അടുത്തിടെ ഡൽഹി എയർപോർട്ടിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിന്നു. അതിൽ ഇരുവരുമണിഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ ലളിതവും എന്നാൽ സ്റ്റൈലിഷുമായ വസ്ത്രധാരണമാണ് ഇരുവരും തിരഞ്ഞെടുത്തത്.

To advertise here,

ഗ്രാഫിക് പ്രിന്റഡ് ടീ ഷർട്ടും ലൂസ് ഫിറ്റിങ് ഡെനിമും ആയിരുന്നു വിരാടിന്റെ വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസ്, വലിയൊരു ടോട്ട് ബാഗ്, സ്മാർട്ട് വാച്ച്, സ്‌നീക്കേഴ്സ് എന്നിവയും താരം ധരിച്ചിരുന്നു. അതേസമയം, 'ഏക' (Eka) എന്ന ലേബലിൽ നിന്നുള്ള ലളിതമായ കോട്ടൺ സ്യൂട്ടിൽ അനുഷ്ക അതീവ സുന്ദരിയായിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ഈ വസ്ത്രത്തിന്റെ വില 30,000 രൂപയാണ്.

യാത്രയ്ക്കിടയിൽ വളരെ മിനിമലായ ലുക്കാണ് അനുഷ്ക തിരഞ്ഞെടുത്തത്. പൂക്കളുടെ ഡിസൈനുകളുള്ള (Floral motifs) മനോഹരമായ കുർത്തയാണിത്. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അനുയോജ്യമായ രീതിയിലാണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കുർത്തയിൽ പിൻ-ടക്ക് (Pin-tuck) ഡിസൈനുകൾ നൽകിയിട്ടുണ്ട്. ബോട്ട് നെക്ക് ലൈൻ, ഡ്രോപ്പ് ഷോൾഡറുകൾ, ഫുൾ സ്ലീവ് എന്നിവയോടൊപ്പം കോട്ടൺ-സിൽക്ക് ലൈനിംഗും ഈ കുർത്തയുടെ പ്രത്യേകതയാണ്. പേസ്റ്റൽ ബ്ലൂ നിറത്തിലുള്ള ഫ്ലേർഡ് പാന്റും പച്ച ദുപ്പട്ടയുമാണ് കുർത്തയ്‌ക്കൊപ്പം അനുഷ്ക ധരിച്ചത്.

തന്റെ ലുക്ക് പൂർണ്ണമാക്കാൻ സ്വർണ്ണ കമ്മലുകൾ, ഗ്രേ നിറത്തിലുള്ള ഫോക്സ് ലെതർ കോലാപുരി ചെരുപ്പുകൾ, ബീഡഡ് ചോക്കർ നെക്ലേസ്, എന്നിവയ്ക്കൊപ്പം ക്ലാസിക് വാച്ചും സൺഗ്ലാസും അനുഷ്ക തിരഞ്ഞെടുത്തു. വളരെ ലളിതമായ മേക്കപ്പും അഴിച്ചിട്ട മുടിയുമായാണ് താരമെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi