സിനിമയിൽ ഇൻ്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നത് സംവിധായകരെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇൻ്റിമസി കോഓർഡിനേറ്റർമാരുടെ സാന്നിധ്യം, ഇത്തരത്തിലുള്ള രംഗങ്ങൾ കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും ചിത്രീകരിക്കാൻ സഹായിക്കുമെന്ന് പറയുകയാണ് സംവിധായകൻ വിശാൽ ഭരദ്വാജ്. നെറ്റ്ഫ്ലിക്സിൻ്റെ 'ലസ്റ്റ് സ്റ്റോറീസ് 3' എന്ന ആന്തോളജിയിലെ ഒരു ഭാഗം സംവിധാനം ചെയ്ത അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
സിനിമാസെറ്റുകളിൽ ഇൻ്റിമസി ഡയറക്ടർമാർ ഇല്ലാതിരുന്ന കാലത്ത് ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ വിശാൽ ഓർത്തെടുത്തു. "പണ്ട് ചില നടിമാർ എന്നോട് വന്ന് ചോദിക്കാറുണ്ടായിരുന്നു, 'സർ, ഈ രംഗത്തിൽ ഞങ്ങൾ നാക്ക് ഉപയോഗിക്കേണ്ടതുണ്ടോ? നടനോട് ഇതൊന്ന് ചോദിക്കാമോ?' എന്ന്. വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു സാഹചര്യമായിരുന്നു അത്. എന്നാൽ ഇൻ്റിമസി ഡയറക്ടർമാർ വന്നതോടെ കാര്യങ്ങൾ കൂടുതൽ സുതാര്യവും അഭിനേതാക്കൾക്ക് സുരക്ഷിതത്വവും നൽകുന്നതായി മാറി," അദ്ദേഹം പറഞ്ഞു.
Also Read
ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിൽ സംവിധായകനും അഭിനേതാക്കൾക്കും ഇടയിലെ ആശങ്കകൾ ഇല്ലാതാക്കാൻ പ്രൊഫഷണൽ ഇൻ്റിമസി കോഓർഡിനേറ്റർമാർക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദമ്പതികളായ അദിതി റാവു ഹൈദരിയും സിദ്ധാർത്ഥുമാണ് വിശാലിൻ്റെ ലസ്റ്റ് സ്റ്റോറീസ് ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാർത്ഥ ജീവിതത്തിലെ ഇവരുടെ കെമിസ്ട്രി സെറ്റിലെ അത്തരം അസ്വസ്ഥതകൾ ഒഴിവാക്കാൻ ഏറെ സഹായിച്ചതായി സംവിധായകൻ വെളിപ്പെടുത്തി.
ചിത്രീകരണത്തിനിടയിലെ രസകരമായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. ചില രംഗങ്ങൾക്കായി ഇരുവർക്കും പകരം ഡ്യൂപ്പുകളെ (Body doubles) സജ്ജീകരിച്ചിരുന്നു. ഒരു ക്ലോസ് അപ്പ് ഷോട്ടിൽ അദിതിയുടെ കാലുകളും അതിലേക്ക് കടന്നുവരുന്ന സിദ്ധാർത്ഥിൻ്റെ കഥാപാത്രവുമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാൽ ഡ്യൂപ്പിൻ്റെ കാൽ കണ്ട അദിതി തമാശയായി പറഞ്ഞു, "എൻ്റെ കാലുകൾക്ക് ഇത്രയും വണ്ണമില്ല!" തുടർന്ന് അദിതിയും സിദ്ധാർത്ഥും ഡ്യൂപ്പുകളെ ഒഴിവാക്കി ആ രംഗം സ്വയം ചെയ്യാൻ തയ്യാറാവുകയായിരുന്നു.
നെറ്റ്ഫ്ലിക്സിൻ്റെ ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയുടെ മൂന്നാം ഭാഗമാണ് 'ലസ്റ്റ് സ്റ്റോറീസ് 3'. വിശാൽ ഭരദ്വാജിന് പുറമെ വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബദ്ര എന്നിവരാണ് മറ്റ് ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്. പ്രണയം, ആഗ്രഹം, വൈകാരിക ബന്ധങ്ങൾ എന്നിവയുടെ വിവിധ തലങ്ങളാണ് ചർച്ച ചെയ്യുന്നത്. രാധിക ആപ്തെ, കൊങ്കണ സെൻ ശർമ്മ, വിജയ് വർമ്മ, അലി ഫസൽ, രാധിക മദൻ തുടങ്ങി വൻ താരനിര തന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Aditi Rao Hydari and Siddharth star in Vishal Bhardwaj's segment of Lust Stories 3., The real-life couple refused to use body doubles for intimate scenes., Director Vishal Bhardwaj highlighted the importance of intimacy coordinators in modern filmmaking., Lust Stories 3 features an ensemble cast and is directed by multiple acclaimed filmmakers.
Published: 22 Sept 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented