താരദമ്പതികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ഒരു വീഡിയോ വൈറലാവുകയാണ്. താരങ്ങൾ തങ്ങളുടെ കുഞ്ഞ് ആരാധികയെ കണ്ടുമുട്ടിയ വീഡിയോയാണത്. 'urs lucky thalli' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഒരു കൊച്ചു പെൺകുട്ടി വിജയ്-രശ്മിക ദമ്പതികളുടെ വീട്ടിൽ ചെലവഴിച്ച നിമിഷങ്ങളാണ് അതിലൂടെ പുറത്തുവന്നിരിക്കുന്നത്. രശ്മിക-വിജയ് വിവാഹത്തിന് തന്നെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് ആ കുഞ്ഞ് അദ്ഭുതപ്പെടുമ്പോൾ, വിജയ് അവളെ കൈകളിലെടുക്കുകയാണ്. രശ്മിക ആ കുട്ടിയുടെ മുന്നിലുള്ള പ്ലേറ്റിൽ ലഡ്ഡു വെച്ച്, അവളെ പതുക്കെ ചുംബിക്കുന്നതുകാണാം. പിന്നാലെ ഒരു വലിയ പാത്രത്തിൽ ചോറുമായി വിജയ് ദേവരകൊണ്ടയുമെത്തി. വിജയ്‌യും കുട്ടിക്ക് ഉമ്മ കൊടുക്കുന്നതും അവളെ കൈകളിലെടുത്ത് കൊഞ്ചിക്കുന്നതും വീഡിയോയിലുണ്ട്. അതിനിടെ 'നമ്മൾ ഫ്രണ്ട്‌സ് അല്ലേ?' എന്ന് ആ പെൺകുട്ടി താരങ്ങളോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.
ആ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനിങ്ങനെ, ''വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടുമുട്ടിയത് എനിക്കും എന്റെ കുടുംബത്തിനും ശരിക്കും അദ്ഭുതകരവും മറക്കാനാവാത്തതുമായ ഒരു നിമിഷമായിരുന്നു. ഞങ്ങൾ എത്തിയ നിമിഷം മുതൽ, അദ്ദേഹം ഞങ്ങളെ വളരെയധികം ഊഷ്മളതയോടെയും ദയയോടെയും സ്വീകരിച്ചു, അത് ഞങ്ങൾക്ക് പൂർണ്ണമായും ആശ്വാസം നൽകി. രശ്മിക മന്ദാനയെ കണ്ടുമുട്ടിയതും വളരെ സന്തോഷകരമായിരുന്നു, അവരുടെ സന്തോഷകരമായ പുഞ്ചിരിയും സൗഹൃദഭാവവും കൂടുതൽ സന്തോഷം നൽകി''. ആ പെൺകുട്ടി തന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് വിജയ്‌യുടെയും രശ്മികയുടെയും വീട്ടിലെത്തിയത്.
സംഭവങ്ങളുടെ തുടക്കമിങ്ങനെ. രശ്മിക-വിജയ് വിവാഹത്തിനുശേഷം, 'വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതെന്ത്' എന്ന് ചോദിച്ച് ആ പെൺകുട്ടി ഒരു ഇൻസ്റ്റഗ്രാം വീഡിയോയിട്ടു. ഇതു ശ്രദ്ധയിൽപ്പെട്ട വിജയ് അവളെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദിലെ താരങ്ങളുടെ വീട്ടിലെത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral video of Vijay Deverakonda and Rashmika Mandanna with a young fan. The child visited the actors' home after asking why she wasn't invited to their wedding.
Published: 21 Mar 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented