നെയിൽ പോളിഷിന്റെ നിറം ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇനി വിഷമിക്കേണ്ടതില്ല. എഐ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് ഫ്‌ളോറിഡ ആസ്ഥാനമായുള്ള ഐപോലിഷ് iPo-lish എന്ന ബ്യൂട്ടി-ടെക് ബ്രാൻഡ്. ലാസ് വെഗാസിൽ നടന്ന 2026-ലെ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ ആണ് ലോകത്തിലെ തന്നെ ആദ്യത്തെ 'ഡിജിറ്റൽ നിറം മാറുന്ന നഖങ്ങൾ' (Digital Colour-changing Nails) അവതരിപ്പിച്ചത്.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. സാധാരണ കൃത്രിമ നഖങ്ങൾ പോലെ തന്നെയാണ് ഇവയും ധരിക്കേണ്ടത്. 400-ലധികം നിറങ്ങൾ ലഭ്യമായ ഒരു മൊബൈൽ ആപ്പുമായി ഈ നഖങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു. ആപ്പിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാം.
മാജിക് വാൻഡ്, ഒരു പവർ ബാങ്കിന്റെയോ സ്റ്റാപ്ലറുടെയോ വലിപ്പമുള്ള ഒരു ചെറിയ ഉപകരണമാണിത്. ആപ്പിൽ നിറം തിരഞ്ഞെടുത്ത ശേഷം ഈ ഉപകരണത്തിനുള്ളിൽ നഖം വെച്ചാൽ നിമിഷങ്ങൾക്കുള്ളിൽ നിറം മാറും. നെയിൽ പോളിഷ് റിമൂവറോ ഉണങ്ങാൻ സമയമോ കാത്തുനിൽക്കേണ്ട ആവശ്യമില്ല. ഓരോ വസ്ത്രത്തിനും അനുയോജ്യമായ രീതിയിൽ എത്ര തവണ വേണമെങ്കിലും നിറം മാറ്റാം.
ഇത് രാസവസ്തുക്കൾ ഇല്ലാതെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ കിറ്റിന് ഏകദേശം 95 ഡോളർ (ഏകദേശം 8,700 രൂപ) ആണ് വില. നഖങ്ങൾ മാത്രം മാറ്റണമെന്നുണ്ടെങ്കിൽ അതിന് 6 ഡോളർ (ഏകദേശം 541 രൂപ) മുതൽ വില തുടങ്ങുന്നു.
Long Squoval, Medium Ballerina എന്നിങ്ങനെ നിലവിൽ രണ്ട് ആകൃതികളിൽ ഇവ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്. പേസ്മേക്കർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവരോ അലർജി ഉള്ളവരോ ഇത് ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം.
കിറ്റിൽ എന്തൊക്കെ ലഭിക്കും?
ഈ നെയിൽ പോളിഷ് കിറ്റിനൊപ്പം വിവിധ വലിപ്പത്തിലുള്ള അക്രിലിക് നഖങ്ങൾ, ഐപോലിഷ് മാജിക് വാൻഡ് (USB-C കേബിൾ സഹിതം), ബോണ്ടിങ് ഗ്ലൂ, ക്വിക്ക് ഡ്രൈ ക്ലിയർ ടോപ്കോട്ട്, നഖങ്ങൾ വൃത്തിയാക്കാനുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ ലഭിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tired of boring nail polish? Discover iPolish`s AI-powered digital color-changing nails. Instantly switch between 400+ colors via a mobile app. Get yours now!
Published: 12 Jan 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented