാതാപിതാക്കൾക്കൊപ്പമെത്തിയത്. ഗ്രാമം മുഴുവൻ ആഘോഷങ്ങളോടെയായിരുന്നു അവിടെയെത്തിയ വിജയ്‌യെയും രശ്മികയെയും സ്വീകരിച്ചത്. തികച്ചും പരമ്പരാഗതമായ ചടങ്ങുകൾ. അതിനിടെ ഗൃഹപ്രവേശനച്ചടങ്ങും സത്യനാരായണവ്രതപൂജയും അവർ നടത്തി.
അതുകഴിഞ്ഞ് ഗ്രാമത്തിലുള്ളവരെ കാണാനായി താരങ്ങളെത്തി. തങ്ങളുടെ വിവാഹസമ്മാനമായി ഗ്രാമത്തിലുള്ള കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുമെന്ന് വിജയ് വേദിയിൽവെച്ച് പ്രഖ്യാപിക്കുകയും ചെയ്തു. തെലങ്കാനയിലെ അച്ചംപേട്ട് ഡിവിഷനിലെ 44 സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കൂളുകളിൽ മികച്ച പഠനം കാഴ്ചവെക്കുന്ന, എല്ലാ ക്ലാസിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് ലഭിക്കുക. ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പഠിക്കാനുള്ള അവസരമുണ്ടാവുന്നത്. സാമ്പത്തികപ്രശ്‌നങ്ങളൊന്നുമില്ലാതെ വിദ്യാർഥികളെ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായിട്ടായിരിക്കും ഈ പ്രവർത്തനങ്ങൾ നടത്തുക.
വിജയ്‌യുടെ പ്രഖ്യാപനം കൈയടികളോടെയും ആരവങ്ങളോടെയുമാണ് ആളുകൾ എതിരേറ്റത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താനും മറ്റുമായി താൻ ഇടയ്ക്കിടെ ഇനി ഗ്രാമത്തിൽ വരുമെന്നും വിജയ് പറഞ്ഞു. വേദിയിൽ വിജയ്‌ക്കൊപ്പം രശ്മികയും, മാതാപിതാക്കളും സഹോദരനുമുണ്ടായിരുന്നു.
വിജയ്‌യുടെയും രശ്മികയുടെയും വിവാഹറിസപ്ഷൻ മാർച്ച് നാലിനാണ് നടക്കുക. ഹൈദരാബാദിൽ വെച്ചുള്ള ചടങ്ങിൽ സിനിമാരംഗത്തുള്ള പ്രമുഖരും പങ്കെടുക്കുമെന്നാണറിയുന്നത്. ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമേ ചടങ്ങിൽ പ്രവേശനമുളളൂവെന്നും താരങ്ങളുടെ ടീം അറിയിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda announced a scholarship for students in 44 government schools., The initiative is presented as a wedding gift following his marriage to Rashmika Mandanna.
Published: 03 Mar 2026, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented