ഇന്ന് രാവിലെയാണ് താൻ ഗർഭിണിയാണെന്ന വിവരം ബിഗ് ബോസ് താരവും നടിയുമായ സജ്‌ന നൂർ പങ്കുവെച്ചത്. ഒരു ഫോട്ടോ കൊളാഷിനൊപ്പമാണ് താരം ഈ വിവരം പുറത്തുവിട്ടത്. റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള സജ്‌നയുടെ ചിത്രം, ബേബി ബമ്പിന്റെ ഫോട്ടോ എന്നിവയെല്ലാം ഒരുമിച്ചുചേർത്തുള്ള കൊളാഷിനൊപ്പമുള്ള കുറിപ്പായിരുന്നുവത്.

To advertise here,

അതോടെ ചിത്രത്തിനുതാഴെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തി. സജ്‌നയും റസൂൽ പൂക്കുട്ടിയും എപ്പോഴാണ് വിവാഹിതരായതെന്നുള്ള കമന്റുകളും ഫോട്ടോയ്ക്കുതാഴെ വന്നു. ഈ കമന്റുകളോടൊന്നും സജ്‌ന പ്രതികരിച്ചിരുന്നില്ല. സജ്‌നയും റസൂൽ പൂക്കുട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സജ്‌നയുടെ ഈ വെളിപ്പെടുത്തൽ. കുറിപ്പ് വൈറലായതോടെ അതിപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ് സജ്‌ന.

ബിഗ് ബോസ് മൂന്നാം സീസണിൽ മത്സരാർഥികളായിരുന്നു സജ്‌നയും മുൻഭർത്താവ് ഫിറോസ് ഖാനും. ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇരുവരും. പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ കാരണം, 2023-ൽ ഇവർ പിരിഞ്ഞുതാമസിക്കാൻ തുടങ്ങി. ഈയിടെയാണ് ഔദ്യോഗികമായി വിവാഹമോചിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നുവത്. അതിനിടെ ഫിറോസിനെതിരെയുള്ള ആരോപണങ്ങളുമായി സജ്‌ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഫിറോസ് ഖാൻ തന്നെയും കുട്ടികളെയും നിരന്തരം ഉപദ്രവിച്ചുവെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നുമൊക്കെയാണ് സജ്‌ന ആരോപിച്ചത്. തുടർച്ചയായി ഇത്തരം അനുഭവങ്ങളുണ്ടായപ്പോഴാണ് താൻ വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും വീഡിയോയിൽ സജ്‌ന വെളിപ്പെടുത്തി.

പിന്നാലെ മറുപടിയുമായി ഫിറോസ് രംഗത്തെത്തി. സിനിമയിലെ ഒരു പ്രമുഖനുമായുള്ള സജ്‌നയുടെ പ്രണയമാണ് തങ്ങളുടെ ബന്ധം തകരാൻ കാരണമെന്നായിരുന്നു ഫിറോസിന്റെ ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ സജ്‌ന തള്ളിക്കളഞ്ഞു. ആ വ്യക്തി തന്റെ അടുത്ത സുഹൃത്താണെന്നാണ് താരം പറഞ്ഞത്. ഫിറോസുമായി പിരിഞ്ഞശേഷമാണ് താൻ ആ വ്യക്തിയെ പരിചയപ്പെട്ടതെന്നാണ് മറുപടിയായി സജ്‌ന പറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi