'കുംകും ഭാഗ്യ' എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടി സഞ്ചിത ഉഗലെയുടെ മരണവാർത്ത ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലാണ് നടിയെ കണ്ടെത്തിയത്.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, അവർ ഇൻസ്റ്റാഗ്രാമിൽ ഒരു റീലും പങ്കുവെച്ചു, പക്ഷേ, വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് യാതൊരു സൂചനയും അതിൽ നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്രയും കടുത്തൊരു തീരുമാനമെടുക്കാൻ എന്തായിരിക്കും കാരണമെന്ന ചോദ്യമുയർന്നു. ഇതിനിടെയാണ് സുഹൃത്തും നടിയുമായ ഇന്ദ്രാക്ഷി, സഞ്ചിതയുടെ സഹതാരമായ ഉജ്ജ്വൽ ശർമ്മയ്‌ക്കെതിരെ ചില ആരോപണങ്ങളുന്നയിച്ചത്.
ഉജ്ജ്വൽ ‘സാജൻ ഘർ’ പരമ്പരയിൽ സഞ്ചിതയുടെ ഓൺ-സ്‌ക്രീൻ പങ്കാളിയായി അഭിനയിച്ചിട്ടുണ്ട്. ഒരു സമയത്ത് ഇരുവരും പ്രണയത്തിലാണെന്നും അഭ്യൂഹമുണ്ടായിരുന്നു.
ഉജ്ജ്വൽ സഞ്ചിതയിൽ നിന്ന് പണം കടം വാങ്ങിയിരുന്നെന്നും അത് തിരികെ ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്നുമാണ് (mental harassment) ഇന്ദ്രാക്ഷി പറയുന്നത്.
"ഉജ്ജ്വൽ സഞ്ചിതയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു, പിന്നീട് അവളോട് വളരെ മോശമായി പെരുമാറി. പണം തിരികെ ചോദിച്ചപ്പോൾ, അവൻ അവളെ ചീത്ത വിളിക്കുകയും അവഹേളിക്കുകയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരുടെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്റെ കൈവശമുണ്ട്, അതിൽ അവൻ മോശം ഭാഷയിൽ അവളെ അധിക്ഷേപിക്കുന്നുണ്ട്."
ഇന്ദ്രാക്ഷി പറയുന്നതുപ്രകാരം, സഞ്ചിത 'സാജൻ ഘറി'ലെ ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു, ഉജ്ജ്വൽ ശർമ്മയിൽ നിന്നുള്ള സാമ്പത്തിക ചൂഷണത്തെയും മാനസിക പീഡനത്തെയും ശാരീരിക ഭീഷണിയെയും കുറിച്ച് പരാതി നൽകി. എങ്കിലും അവരത് കാര്യമാക്കിയില്ല, ഒന്നും മാറാൻ പോകുന്നില്ലെന്ന് അവൾക്ക് അവസാനം മനസ്സിലായി, അതുകൊണ്ടാണ് ഷോ ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചത്. സഹോദരിക്ക് ജോലിസ്ഥലത്ത് പീഡനം അനുഭവിക്കേണ്ടി വരികയും വലിയ സമ്മർദ്ദം സഹിക്കേണ്ടി വരികയും ചെയ്തതായി സഹോദരനും പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Sanchita Ugale died by suicide on June 15, 2026., Friend Indraxi Kanjilal alleges financial extortion and mental harassment by co-star Ujjwal Sharma., Leaked screenshots show Ujjwal Sharma threatening Sanchita over money repayment., Sanchita allegedly quit the show 'Saajan Ghar' after production heads ignored her complaints.
Published: 16 Jun 2026, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented