പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡർ ഒട്ടുമിക്ക യുവാക്കൾക്കും പരിചിതമായിരിക്കും. അഞ്ചുവർഷത്തെ തന്റെ ടിൻഡർ ഉപയോഗത്തെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഒരു 26-കാരൻ. അഞ്ചു വർഷത്തിൽ ഇരുപത് ലക്ഷത്തോളം പ്രൊഫൈലുകളിലൂടെ കടന്നുപോയിട്ടും നടന്നത് ഒരു ഡേറ്റ് മാത്രം. കൗതുകകരമായ ഈ ഡേറ്റിങ് വിവരങ്ങൾ സമൂഹമാധ്യമ ഉപയോക്താക്കളിൽ അതിശയവും ജിജ്ഞാസയും വർധിപ്പിച്ചിരിക്കുകയാണ്.
'അഞ്ചു വർഷത്തിനുള്ളിൽ ഇരുപത് ലക്ഷത്തിലധികം തവണ വലത്തേക്ക് സൈ്വപ്പ് ചെയ്തു. എന്നിട്ടും ഒരു ഡേറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ' എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ ഹെയ്ഡൻ എന്ന യുവാവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. അയാളുടെ ടിൻഡർ ഉപയോഗത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള സ്‌ക്രീൻഷോട്ടുകളും പോസ്റ്റിന്റെ കൂടെ പങ്കുവെച്ചിരിക്കുന്നു. ഒരു സ്‌ക്രീൻഷോട്ടിൽ അതിശയിപ്പിക്കുന്ന സംഖ്യകളാണ് കാണാനായത്. 2,020,459 വലത്തേക്കുള്ള സൈ്വപ്പുകൾ, 2,053 മാച്ചുകൾ, 1,269 സംഭാഷണങ്ങൾ, അഞ്ച് വർഷത്തിനിടെ ആകെ ഒരു ഡേറ്റിങ് മാത്രം. ഇങ്ങനെയായിരുന്നു അതിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
അതോടെ പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. അതിലേറെ പേരും ഒരേ കാര്യം ചോദിച്ചു: 'ആരാണ് അതെ എന്ന് പറഞ്ഞ ആ വ്യക്തി' എന്നായിരുന്നു ചോദ്യം. 'ഈ വ്യക്തിക്ക് എക്കാലത്തെയും ഏറ്റവും കുറഞ്ഞ ടിൻഡർ ഇഎൽഒ (ഡേറ്റിംഗ് ആപ്പുകളുടെ കാര്യത്തിൽ, ഇഎൽഒ സ്‌കോർ എന്നത് നിങ്ങളുടെ അഭിരുചിയുടെയും മറ്റ് ഉപയോക്താക്കളുടെ ആകർഷണത്തിന്റെയും സംഖ്യാ പ്രതിനിധാനമാണ്.)ആയിരിക്കണം.' ഒരു ഉപയോക്താവ് തമാശരൂപേണ പറഞ്ഞു. 'അയാൾ ബോട്ടുകളും ട്രോൾ അക്കൗണ്ടുകളും മാത്രമേ സൈ്വപ്പ് ചെയ്തിരിക്കൂ' മറ്റൊരാൾ കൂട്ടിച്ചേർത്തു.
സംഖ്യകൾ ഉപയോഗിച്ച് ആ ഗ്രാഫ് കാണിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ കഥയിലുണ്ട് എന്നു പറഞ്ഞ് മൂന്നാമനും രംഗത്തെത്തി. ബോട്ടുകൾ പോലും അവനോട് നോ എന്ന് പറഞ്ഞു എന്ന പരിഹാസത്തിനും ഒട്ടും കുറവുണ്ടായില്ല. 'ഒരു അവധിക്കാല യാത്രയെക്കുറിച്ചുള്ള എന്റെ ആശയം മരുഭൂമിയിൽ പോയി ഒരു ആഴ്ച പാമ്പുകളെ തിരയുക എന്നതാണ്' എന്നാണ് ബയോയിൽ യുവാവ് എഴുതിയിരിക്കുന്നത്. അതിനാൽ 'പാമ്പുകളെ കണ്ടെത്താൻ അദ്ദേഹം തന്റെ ഒരേയൊരു ഡേറ്റിനെ മരുഭൂമിയിലേക്ക് കൊണ്ടുപോയോ' എന്ന് എനിക്ക് സംശയമുണ്ട് എന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: five years and one date; a viral tinder story sparks online debate
Published: 11 Jul 2025, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented