ജാന്‍വി കപൂറും രാജ്കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി തിയേറ്ററിലെത്താനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായുള്ള പ്രൊമോഷന്‍ വര്‍ക്കുകളിലാണ് ജാന്‍വിയും രാജ്കുമാര്‍ റാവുവും. ഇതിലെല്ലാം ശ്രദ്ധാകേന്ദ്രമായത് ജാന്‍വിയുടെ കസ്റ്റമൈസ്ഡ് വസ്ത്രങ്ങളാണ്. 

To advertise here,

സിനിമയുടെ തീമായ ക്രിക്കറ്റാണ് ജാന്‍വിയുടെ വസ്ത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. സാരി, ബോഡികോണ്‍ ഡ്രസ്, ക്രോപ് ടോപ്പ്-സ്‌കര്‍ട്ട് എന്നിവയാണ് ജാന്‍വി ധരിച്ചത്. 

രണ്ടുസാരികളിലും മനോഹരമായി ക്രിക്കറ്റ് തീം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദ്യത്തേത് ക്രിക്കറ്റ് ബോളിന്റെ നിറത്തിലുള്ള സാരിയാണ്. അതിന്റെ ബോര്‍ഡറില്‍ വിക്കറ്റും ബോളും എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. നേര്‍ത്ത സ്ട്രാപ്പുള്ള ബ്ലൗസും ക്രിക്കറ്റ് ബോളിന്റെ ഡിസൈനിലാണുള്ളത്. അതിനൊപ്പം ക്രിക്കറ്റ് ബോളിന്റെ ആകൃതിയിലുള്ള പേഴ്‌സുമുണ്ട്. 

placeholder

മെറ്റാലിക് ഫിനിഷിലുള്ള കാഞ്ചീപുരം സാരിക്ക് ഒരു പേഴ്‌സണല്‍ ടച്ച് കൊടുത്തിരിക്കുന്നു. പല്ലുവിലുള്ള വാര്‍ളി ആര്‍ട്ടാണ് ഇതിന്റെ പ്രത്യേകത. ഒരു ക്രിക്കറ്റ് സ്റ്റേഡിയവും കളിക്കാരും കാണികളും എല്ലാം വാര്‍ളി രീതിയില്‍ വരച്ചുചേര്‍ത്തിരിക്കുന്നത്. അതുമാത്രമല്ല ക്രിക്കറ്റ് ബാറ്റിന്റെയും ബോളിന്റെയും വാര്‍ളി വര്‍ക്കും ഇതില്‍ കാണാം. മെറ്റാലിക് ബ്ലൂ കളര്‍ സാരിക്ക് ചേരുന്ന വെള്ളനിറത്തിലാണ് ഇതെല്ലാം ഹാന്‍ഡ് പെയിന്റ് ചെയ്തിരിക്കുന്നത്.

placeholder

ഗ്ലോസി സില്‍വര്‍ നിറത്തിലുള്ള ബോഡി കോണ്‍ ഡ്രസ്സാണ് മറ്റൊന്ന്. നീലെങ്ത്തുള്ള അതിന്റെ പ്രത്യേകത നേര്‍ത്ത സ്ട്രാപ്പും സ്‌ക്വയര്‍ നെക്ക്‌ലൈനുമാണ്. മുന്‍ഭാഗത്ത് ബാറ്റ് ചെയ്യുന്ന ക്രിക്കറ്ററുടെയും ബോളിന്റെയും പടം പാച്ച് വര്‍ക്ക് ചെയ്തിരിക്കുന്നു. ബ്ലൂ സീക്വന്‍സ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.  

placeholder

ലോങ് ബോഡികോണ്‍ ലെതര്‍ ഡ്രസ്സാണ് മറ്റൊന്ന്. ക്രിക്കറ്റ് ബോളിന്റെ നിറമാണ് ഈ ബാക്ക്‌ലെസ് ഡ്രസ്സിന്. പിന്നില്‍ ചെറിയ ക്രിക്കറ്റ് ബോളുകള്‍ പോലെയുള്ള പാച്ച് വര്‍ക്കും. 

ക്രിക്കറ്റ് ജേഴ്‌സി പോലെയാണ് ക്രോപ്പ് ടോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന്റെ കൂടെയുള്ള ലോങ് സ്‌കര്‍ട്ടില്‍ ചെറിയ ബോളുകളുടെ പാച്ച് വര്‍ക്കുമുണ്ട്.