ഔദ്യോഗിക തിരക്കുകൾക്കിടയിലും മകൾക്കൊപ്പം സിനിമ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഹിറ്റ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ട ശേഷമാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആസ്വാദനക്കുറിപ്പ് പങ്കുവെച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം കുറിച്ചു.
മാസത്തിൽ ഒരു സിനിമയെങ്കിലും കാണുന്ന ശീലം തിരക്കുകൾ കാരണം മുടങ്ങിപ്പോയതിനെക്കുറിച്ചാണ് മുഖ്യമന്ത്രി തന്റെ കുറിപ്പിൽ ആദ്യം ഓർക്കുന്നത്. "തിരക്കുകൾ കാരണം സിനിമ കാണുന്ന ശീലം മുടങ്ങിപ്പോയിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടുതീർത്തത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ഞങ്ങൾ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കണ്ടത്" - വി.ഡി. സതീശൻ കുറിച്ചു.
Also Read
ചിത്രത്തിന്റെ മേക്കിങ്ങിനെയും അവതരണ രീതിയെയും അദ്ദേഹം ഏറെ പ്രശംസിച്ചു. "അൽപം പോലും മുഷിപ്പില്ലാതെ കാണാൻ കഴിഞ്ഞുവെന്നതാണ് ഈ സിനിമയുടെ പ്രത്യേകത. എന്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാൻ ഇതിന് സാധിച്ചു. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവർ നയിച്ച ലളിതമായ ജീവിതം, പരസ്പരം പങ്കുവെച്ച സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ... അങ്ങനെ എല്ലാം കൊണ്ടും നമ്മെ പിടിച്ചിരുത്തുന്ന ചിത്രം. കണ്ടുകഴിഞ്ഞപ്പോൾ എന്തുകൊണ്ട് ഇത് കാണാൻ ഇത്രയും വൈകി എന്നാണ് ഞാൻ ചിന്തിച്ചത്".
നായകനും നായികയും മാത്രമല്ല, ചിത്രത്തിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നുപോയ കഥാപാത്രങ്ങൾ പോലും പ്രേക്ഷകമനസ്സിൽ വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം നിരീക്ഷിച്ചു. നന്നായി ചിരിപ്പിക്കുകയും ഇടയ്ക്ക് ചെറിയൊരു വിഷമം തോന്നിപ്പിക്കുകയും ചെയ്ത ചിത്രം മികച്ചൊരു ടീം വർക്കിന്റെ ഫലമാണെന്നും വ്യക്തമാക്കി.
"സാധാരണയായി ഒരു സിനിമ കണ്ടിട്ട് കുറിപ്പ് എഴുതുന്നത് എന്റെ പതിവല്ല. എന്നാൽ അത്രമേൽ ആസ്വദിച്ചതുകൊണ്ടും മനസ്സിന് വലിയൊരു റിഫ്രഷ്മെന്റ് നൽകിയതുകൊണ്ടുമാണ് ഇതെഴുതാം എന്ന് കരുതിയത്. ചിത്രത്തിന്റെ സംവിധായകൻ എ.ഡി. ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. എന്നാൽ നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എന്റെ മനസ്സിൽ കയറിയ മറ്റൊരാൾ ഗ്ലിക്സനാണ്... പാവം ഗ്ലിക്സൻ! സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ".
മുഖ്യമന്ത്രിയുടെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ ഗിരീഷ് എ.ഡി., നിവിൻ പോളി, മമിത ബൈജു എന്നിവരുൾപ്പെടെയുള്ള അണിയറപ്രവർത്തകർ അദ്ദേഹത്തിന് നന്ദി അറിയിച്ചു. ഓണം റിലീസായി ആഗസ്റ്റ് 21-നാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിലെത്തിയത്. ആഗോളതലത്തിൽ 331.09 കോടി കളക്ഷൻ നേടി മലയാള സിനിമയിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം നിലവിൽ JioHotstar-ൽ സ്ട്രീം ചെയ്യുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kerala Chief Minister VD Satheesan shared an appreciative review of the movie 'Bethlehem Kudumba Unit'., He watched the film with his daughter and praised its making, nostalgic elements, and performances., He tried calling lead actors Nivin Pauly and Mamitha Baiju but couldn't reach them, while he successfully congratulated director Gireesh AD and Sangeeth Prathap., The Onam release grossed over 331.09 crores globally and is currently streaming on JioHotstar. SEO Friendly URL:
Published: 21 Oct 2026, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented