ഇംഗ്ലീഷ് അക്ഷരമാലയിൽ എല്ലാ കാലത്തും ഇരുപത്തിയാറ് അക്ഷരങ്ങളുണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ചരിത്രത്തിലുടനീളം അത് പലതവണ മാറിയിട്ടുണ്ടെന്നതാണ് സത്യം. നൂറ്റാണ്ടുകളെടുത്ത് ക്രമേണ വികസിച്ചുവന്നതാണ് ഇംഗ്ലീഷ് ഭാഷ. ലാറ്റിൻ, ഗ്രീക്ക്, ഫ്രഞ്ച്, മധ്യകാല യൂറോപ്പിലെ വിവിധ എഴുത്ത് രീതികൾ തുടങ്ങിയവയുടെ സ്വാധീനം ഇംഗ്ലീഷ് അക്ഷരമാലയിലുണ്ടായിട്ടുണ്ട്. ഇരുപത്തിയാറ് അക്ഷരങ്ങളാണ് ഇന്ന് ഇംഗ്ലീഷിലുള്ളതെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പ് അതായിരുന്നില്ല സ്ഥിതി. ഏറ്റവും അവസാനമായി ഇംഗ്ലീഷ് അക്ഷരമാലയോടു ചേർന്ന അക്ഷരം J ആണ്.
പണ്ട്, 'I' എന്ന അക്ഷരമാണ് J-യുടെയും I-യുടെയും ധർമം നിർവഹിച്ചിരുന്നത്. മധ്യകാലഘട്ടത്തിൽ, എഴുത്തുകാർ 'I' എന്ന അക്ഷരം ചിലയവസരങ്ങളിൽ നീളംകൂട്ടി, അൽപം കൂടി അലങ്കരിച്ച് ഉപയോഗിച്ചു തുടങ്ങി. ഈ നീണ്ട രൂപത്തിന് ഇപ്പോഴത്തെ 'J' യോട് സാമ്യമുണ്ട്. എന്നാൽ അന്നതൊരു എഴുത്തുശൈലി മാത്രമായിരുന്നു, പ്രത്യേക അക്ഷരമായും ശബ്ദമായും ആരും 'J'-യെ കണ്ടില്ല.
1524-ൽ ജിയാൻ ജോർജിയോ ട്രിസിനോ എന്ന ഇറ്റാലിയൻ പണ്ഡിതൻ 'I'-യുടെ നീണ്ട, അലങ്കാര രൂപത്തെ വ്യഞ്ജനാക്ഷര ശബ്ദമായും സാധാരണ 'I' സ്വരാക്ഷരമായും ഉപയോഗിക്കാന്‍ നിർദ്ദേശിച്ചു. ഇതോടെയാണ് J-യുടെ പിറവി. 'I'-ഉം 'J'-യും വേവ്വേറെ അക്ഷരങ്ങളാവണമെന്ന് ഔദ്യോഗികമായി ഒരാൾ നിർദ്ദേശിക്കുന്നത് ഇതാദ്യമായിരുന്നു.
പിന്നീടുള്ള നൂറ്റാണ്ടുകളിൽ, യൂറോപ്പിലെയും ഇംഗ്ലണ്ടിലെയും അച്ചടിക്കാർ പുസ്തകങ്ങളിലും രേഖകളിലും പുതിയ അക്ഷരമായ 'J' ഉപയോഗിച്ചുതുടങ്ങി. ഇതോടെ വായന കൂടുതൽ വ്യക്തമാകുമെന്ന് അവർക്ക് മനസ്സിലായി. അച്ചടി കൂടുതൽ ജനകീയമായിത്തുടങ്ങിയതോടെ പുതിയ അക്ഷരവും അതിവേഗം പ്രചരിച്ചു. 'J'-യിൽ തുടങ്ങുന്ന അക്ഷരങ്ങളും പതിയെ പ്രത്യക്ഷപ്പെട്ടു. 1700-കളിലും 1800-കളിലും നിഘണ്ടുകളിലും പാഠപുസ്തകങ്ങളിലും 'J'യും 'I'-യും വെവ്വേറെ പട്ടികപ്പെടുത്തിത്തുടങ്ങി. കുട്ടികളെ 'J' ഉൾപ്പെടുന്ന അക്ഷരമാല ചൊല്ലാൻ പഠിപ്പിച്ചു, അതോടെ 'J' ഇംഗ്ലീഷ് അക്ഷരമാലയുടെ സ്ഥിരം ഭാഗമായി മാറി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover how the English alphabet evolved and the fascinating, recent history of the letter J. Learn why it`s the last letter added and how it changed English writing forever.
Published: 15 Nov 2025, 11:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented