
രാഖി സാവന്ത്/(Getty imges), തമന്ന ഭാട്ടിയ/ (tamannaahspeaks)
നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. എന്നാൽ, ബോളിവുഡിലെ ചില ഡാൻസ് നമ്പറുകളിലൂടെ ‘ഐറ്റം സോങ് ക്വീൻ' എന്ന വിശേഷണം ഇതിനോടകം തന്നെ താരം നേടിക്കഴിഞ്ഞിരിക്കുകയാണ്. സ്ത്രീ 2'വിലെ 'ആജ് കി രാത്' 'റെയ്ഡ് 2'വിലെ 'നഷാ', രജനികാന്തിന്റെ 'ജയിലറി'ലെ 'കാവാലാ' എന്നിവ കോടിക്കണക്കിന് കാഴ്ചക്കാരെ സമ്മാനിച്ച വെെറൽ ഗാനങ്ങളായിരുന്നു.
കൂടാതെ, തമിഴിലും തെലുങ്കിലും ഹിന്ദിയിലും സജീവമാണ് താരമിപ്പോൾ. ഇപ്പോഴിതാ നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നായികയായി വിജയിക്കാതെ വന്നപ്പോൾ തമന്ന ഐറ്റം സോങ് ചെയ്യാൻ തുടങ്ങിയെന്നും സിനിമയിലെ യഥാർഥ ഐറ്റം ഗേൾ താനാണെന്നും രാഖി സാവന്ത് പറഞ്ഞു.
ഇതേക്കുറിച്ച് രാഖിയുടെ വാക്കുകളിങ്ങനെ: ‘ഇവരൊക്കെ ഞങ്ങളെ കണ്ടാണ് ഐറ്റം സോങ് ചെയ്യാൻ പഠിച്ചത്. ഇവർക്ക് ആദ്യം ഹീറോയിൻ ആകാനായിരുന്നു ആഗ്രഹം. എന്നാൽ ഹീറോയിൻ എന്ന നിലയിലുള്ള കരിയർ വിജയിക്കാതെ വന്നപ്പോൾ അവർ ഞങ്ങളുടെ പാത പിന്തുടർന്ന് ഐറ്റം സോങ്ങുകൾ ചെയ്യാൻ തുടങ്ങി. നാണമില്ലേ! ഒറിജിനൽ ഞങ്ങൾ തന്നെയാണ്. ഇനി ഞങ്ങൾ നായികമാരാകും'
ഒരുകാലത്ത് താൻ സ്‌ക്രീനിൽ കൊണ്ടുവന്ന ആവേശവും ഊർജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങൾക്കില്ലെന്നും രാഖി പറഞ്ഞു. പ്രശസ്തമായ ഐറ്റം ഗാനങ്ങളിലെ തമന്നയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെ ലക്ഷ്യം വെച്ചായിരുന്നു രാഖിയുടെ ഈ പരാമർശം.
ഐറ്റം സോങ്ങുകൾക്കും റിയാലിറ്റി ടിവി ഷോകൾക്കും അപ്പുറം, വ്യക്തിജീവിതത്തിന്റെ പേരിലും രാഖി സാവന്ത് പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാദപരമായ ബന്ധം മുതൽ ബിഗ് ബോസ് പോലുള്ള ഷോകളിലെ വൈകാരിക നിമിഷങ്ങൾ വരെ നീളുന്ന രാഖിയുടെ ജീവിതം, അതിജീവനത്തിന്‍റേതു കൂടിയാണ്. രാഖിയുടെ പല തുറന്നുപറച്ചിലുകളും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
അടുത്തിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസിലും തമന്ന ഒരു ഡാൻസ് നമ്പർ അവതരിപ്പിച്ചിരുന്നു. 'ഗഫൂർ' എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു. ഷാഹിദ് കപൂർ ചിത്രം ‘ഒ റോമിയോ’, അജയ് ദേവ്ഗൺ ചിത്രമായ ‘റേഞ്ചർ ‘എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള തമന്ന ചിത്രങ്ങൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rakhi Sawant criticizes Tamannaah Bhatia`s success in item songs, claiming she is the original item girl and Bhatia followed her path after failing as a lead actress.
Published: 20 Oct 2025, 03:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented