ഒരാഴ്ചയിലേറെ നീണ്ടുനിന്ന വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹാഘോഷങ്ങൾ കഴിഞ്ഞു. (vijay deverakonda and rashmika mandanna wedding) ഫെബ്രുവരി 26-ന് ഉദയ്പൂരിൽവെച്ചുനടന്ന വിവാഹത്തിനുശേഷം കുടുംബപരമായതും അല്ലാത്തതുമായ ഒട്ടേറെ ചടങ്ങുകളിൽ ഇരുവരും പങ്കെടുത്തു.
ആഘോഷങ്ങൾക്ക് അവസാനമായത് മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ചുനടന്ന റിസപ്ഷനോടെയാണ്. ടോളിവുഡ്-ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം ആ വിവാഹസത്കാരത്തിൽ സന്നിഹിതരായി.
ഇതിനെല്ലാമിടയിൽ ഒരു കൊച്ചു ആരാധിക ഒരു ചോദ്യവുമായി എത്തി. അതിന് വിജയ് നൽകിയ ഉത്തരമാണിപ്പോൾ വൈറലാകുന്നത്. 'രശ്മികയുമായുള്ള വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതെന്ത്' എന്നാണ് ആ കുഞ്ഞ് ചോദിച്ചത്. ഈ മനോഹരമായ വീഡിയോ വൈറലായ ഉടൻ തന്നെ, മറുപടിയുമായി വിജയ് എത്തി.
വീഡിയോയിൽ കുഞ്ഞ് ചോദിക്കുന്നതിങ്ങനെ, 'ഞാനും നിങ്ങളുടെ ഫാൻ അല്ലേ? ഞങ്ങളുടെ കാര്യമോ?''റിസപ്ഷന് വിളിക്കാത്തതിനെ പരാമർശിച്ചുകൊണ്ടാണ് കുട്ടി അങ്ങനെ ചോദിച്ചത്. ഉടനെ കമന്റുമായി വിജയ് എത്തി. ''പ്രിയപ്പെട്ട കുട്ടി, ഞാൻ ഉച്ചഭക്ഷണത്തിന് നിന്നെ വീട്ടിലേക്ക് വിളിക്കാം. നിനക്ക് പ്രിയപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും എന്താണെന്ന് എന്നോട് പറയൂ. ഞങ്ങൾ അതെല്ലാം വീട്ടിൽ തയ്യാറാക്കാം, എന്നിട്ട് സ്വസ്ഥമായി ഇരുന്ന് കഴിക്കാം''.
വിവാഹശേഷം ആരാധകർക്കായി പ്രത്യേകവിരുന്നൊരുക്കിയിരുന്നു വിജയ്‌യും രശ്മികയും. അതിനൊപ്പം ക്ഷേത്രങ്ങളിൽ അന്നദാനവും മധുരപലഹാരവിതരണവും നടത്തി. കൂടാതെ തെലുഗുമാധ്യമപ്രവർത്തകർക്കായും സത്കാരവിരുന്ന് ഒരുക്കി താരങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda and Rashmika Mandanna concluded their wedding festivities in Hyderabad., A viral video shows a young fan questioning why she wasn't invited to the wedding reception., Vijay Deverakonda responded by promising the fan a special lunch date at his home.
Published: 08 Mar 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented