മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചുവരികയാണല്ലോ. പക്ഷേ നിക്ഷേപം നടത്തിയ ഫണ്ടുകളുടെ പ്രകടനവും നിക്ഷേപ വിവരങ്ങളും ആരും ഇടയ്ക്കിടയ്ക്ക് പരിശോധിക്കാറില്ല. ദീര്‍ഘകാല നിക്ഷേപമാണ് എങ്കിലും ഇടയ്ക്ക് ഇത് പരിശോധിച്ച് കാര്യങ്ങള്‍ ശരിയായ വിധത്തിലാണ് എന്ന് ഉറപ്പാക്കുന്നത് അത്യാവശ്യമാണ്.

മാസത്തിലൊരിക്കലോ മൂന്നുമാസം കൂടുമ്പോഴോ നിക്ഷേപം നടത്തിയ എല്ലാവര്‍ക്കും നിങ്ങളുട ഇ- മെയിലിലോ തപാലിലോ മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റ് ലഭിക്കും. ഒറ്റ നോട്ടത്തില്‍ അത് വായിച്ചാല്‍ എല്ലാം മനസിലാകണമെന്നില്ല. എളുപ്പത്തില്‍ അവ എങ്ങന മനസിലാക്കാമെന്ന് നോക്കാം. അതിലൂടെ നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് കമ്പനിയെ ഏല്‍പ്പിച്ച പണം എവിടേക്ക് പോയെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസിലാക്കാം. മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റ് നിങ്ങളുടെ ലാബ് റിപ്പോര്‍ട്ട് പോലെയാണ്. ഒരിക്കല്‍ അത് മനസിലാക്കിയാല്‍ നിങ്ങളുടെ നിക്ഷേപം എവിടെയാണ് എന്നും എത്ര നേട്ടം ഉണ്ടെന്നും ഫണ്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നുമൊക്കെ അനായാസം മനസിലാകും. ഓഹരി വിപണിയുടെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ആത്മവിശ്വാസമുള്ള ഒരു നിക്ഷേപകനായി നിങ്ങള്‍ക്ക് മാറാന്‍ കഴിയും.

എന്താണ് മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റ്

മ്യൂച്വല്‍ ഫണ്ട്  സ്റ്റേറ്റ്‌മെന്റ് നിങ്ങളുടെ ബാങ്ക് പാസ് ബുക്ക് പോലെയാണ്. ബാങ്ക് പാസ് ബുക്ക് ആദ്യം കണ്ടപ്പോള്‍ നിങ്ങള്‍ക്കൊന്നും മനസിലായിട്ടുണ്ടാകില്ലല്ലോ. നിങ്ങള്‍ ബാങ്കിലിട്ട പണം എങ്ങനെയൊക്കെ എവിടെയൊക്കെ പോയി എന്നും നിങ്ങള്‍ നടത്താത്ത ഇടപാട് വല്ലതും നടന്നിട്ടുണ്ടോ എന്നുമൊക്കെ ഈ പാസ് ബുക്ക് വഴിയാണ് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുക.

ഏത് ഫണ്ടിലാണ് നിങ്ങള്‍ നിക്ഷേപിച്ചിട്ടുളള്ളത്, എത്ര പണം നിക്ഷേപിച്ചു, എത്ര യൂണിറ്റുകള്‍ നിങ്ങളുടെ പേരില്‍ അനുവദിച്ചു, നിങ്ങളുടെ നിക്ഷേപത്തിന് ഇന്ന് എത്ര മൂല്യമുണ്ട് തുടങ്ങിയ വിവരങ്ങള്‍ മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റിലുണ്ടാകും.

ഈ സ്റ്റേറ്റ്‌മെന്റ് നിങ്ങള്‍ക്ക് അയച്ചുതരുന്നത് ഒന്നുകില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി അഥവ എഎംസി അല്ലെങ്കില്‍ അവര്‍ നിയോഗിച്ചിട്ടുള്ള കാംസ് (CAMS )എന്നറിയപ്പെടുന്ന കംപ്യൂട്ടര്‍ മാനേജ്‌മെന്റ് സര്‍വീസ് ആണ്. എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്, ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ എഎംസിക്ക് ഉദാഹരണങ്ങളാണ്. കെഫിന്‍ ടെക്‌നോളജീസ്, സിഡിഎസ്എല്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവ കാംസിന് ഉദാഹരണങ്ങളാണ്.

ഇനി നമുക്ക് ഓരു സാമ്പിള്‍ മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റ് വിശദമായി പരിശോധിക്കാം.

അതില്‍ താഴെ പറയുന്ന വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക.

1 Investor Details

2. Transaction Summary

3. Units Held / Balance Units, Units Held / Balance Units

4. Current NAV (Net Asset Value)

5. Current Value vs Invested Value

6. Fund Details

7. Foliowise Summary (If You Have Multiple Funds)

 

1. Investor Details

ഇതില്‍ നിങ്ങളുടെ പേര്, പാന്‍ നമ്പര്‍, ഫോളിയോ നമ്പര്‍( ബാങ്ക് അക്കൗണ്ട് നമ്പര്‍), ഇ- മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയ ഉണ്ടാകും. ഇതെല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. തെറ്റുണ്ടെങ്കില്‍ തിരുത്താനവശ്യമായ നടപടികള്‍ സ്വകീരിക്കണം.

2. Transaction Summary

നിങ്ങള്‍ നടത്തിയ ഇടപാടിന്റെ സംഗ്രഹം താഴെപ്പറയുന്ന രീതിയില്‍ നല്‍കിയിട്ടുണ്ടാകും.

നിങ്ങള്‍ നടത്തിയ എസ്‌ഐപിയുടെയോ നിക്ഷേപത്തിന്റെയോ തിയതി, അന്നേദിവസം എത്രരൂപ എന്‍എവിക്ക് എത്രയൂണിറ്റുകള്‍ വാങ്ങി തുടങ്ങിയ വിവരങ്ങളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. നിങ്ങള്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന്റെ എന്‍എവി കുറവാണ് എങ്കില്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാന്‍ കഴിയും. എന്‍എവി കൂടുതലാണ് എങ്കില്‍ കുറച്ച് യൂണിറ്റുകളേ ലഭിക്കൂ.

3. Units Held / Balance Units

ഇതില്‍ നിങ്ങളുടെ പേരില്‍ എത്ര യൂണിറ്റ് ഉണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ടാകും.

ഉദാഹരണത്തിന് നിങ്ങളുടെ പേരില്‍ 9.512 യൂണിറ്റ് എച്ച്ഡിഎഫ്‌സി ലാര്‍ജ് ക്യാപ് ഫണ്ട് ഉണ്ടെന്ന് കരുതുക. അതിന്റെ എന്‍എവി 100 രൂപയാണ് എന്നും കരുതുക. അപ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം എന്നത് 9.522 യൂണിറ്റിനെ അന്നത്തെ എന്‍എവിയായ 100 രൂപകൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്ന 952.2 രൂപയാണ്.

4. Current NAV (Net Asset Value)

നിങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള മ്യൂച്വല്‍ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ ഒരു ദിവസത്തെ വിലയാണ്. ഇത് ദിവസം തോറും മാറിക്കൊണ്ടിരിക്കും.

5. Current Value vs Invested Value

സ്റ്റേറ്റ്‌മെന്റ് താഴെ പറയുന്ന രീതിയില്‍ കാണുന്നുവെന്ന് കരുതുക

ഇതിനര്‍ത്ഥം നിങ്ങള്‍ നടത്തിയ 12000 രൂപയുടെ നിക്ഷേപം വര്‍ധിച്ച് 14200 രൂപയായി എന്നും 2200 രൂപയുടെ നേട്ടം അഥവ ലാഭം ഉണ്ടായി എന്നുമാണ്.

6. Fund Details

ഓരോ ഫണ്ട് വിഭാഗത്തിലും താഴെ പറയുന്ന രീതിയില്‍ കാണാം

  • Fund Name (e.g., ICICI Bluechip Fund - Direct - Growth)
  • Fund Type (Equtiy/Debt/Hybrid)
  • Plan Type (Direct or Regular)
  • Option (Growth or IDCW/Dividend)
  • Risk Level (Low, Moderate, High)

7. Folio-wise Summary

ഒന്നിലേറെ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ ഏകീകൃത രൂപം താഴെ പറയുന്ന രീതിയില്‍ കാണാം

ഇതില്‍ നിന്ന് ഓരോ ഫണ്ടും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാം.

ഇനി സ്റ്റേറ്റ്‌മെന്റില്‍ ഇല്ലാത്ത നിങ്ങള്‍ ശ്രദ്ധിച്ചിരിക്കേണ്ട ചില വിവരങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് എക്‌സ്‌പെന്‍സ് റേഷ്യോ, എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ്, തുങ്ങിയവ. എക്‌സ്‌പെന്‍സ് റേഷ്യോ ഓരോ ഫണ്ടിന്റെയും പ്രവര്‍ത്തന ചെലവായി കമ്പനി നിങ്ങളില്‍ നിന്ന് ഈടാകുന്ന തുകയാണ് എന്‍എവിയുടെ 12 ശതമാനമൊക്കെയായിരിക്കും സാധാരണ എക്‌സ്‌പെന്‍സ് റേഷ്യോ. ഇത് മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നോ ആപ്പില്‍ നിന്നോ ലഭിക്കും.

നിങ്ങളറിഞ്ഞിരിക്കേണ്ട മറ്റൊന്നാണ് എക്‌സിറ്റ് ലോഡ്. നിശ്ചിത കാലയളവിന് മുമ്പ് ഫണ്ട് വിറ്റാല്‍ ഈടാക്കുന്ന പിഴയാണ് ഇത്.

മ്യൂച്വല്‍ ഫണ്ട് സ്റ്റേറ്റ്‌മെന്റ് കയ്യില്‍ കിട്ടിയാല്‍ ആദ്യം യൂണിറ്റിന്റെ എണ്ണം, എന്‍എവി, കറന്റ് വാല്യു, എന്നിവ നോക്കുക. നടത്തിയ നിക്ഷേപതുകയും റിട്ടേണും ശ്രദ്ധിക്കുക. മാസതവണയായി എസ്‌ഐപി നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ അത് എല്ലാമാസത്തെയും രേഖപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പാക്കണം. നിങ്ങളുടെ ഫോണ്‍നമ്പര്‍, പാന്‍ എന്നിവ ശരിയാണ് എന്നുറപ്പാക്കണം.

നിങ്ങള്‍ക്ക് ഒന്നിലേറെ ഫണ്ട് ഹൗസുകളില്‍ നിക്ഷേപം ഉണ്ടെങ്കില്‍ നിങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള എല്ലാ ഫണ്ട് ഹൗസുകളുടെയും നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഒരുമിച്ച് ഒരു സ്റ്റേറ്റ്‌മെന്റില്‍ കിട്ടും. കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നാണത് അറിയപ്പെടുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ::https://mbi.page.link/grihalakshmi