എ.ഐ.യുടെ കാലമാണിത്, അതിനൊപ്പം വിര്‍ച്വല്‍ മോഡലുകളുകള്‍ക്കും സാധ്യതയേറെയാണ്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായും അവര്‍ ആളുകളുടെ മനസ്സിലിടം നേടുന്നു. അതിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ടാണ് ഫാന്‍വ്യൂ വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സ്, മിസ് എഐ സൗന്ദര്യമത്സരം പ്രഖ്യാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എ.ഐ മോഡലുകളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന മത്സരമാണിത്. 

To advertise here,

ഈ മത്സരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ലോകത്താകമാനമുള്ള എ.ഐ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍നിന്നായി 1500-ലേറെ അപേക്ഷകളാണ് ലഭിച്ചത്. അതില്‍നിന്ന് അവസാനറൗണ്ടിലെത്തിയവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരും എഐ ഇന്‍ഫ്‌ളുവന്‍സര്‍മാരും അടങ്ങിയ പാനലാണ് അവസാനറൗണ്ടിലേക്കുള്ളവരെ തിരഞ്ഞെടുത്തത്. കണ്ടാല്‍ ഒറിജിനലാണോ എന്ന് സംശയിച്ചുപോകുന്ന അത്ര സൂക്ഷ്മതയും ഭംഗിയുമാണ് തിരഞ്ഞെടുക്കപ്പെട്ട ഓരോ എ.ഐ മോഡലുകള്‍ക്കും. അതില്‍നിന്ന് മൂന്നുപേരെയാണ് തിരഞ്ഞെടുക്കുന്നത്. സൗന്ദര്യം, സോഷ്യല്‍മീഡിയ ഫോളോവേഴ്‌സ് എന്നിവയാണ് വിജയികളെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം.

placeholder

ഈ മാസാവസാനം ഒന്നും രണ്ടും മൂന്നും വിജയികളെ പ്രഖ്യാപിക്കും. അവരെ കാത്തിരിക്കുന്നത്, 5000 ഡോളര്‍ സമ്മാനത്തുകയുള്‍പ്പെടെ 20,000 ഡോളര്‍ വിലവരുന്ന സമ്മാനങ്ങളാണ്. അവസാനറൗണ്ടില്‍ ഇന്ത്യയില്‍നിന്നുള്ള സാറ ശതാവരിയുമുണ്ട്. സ്ത്രീകളുടെ ഹോര്‍മോണ്‍ ഹെല്‍ത്ത് സപ്ലിമെന്റ് ബ്രാന്‍ഡിന്റെ മുഖമായാണ് സാറ ശതാവരിയെ രൂപകല്പന ചെയ്തിരിക്കുന്നത്. രാഹുല്‍ ചൗധരിയാണ് സാറയെ നിര്‍മിച്ചത്. 

''എ.ഐയുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അത് നമ്മളെങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കുന്നു'', രാഹുല്‍ ചൗധരി പറയുന്നു. ''സാറയ്ക്ക് ഒരു സെലിബ്രിറ്റിയുടേതിനു സമാനമായ പ്രഭാവലയമുണ്ട്''.  ആരോഗ്യപ്രശ്‌നങ്ങള്‍ക്കുപുറമെ ഹോല്‍മോണല്‍ വ്യതിയാനങ്ങള്‍, ഡിപ്രഷന്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതും സാറയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു.